Categories
General Science Topics

ജീവശാസ്ത്രം 09

പുതിയ സിലബസിൽ, നാച്ചുറൽ സയൻസ് എന്ന വിഭാഗമാണ് ഈ ജീവശാസ്ത്ര ക്ലസ്സ്മുറിയിൽ നമുക്ക് തീർക്കുവാനുള്ളത്. ഇതുവരെയുള്ള ക്ലാസ്സുകളിലൂടെ ഏറ്റവും പ്രാധാന്യമേറിയതും വലുതുമായ മനുഷ്യ ശരീരത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നമ്മൾ പഠിച്ചു കഴിഞ്ഞു. ഇനി അവയെ റിവിഷൻ ചെയ്തുകൊണ്ട് രണ്ടാമത്തെ വിഭാഗമായ ജീവകങ്ങളും അപര്യാപ്ത രോഗങ്ങളിലേക്കും നമുക്ക് കടക്കാം

  • ജീവകങ്ങൾ കണ്ടെത്തിയത്

ലുനിൻ

 

  • ജീവകത്തിന് ആ പേര് നൽകിയത്

കാസിമർ ഫങ്ക്

 

  • ആകെയുള്ള ജീവകങ്ങളുടെ എണ്ണം

13 (ഇതിൽ 8 എണ്ണം ജീവകം ബി കോംപ്ലക്സിൽ ഉൾപ്പെടുന്നു)

 

  • കോ-എൻസൈം എന്നറിയപ്പെടുന്ന ആഹാരഘടകം

ജീവകം (Vitamin)

 

  • കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ

A, D, E, K

 

  • ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ

B, C

 

  • കണ്ണിൻറെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ജീവകം

ജീവകം A

 

  • ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം

ജീവകം A

 

  • ജീവകം A യുടെ  അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം

നിശാന്ധത, സീറോഫ്താൽമിയ

 

  • പ്രൊ വൈറ്റമിൻ A എന്നറിയപ്പെടുന്ന വർണ്ണവസ്തു

ബീറ്റാ കരോട്ടിൻ

 

  • പാലിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ജീവകം

ജീവകം A

 

  • തവിടിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ജീവകം

ജീവകം ബി1 (തയാമിൻ)

 

  • ജീവകം ബി1 ൻറെ  അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
                  ബെറിബെറി (പേശികളിൽ വേദന, ക്ഷീണം, നീർവീക്കം), വെർണിക്ക്സ് എൻസെഫലോപ്പതി
  • പാലിന് മഞ്ഞനിറം നൽകുന്ന ഘടകം

ജീവകം ബി2 (റൈബോഫ്ലാവിൻ)

 

  • ജീവകം ബി2 ൻറെ  അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം

കീലോസിസ്(വായുടെ വശങ്ങൾ വിണ്ടുകീറുന്ന അവസ്ഥ)

 

  • നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നശിക്കുന്ന പാലിലെ ഘടകം

റൈബോഫ്ലാവിൻ

 

  • ജീവകം ബി3 (നിയാസിൻ\നിക്കോട്ടിക് ആസിഡ്)ൻറെ  അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം

പെല്ലഗ്ര (പ്രകാശമേൽക്കുന്ന ഭാഗങ്ങൾ പരുക്കാനാവുന്നത്)

 

  • ജീവകം ബി5 (പാന്റോതെനിക് ആസിഡ്)ൻറെ  അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം

പാരസ്‌തേഷ്യാ

 

  • ജീവകം ബി6 (പിരിഡോക്സിൻ)ൻറെ  അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം

ഡെർമട്ടൈറ്റിസ്, വയറിളക്കം, അനീമിയ

 

  • ജീവകം H എന്നറിയപ്പെടുന്നത്

ജീവകം ബി7 (ബയോട്ടിൻ)

 

  • ജീവകം ബി7 ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം

വളർച്ച മന്ദീഭവിക്കൽ, പേശീപ്രവർത്തനം നിയന്ത്രണാതീതമാകൽ, മുടികൊഴിച്ചിൽ

 

