- ലിംഫ് വ്യവസ്ഥയെ ബാധിക്കുന്ന ഒരു രോഗം
മന്ത്
- ലിംഫിൻറെ ഒഴുക്ക് കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥ
ഒഡീമ
- അരുണ രക്താണുക്കളുടെ ആകൃതി മാറുന്നത് മൂലം ഓക്സിജൻ വഹിക്കൽ ശരിയായി നടക്കാത്ത അവസ്ഥ
സിക്കിൾ സെൽ അനീമിയ
- സിക്കിൾ സെൽ അനീമിയ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്
വയനാട്ടിൽ
- രക്തത്തിൽ ഹീമോഗ്ലോബിൻറെ കുറവ് മൂലം ഉണ്ടാകുന്ന രോഗം
അനീമിയ (വിളർച്ച)
- രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ
ത്രോംബോസിസ്
- ഉയർന്ന രക്തസമ്മർദ്ദത്താൽ രക്തക്കുഴലുകൾ പൊട്ടിപ്പോകുന്ന അവസ്ഥ
ഹെമറേജ്
- രക്തത്തിൽ ശ്വേതരക്താണുക്കൾ ക്രമാതീതമായി വർധിക്കുന്ന രോഗം
രക്താർബുദം (Leukaemia)
- രക്തത്തിൽ ശ്വേതരക്താണുക്കൾ കുറയുന്നത് കൊണ്ടുണ്ടാകുന്ന രോഗം
ലൂക്കോപീനിയ (Leukopaenia)
- മുറിവികളിൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതക രോഗം
ഹീമോഫീലിയ (ക്രിസ്തുമസ് രോഗം)
- അരുണ രക്താണുക്കളിൽ ന്യൂക്ലിയസ് കാണപ്പെടുന്ന സസ്തനി
ഒട്ടകം
- പാറ്റയുടെ രക്തത്തിൻറെ നിറം
നിറമില്ല (വെള്ള)
- നീരാളിയുടെ രക്തത്തിൻറെ നിറം
നീല
- മണ്ണിരയുടെ രക്തത്തിൻറെ നിറം
ചുവപ്പ്
- കുളയട്ടയുടെ രക്തത്തിൻറെ നിറം
പച്ച
- രക്തത്തിന് നീലയും പച്ചയും നിറം നൽകുന്ന കണിക
ഹീമോസയാനിൻ
- ഹീമോസയാനിനിൽ ഉള്ള ലോഹം
കോപ്പർ
- ആന്റിബോഡികളുടെ ഉത്പാദനത്തെ നിയന്ത്രിക്കുന്നത്
ആന്റിജനുകൾ
- രക്ത ദാനം ചെയ്യുമ്പോൾ പരസ്പരം ചേരാത്ത രക്ത ഗ്രൂപ്പുകൾ തമ്മിൽ ചേരുമ്പോളുണ്ടാകുന്ന അവസ്ഥ
അഗ്ലൂട്ടിനേഷൻ
- ലോക രക്ത ദാന ദിവസം
ജൂൺ 14
- ദേശീയ രക്ത ദാന ദിവസം
ഒക്ടോബർ 1
- ശരീരത്തിൽ പേശികളില്ലാത്ത അവയവം
ശ്വാസകോശം
- ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ടസ്തരം
പ്ലൂറ
- നെഞ്ചിനെ വയറിൽ നിന്നും വേർതിരിക്കുന്ന പേശീനിർമ്മിത ഭാഗം
ഡയഫ്രം
- ഓരോ പ്രാവശ്യവും ഉള്ളിലേക്കും പുറത്തേക്കും പോകുന്ന വായുവിന്റെ അളവ്
ടൈഡൽ വോളിയം (500 ml)
- ഉച്ഛ്വാസവായുവിലെ ഓക്സിജന്റെ അളവ്
21%
- ഉച്ഛ്വാസവായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്
0.03%
- ഉച്ഛ്വാസവായുവിന്റെ ഊഷ്മാവ്
20 ഡിഗ്രി
- നിശ്വാസവായുവിലെ ഓക്സിജന്റെ അളവ്
14%
- നിശ്വാസവായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്
5%
- നിശ്വാസവായുവിന്റെ ഊഷ്മാവ്
25 ഡിഗ്രി
- ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തുവിടാൻ കഴിയുന്ന വായുവിന്റെ അളവ്
വൈറ്റൽ കപ്പാസിറ്റി
- ശ്വാസകോശത്തിലെ വാതകവിനിമയം നടക്കുന്നത്
ആൽവിയോളയിൽ
- ശ്വാസന സമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിന്റെ അളവ് രേഖപ്പെടുത്തുന്ന ഉപകരണം
സ്പൈറോമീറ്റർ
- ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങൾ
ബ്രോങ്കൈറ്റിസ്, ആസ്മ, ന്യൂമോണിയ, ശ്വാസകോശാർബുദം, എംഫിസിമ, സാർസ്, സിലിക്കോസിസ്
- നന്നായി ശ്വസിക്കാൻ കഴിയാത്തതുമൂലം ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാതെ വരുന്ന അവസ്ഥ
അസിഫിക്സിയ
(തുടരും)