Categories
General Science Topics

ജീവശാസ്ത്രം 01

PSC പരീക്ഷകളിൽ സയൻസ് വിഷയങ്ങൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന സംവരണം പത്തുമാർക്ക് ആണ്.

ആ പത്തു മാർക്ക് ജീവശാസ്ത്രം (Biology), ഭൗതിക ശാസ്ത്രം (Physics), രസതന്ത്രം (Chemistry) എന്നീ വിഭാഗങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതായത് പത്താം ക്ലാസ്സുവരെ നമ്മൾ പഠിച്ച ബയോളജി മുഴുവൻ പഠിച്ചാലും നമുക്ക് കിട്ടാൻ പോകുന്ന പരമാവധി മാർക്ക്, നാല് ആണ്.

എന്നിരിക്കിലും ആ നാല് മാർക്കിന് അതിൻറെതായ പ്രാധാന്യം ഉണ്ട്. ആളുകൾ കൂടുതൽ എഴുതുന്ന LDC, അസിസ്റ്റൻറ്, ലാസ്റ്റ് ഗ്രേഡ് പരീക്ഷകളിൽ അടുത്തകാലങ്ങളിൽ PSC പരീക്ഷകൾ പൊതുവെ എളുപ്പമാക്കിയിട്ട് കട്ട് ഓഫ് മാർക്ക് കൂട്ടിയിടുന്നതായി കാണാറുണ്ട്.

80 മാർക്ക് എങ്കിലും മേടിച്ചെങ്കിൽ മാത്രമേ ലിസ്റ്റിൽ എങ്കിലും വരൂ എന്ന അവസ്ഥ ഉള്ളപ്പോൾ നാല് മാർക്കിൻറെ പ്രാധാന്യം പറയേണ്ടതില്ലല്ലോ. സയൻസിൽ നിന്നുള്ള പത്തു മാർക്കിൽ എട്ടു മാർക്കെങ്കിലും നേടിയെങ്കിലേ പ്രതീക്ഷയ്ക്ക് വകയുള്ളൂ എന്നർത്ഥം.

  • തലച്ചോറിനെ കുറിച്ചുള്ള പഠനം.

 

ഫ്രിനോളജി

 

  • തലയോട്ടിയെ കുറിച്ചുള്ള പഠനം.

 

ക്രേനിയോളജി

 

  • തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം

 

കപാലം (ക്രേനിയം)

 

  • തലയോട്ടിയുടെ കട്ടിയുള്ള ചർമ്മം

 

സ്കാൽപ്പ്

 

  • തലച്ചോറ്, സുഷുമ്ന എന്നിവയെ പൊതിഞ്ഞുകാണുന്ന സ്തരം

 

മെനിഞ്ചസ്

 

  • മസ്തിഷ്കത്തെ സംരക്ഷിക്കുന്ന ദ്രവം

 

സെറിബ്രോസ്‌പൈനൽ ദ്രവം

 

  • മസ്തിഷ്കത്തിൻറെ ഭാരം

 

1400 ഗ്രാം

 

  • മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം

 

സെറിബ്രം

 

  • ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം

 

സെറിബ്രം

 

  • ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം

 

സെറിബ്രം

 

  • ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം

 

സെറിബെല്ലം

 

  • ശരീര തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിലെ ഭാഗം

 

സെറിബെല്ലം

 

  • പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം

 

സെറിബെല്ലം

 

  • മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം

 

സെറിബെല്ലം

 

  • വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം

 

തലാമസ്

 

  • ഹൃദയസ്പന്ദനം, ശ്വസനം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം

 

മെഡലാ ഒബ്ലോംഗേറ്റ

 

  • ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം

 

സെറിബ്രം

 

  • ചുമ, തുമ്മൽ, ഛർദി തുടങ്ങിയവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം

 

മെഡലാ ഒബ്ലോംഗേറ്റ

 

  • സെറിബ്രത്തിൻറെ തൊട്ടു താഴെയായി കാണുന്ന തലച്ചോറിലെ ഭാഗം

 

തലാമസ്

 

  • ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം

 

ഹൈപ്പോതലാമസ്

 

  • വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം

 

ഹൈപ്പോതലാമസ്

 

  • ശരീരത്തിലെ ജലത്തിൻറെ അളവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം

 

ഹൈപ്പോതലാമസ്

 

  • ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന ഹോർമോണുകൾ

 

വാസോപ്രസിൻ, ഓക്സിടോസിൻ

 

  • പ്രസവ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ

 

ഓക്സിടോസിൻ

 

  • മസ്തിഷ്ക്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ

 

സെറിബ്രൽ ത്രോംബോസിസ്

 

  • മസ്തിഷ്ക്കത്തിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്നതിൻറെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം

 

സെറിബ്രൽ ഹെമറേജ്

 

  • ശരീരത്തിന് മൊത്തമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥ

 

പരാലിസിസ് (തളർവാതം)

 

  • മസ്തിഷ്ക്കത്തിലെ സ്തരപാളിയായ മെനിഞ്ചസിനുണ്ടാകുന്ന അണുബാധ

 

മെനിഞ്ചൈറ്റിസ്

 

  • മുഖങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ

 

പ്രോസോഫിമോസിയ

 

  • അക്ഷരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ

 

ഡെസ്‌ലേഷ്യ

 

  • തലച്ചോറിൻറെ ഇടത്-വലത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡി കല

 

കോർപ്പസ് കളോസം


തുടരും…

Source: http://pscclassmuri.blogspot.in/