- നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വലുത്
ഭീമൻ കണവ
- ഭൂമിയുടെ കാന്തിക ശക്തി അനുസരിച്ച് സഞ്ചരിക്കുന്ന ജീവി
ഒച്ച്
- ഒച്ചിൻറെ കാലുകളുടെ എണ്ണം
ഒന്ന്
- ഒച്ചിൻറെ രക്തത്തിൻറെ നിറം
നീല
- പാറ്റയുടെ രക്തത്തിൻറെ നിറം
നിറമില്ല
- ആത്മഹത്യ സ്വഭാവം പ്രകടിപ്പിക്കുന്ന ജന്തുക്കൾ
ലെമ്മിഗ്
- നിറം മാറുന്ന കടൽ ജീവി
നീരാളി
- സൂക്ഷ്മജീവികളെ കുറിച്ചുള്ള പഠനം
മൈക്രോബയോളജി
- ബാക്റ്റീരിയകൾക്ക് ഏറ്റവും വേഗത്തിൽ പെരുകാൻ അനുയോജ്യമായ താപനില
37 ഡിഗ്രി സെൽഷ്യസ്
- ഷഡ്പദങ്ങളുടെ കാലുകളുടെ എണ്ണം
6
- ഷഡ്പദങ്ങളുടെ ശ്വാസനാവയവം
ട്രക്കിയ
- ഭൂമിയിൽ ഏറ്റവും കൂടുതലുള്ള ജീവി വർഗ്ഗം
ഷഡ്പദങ്ങൾ
- ഭൂമിയിൽ ഏറ്റവും കൂടുതലുള്ള ഷഡ്പദം
വണ്ട്
- ആശയവിനിമയത്തിന് നൃത്തം ചെയ്യുന്ന ജീവി
തേനീച്ച
- അൾട്രാ വയലറ്റ് രശ്മികളെ കാണാൻ കഴിവുള്ള ജീവി
തേനീച്ച
- മത്സ്യങ്ങളെ കുറിച്ചുള്ള പഠനം
ഇക്തിയോളജി
- മൽസ്യം വളർത്തുന്നതിനെ കുറിച്ചുള്ള പഠനം
പിസി കൾച്ചർ
- അലങ്കാര മൽസ്യങ്ങളുടെ റാണി
ഏയ്ഞ്ചൽ ഫിഷ്
- മൽസ്യങ്ങളുടെ രാജാവ് \ഏറ്റവും വലിയ മൽസ്യം
തിമിംഗല സ്രാവ്
- ഘ്രാണ ശക്തി കൂടുതലുള്ള മൽസ്യം
സ്രാവ്
- കൊലയാളി മൽസ്യം എന്നറിയപ്പെടുന്നത്
പിരാന
- വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന മൽസ്യം
ഈൽ
- ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന മൽസ്യം
സീലാകാന്ത്
- പാവപ്പെട്ടവൻറെ മൽസ്യം എന്നറിയപ്പെടുന്നത്
ചാള
- വയറ്റിൽ പല്ലുള്ള ജീവി
ഞണ്ട്
- സ്വയം ചലിക്കാൻ സാധിക്കാത്ത ജീവി
സ്പോഞ്ച്
- ഏറ്റവും കൂടുതൽ കാലുകളുള്ള ജീവി
തേരട്ട (മില്ലിപീഡ്)
- ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം
എന്റമോളജി
- ഷഡ്പദങ്ങളുടെ വിസർജ്ജനാവയവം
മാൽപ്പീജിയൻ നാളികൾ
- മണ്ണിരയുടെ ശ്വാസനാവയവം
ത്വക്ക്
- തേൾ, എട്ടുകാലി എന്നിവയുടെ ശ്വാസനാവയവം
ബുക്ക് ലങ്സ്
- മണ്ണിരയുടെ വിസർജ്ജനാവയവം
നെഫ്രീഡിയ
- ചിരിക്കുന്ന ജലജീവി
ഡോൾഫിൻ
- ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത്
ഡോൾഫിൻ
(തുടരും)