Categories
Facts on Kerala Topics

തിണകൾ

പഴന്തമിഴ് പാട്ടനുസരിച്ചു സംഘകാലത്ത്  ദക്ഷിണേധ്യയിലെ ജനവാസയോഗ്യമായാ സ്ഥലങ്ങളെ ”5″ തിണകൾ ആയി തിരിച്ചിരിക്കുന്നു.

1.കുറുഞ്ചി:

പർവത പ്രദേശം

കേരളത്തിലെ മലനാട് ഉൾപ്പെടുന്ന പ്രദേശമാണ് സംഘകാലത്ത് കുറുഞ്ചി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ഇവിടുത്തെ താമസക്കാർ “വേട്ടുവർ” എന്ന് അറിയപ്പെട്ടു.

2.മുല്ലൈ:

കാട്ടുപ്രേദേശങ്ങൾ,കുന്നുകൾ,പുൽമേടുകൾ,എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നു. ഇവിടുത്തെ താമസക്കാർ “ആയർ”,”ഇടയർ” എന്ന് അറിയപ്പെട്ടു.

3.പാലൈ:

പാഴ്നിലമായ മണൽ പ്രദേശം. ഇതിലെ വ്യക്തികൾ മറ്റുള്ളവരെ കൊള്ളയടിച്ചു ജീവിചിരുന്നവരായിരുന്നു.

4.മരുതം:

കൃഷി ചെയ്യുന്ന നാട്ടു പ്രദേശങ്ങൾ. കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉൽപ്പാദി പ്പിച്ചിരുന്നത് ഈ തിണയിലായിരുന്നു. കേരളത്തിൽ ഇടനാട് ഉൾപ്പെടുന്ന പ്രദേശമാണ് സംഘകാലത്ത് മരുതം തിണയിൽ ഉണ്ടായിരുന്നത്. ഇവിടുത്തെ താമസക്കാർ “ഉഴവർ” എന്നറിയപ്പെടുന്നു.

5.നെയ്തൽ:

സമുദ്ര തീരങ്ങളും തീരപ്രദേശവും.

ഇവരുടെ പ്രധാന തൊഴിൽ മീൻ പിടുത്തം. ഇവിടുത്തെ താമസക്കാർ “പരട്ടവർ”,”മീനവർ” എന്നീ പേരുകളിൽ അറിയപ്പെടുന്നു.