- ശരീരത്തിലെ രാസപരീക്ഷണശാല
കരൾ
- ജീവകം A ഏറ്റവും കൂടുതൽ സംഭരിക്കപ്പെടുന്നത്
കരളിൽ
- മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ്, ഇരുമ്പ് എന്നിവ സംഭരിക്കുന്ന അവയവം
കരൾ
- ശരീരത്തിൽ ഏറ്റവും കൂടുതൽ താപം ഉൽപ്പാദിപ്പിക്കുന്ന അവയവം
കരൾ
- പുനഃരുജ്ജീവന ശക്തിയുള്ള അവയവം
കരൾ
- മനുഷ്യശരീരീരത്തിലെ ഏറ്റവും ഭാരമേറിയ ആന്തരികാവയവം\ഗ്രന്ഥി
കരൾ (1.5 kg)
- പിത്തരസം ഉൽപാദിപ്പിക്കുന്ന അവയവം
കരൾ
- പിത്തരസം സംഭരിക്കുന്ന അവയവം
പിത്താശയം
- പിത്തരസത്തിൽ അടങ്ങിയിരിക്കുന്ന വർണ്ണകങ്ങൾ
ബിലിറുബിൻ, ബിലീവിർഡിൻ
- ബിലിറുബിൻ ശരീരകലകളിൽ വ്യാപിച്ച് കലകൾക്ക് മഞ്ഞനിറം ഉണ്ടാകുന്ന അവസ്ഥ
മഞ്ഞപ്പിത്തം
- കരളിൽ നിർമ്മിക്കപ്പെടുന്ന വിഷവസ്തു
അമോണിയ
- കരളിൽ വെച്ച് അമോണിയ കാർബൺ ഡൈ ഓക്സൈഡുമായി ചേർന്ന് ഉണ്ടാകുന്ന വസ്തു
യൂറിയ
- കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ്
ഗ്ലൈക്കോജൻ
- മദ്യപാനം മൂലമുണ്ടാകുന്ന ഹെപ്പറ്റെയ്റ്റിസ്
ടോക്സിക് ഹെപ്പറ്റയ്റ്റിസ്
- അമിത മദ്യപാനം മൂലം കരളിലെ കോശങ്ങൾക്കുണ്ടാകുന്ന ജീർണ്ണാവസ്ഥ
സിറോസിസ്
- മദ്യത്തോടുള്ള അമിതമായ ആർത്തി
ഡിപ്സോമാനിയ
- ഏറ്റവും മാരകമായ ഹെപ്പറ്റയ്റ്റിസ്
ഹെപ്പറ്റയ്റ്റിസ് ബി
- കരളിൽ നിർമ്മിക്കുന്ന പ്രോട്ടീനുകൾ
പ്രോത്രോംബിൻ, ഫൈബ്രിനോജൻ, ആൽബുമിൻ
- മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസർജ്ജനാവയവം
വൃക്കകൾ
- വൃക്കകളുടെ പുറമെയുള്ള ഭാഗം
കോർട്ടക്സ്
- മെഡുല, ബോമൻസ് ക്യാപ്സ്യൂൾ എന്നിവ ഏത് അവയവത്തിൻറെ ഭാഗമാണ്
വൃക്കയുടെ
- വൃക്കയുടെ അടിസ്ഥാന ഘടകം
നെഫ്രോൺ
- മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത്
വൃക്കകൾ
- മൂത്രത്തിന് മഞ്ഞനിറം നൽകുന്ന വർണ്ണകം
യൂറോക്രോം
- വൃക്കകളിലെ ജലത്തിൻറെ പുനരാഗിരണം നിയന്ത്രിക്കുന്ന ഹോർമോൺ
ആന്റി ഡൈയൂററ്റിക്ക് ഹോർമോൺ (ADH \ വാസോപ്രസിൻ)
- വാസോപ്രസിൻറെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം
ഡയബറ്റിസ് ഇൻസിപ്പിഡസ്
- വൃക്ക നീക്കം ചെയ്യുന്ന പ്രക്രിയ
നെഫ്രക്റ്റമി
- രക്തത്തിൽ നിന്നും മൂത്രം അരിച്ചുമാറ്റുന്നത്
നെഫ്രോണുകൾ
- വൃക്കയിലെ കല്ല് രാസപരമായി
കാൽസ്യം ഓക്സലേറ്റ്
- രക്തത്തിലെ യൂറിയ നീക്കം ചെയ്യുന്നത്
വൃക്കകൾ
- രക്തത്തിലെ യൂറിയയുടെ അളവ് കൂടുന്ന അവസ്ഥ
യുറീമിയ
- വൃക്ക രോഗങ്ങൾക്ക് കാരണമാകുന്ന മൂലകം
കാഡ്മിയം
- വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുമ്പോൾ നൽകുന്ന ജീവൻ രക്ഷാ മാർഗ്ഗം
ഡയാലിസിസ്
- ആദ്യമായി മാറ്റിവെയ്ക്കപ്പെട്ട അവയവം
വൃക്ക
- അണലി വിഷം മൂലം വൃക്കകളെ ബാധിക്കുന്ന അസുഖം
യുറീമിയ
- രണ്ടു വൃക്കകളും പ്രവർത്തനക്ഷമമാകുന്ന അവസ്ഥ
യുറീമിയ
- വൃക്കകളിൽ ഉണ്ടാകുന്ന അണുബാധ
നെഫ്രയ്റ്റിസ്
- മൂത്രത്തിൽ കല്ല് മൂലമുണ്ടാകുന്ന വേദന
റീനൽ കോളിക്ക്
- വൃക്കകളുടെ ശരാശരി ഭാരം
150 ഗ്രാം
(തുടരും)