  • ബാക്‌ടീരിയകളുടെ പ്രവർത്തനത്താൽ ചെറുകുടലിൽ നിർമ്മിക്കപ്പെടുന്ന ജീവകങ്ങൾ

ജീവകം ബി7, ജീവകം ബി5, ജീവകം K

 

  • ജീവകം ബി9 (ഫോളിക്ക് ആസിഡ്)ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം

വിളർച്ച (അനീമിയ)

 

  • കൊബാൾട്ടിൽ അടങ്ങിയിരിക്കുന്ന ജീവകം

ജീവകം ബി12 (കൊബാലമിൻ)

 

  • ജീവകം ബി12 ൻറെ മനുഷ്യനിർമ്മിത രൂപമാണ്

സയാനോകൊബാലമീൻ

 

  • മനുഷ്യശരീരത്തിൽ കൊബാൾട്ടിൻറെ പ്രധാന ധർമ്മം

ഇരുമ്പിനെ ആഗിരണം ചെയ്യുക

 

  • ജീവകം ബി12ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം

പെർനിഷ്യസ് അനീമിയ

 

  • കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം

ജീവകം സി

 

  • ആഹാരപദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം

ജീവകം സി (അസ്‌കോർബിക് ആസിഡ്)

 

  • ഓറഞ്ച്, നെല്ലിക്ക, നാരങ്ങ ഇവയിലൊക്കെ കാണപ്പെടുന്ന ജീവകം

ജീവകം സി

 

  • മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം

ജീവകം സി

 

  • ജലദോഷത്തിനുള്ള ഔഷധമായി കണക്കാക്കപ്പെടുന്ന ജീവകം

ജീവകം സി

 

  • മുറിവുണങ്ങാൻ കാലതാമസമെടുക്കുന്നത് ഏത് ജീവകത്തിൻറെ അഭാവം മൂലമാണ്

ജീവകം സി

 

  • രോഗപ്രതിരോധത്തിന് ആവശ്യമായ ജീവകം

ജീവകം സി

 

  • മോണയിലെ രക്തസ്രാവം ഏത് ജീവകത്തിൻറെ അഭാവം മൂലമാണ്

ജീവകം സി യുടെ

 

  • ശരീരത്തിൽ ഇരുമ്പിൻറെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം

ജീവകം സി

 

  • ജീവകം സിയുടെ അഭാവത്തിൽ നാവികരിൽ കാണപ്പെടുന്ന രോഗം

സ്കർവി

 

  • സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം

ജീവകം D (കാൽസിഫെറോൾ)

 

  • ശരീരത്തിൽ കാത്സ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുകയും എല്ലിൻറെയും പല്ലിന്റെയും വളർച്ചയ്ക്ക് ആവശ്യമായതുമായ ജീവകം

ജീവകം D

 

  • ജീവകം D യുടെ രണ്ടു രൂപങ്ങളാണ്

ജീവകം D3 (കോൾകാൽസിഫെറോൾ), ജീവകം D2 (എർഗോസ്റ്റിറോൾ)

 

  • ജീവകം D യുടെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം

കുട്ടികളിൽ കണ (റിക്കറ്റ്സ്), മുതിർന്നവരിൽ ഓസ്റ്റിയോ മലേഷ്യ

 

  • ഒരു ഹോർമോണായി കണക്കാക്കപ്പെടുന്ന ജീവകം

ജീവകം E (ടോക്കോഫെറോൾ)

 

  • വന്ധ്യത ഉണ്ടാകുന്നതിന് കാരണമായ ജീവകം

ജീവകം E യുടെ അഭാവം

 

  • ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം / നിരോക്സീകാരി കൂടെയായ വൈറ്റമിൻ

ജീവകം E

 

  • രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം

ജീവകം K (ഫൈലോക്വിനോൻ)

 

  • രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പ്രോട്ടീൻ

പ്രോത്രോംബിൻ

 

  • ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം

ജീവകം K

 

  • ജീവകം K യുടെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം

രക്തസ്രാവം (ഹെമറേജ്)

 

  • വൈറ്റമിനുകളുടെ ആധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന അവസ്ഥ

ജീവകാധിക്യം (ഹൈപ്പർ  വിറ്റാമിനോസിസ്)


                                                                                                                                    (തുടരും)