Categories
Facts on India Topics

ചോള, പാണ്ഡ്യ, ചേരരാജവംശങ്ങൾ

🚩ചോളവംശം.
─────────

തെക്കേ ഇന്ത്യയിലെ ഏറ്റവും പഴയ രാജവംശം?
= ചോളവംശം.

ആദ്യകാലത്ത് ചോള സാമ്രാജ്യ സ്ഥാപകനാര്?
= കരികാല ചോളൻ.

പിൽക്കാല ചോളസാമ്രാജ്യ സ്ഥാപകൻ?
= വിജയാലയ ചോളൻ.(AD 9).

ആദ്യകാല ചോളതലസ്ഥാനം?
= ഉറയൂർ. പിന്നീട് തഞ്ചാവൂർ.

ചോളന്മാരുടെ മുഖ്യ തുറമുഖം?
=കാവേരിപട്ടണം (പും പുഹാർ).

ചോളന്മാരുടെ ഔദ്യോഗിക ചിഹ്നം ?
= കടുവ.

സംഘകാല രാജവംശങ്ങളിൽ ശക്തമായ നാവികസേനയുള്ളത്?
= ചോളവംശത്തിന്.

തമിഴ് സാഹിത്യത്തിന്റെ സുവർണ കാലഘട്ടം?
= ചോളഭരണകാലം.

‘ഉത്തരമേരൂർ ശിലാശാസനം’ഏതു വംശവുമായി ബന്ധപ്പെട്ടതാണ്?
= ചോള വംശം.

പണ്ട് ചോളതടാകം എന്നറിയപ്പെട്ടിരുന്നത്?
=ബംഗാൾ ഉൾക്കടൽ.

‘തെക്കേഇന്ത്യയിലെ അലക്സാണ്ടർ’ എന്നറിയപ്പെട്ട ചോള രാജാവ്?
= രാജരാജൻ – 1.

കേരളത്തിലെ ഭാസകര രവിവർമ്മനെ തോൽപ്പിച്ച് കൊല്ലം, കാന്തളൂർശാല എന്നിവ പിടിച്ചെടുത്തത്?
= രാജരാജൻ – 1.

തഞ്ചാവൂരിലെ ബൃഹദ്ദേശ്വരക്ഷേത്രം സ്ഥാപിച്ചത്?
= രാജരാജൻ – 1.

‘മധുരൈകൊണ്ട ചോളൻ’ എന്നറിയപ്പെട്ടത്?
= പരാന്തകൻ – 1.

‘ഗംഗൈക്കൊണ്ടചോളൻ, പണ്ഡിതചോളൻ,ഉത്തമചോളൻ’ എന്നിങ്ങനെ അറിയപ്പെട്ടത്?
= രാജേന്ദ്രചോളൻ.

വിഴിഞ്ഞം തുറമുഖം കീഴടക്കിയ ചോളരാജാവ്?
= രാജേന്ദ്ര ചോളൻ.

പാണ്ഡ്യരാജ്യത്തെ ചോള സാമ്രാജ്യത്തോട് ചേർത്തതാര്?
= രാജേന്ദ്രചോളൻ.

അറബിക്കടലിൽ നാവികാധിപത്യം സ്ഥാപിച്ച ആദ്യ ഭരണാധികാരി?
= രാജേന്ദ്രചോളൻ.

ശ്രീലങ്ക കീഴടക്കിയ ചോള രാജാവ്?
= രാജേന്ദ്രചോളൻ.

 

🚩പാണ്ഡ്യവംശം.
───────────

പാണ്ഡ്യ വംശ സ്ഥാപകനാര്?
= കടുങ്കോൺ.

പാണ്ഡ്യരാജ്യ തലസ്ഥാനം?
= മധുര.

പാണ്ഡ്യന്മാരുടെ തുറമുഖം?
=കോർകായ്.

പാണ്ഡ്യന്മാരുടെ ഔദ്യോഗിക ചിഹ്നം?
=മൽസ്യം.

പാണ്ഡ്യരാജ്യം സന്ദർശിച്ച വിദേശ സഞ്ചാരി?
= മാർക്കോ പോളോ. (മാനവിക്രമൻ കുലശേഖരന്റെ ഭരണകാലത്ത്).

ദക്ഷിണേന്ത്യയിൽ കടുത്ത ശിക്ഷാരീതികൾ നിലനിന്നിരുന്ന കാലഘട്ടം?
= പാണ്ഡ്യ ഭരണകാലത്ത്.

പാണ്ഡ്യരാജ്യത്തെ ‘മുത്ത് വിളയുന്ന നാട്’എന്ന് വിശേഷിപ്പിച്ചതാര്?
= മെഗസ്തനീസ്.

പിൽക്കാലത്ത് പാണ്ഡ്യവംശം വിജയനഗര സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കപ്പെട്ടു.

ഏറ്റവും മികച്ച പാണ്ഡ്യരാജാവ്?
= മാരവർമ്മൻ സുന്ദരപാണ്ഡ്യ – 1.

 

🚩ചേരവംശം.
────────

“കേരളചരിത്രത്തിന്റെ സുവർണ്ണകാലഘട്ടം”.

ചേരവംശ തലസ്ഥാനം?
= വാഞ്ചി. പിന്നീട് മഹോദയപുരം.

ചേര ഭരണകാലത്തെ തുറമുഖം?
= മൂസ്സിരിസ്.

പിൽക്കാല ചേരവംശ സ്ഥാപകനാര്?
=കുലശേഖരവർമ്മ.

കുലശേഖര വംശം,പെരുമാൾ വംശം എന്നിങ്ങനെ അറിയപ്പെട്ടിരുന്നത്?
= ചേരവംശം.

ചേരരാജവംശത്തിന്റെ ചിഹ്നം?
=അമ്പും,വില്ലും.

ചേരവംശത്തിലെ ആദ്യ രാജാവ്?
= ചേരൻ ചെങ്കുട്ടവൻ.

‘റെഡ് ചേരൻ’ എന്നറിയപ്പെട്ടതാര്?
= ചേരൻ ചെങ്കുട്ടവൻ.

ചിലപ്പതികാരത്തിലെ ഹീറോ ആയി അറിയപ്പെട്ട ചേരഭരണാധികാരിയാര്?
= ചേരൻ ചെങ്കുട്ടവൻ.

ദക്ഷിണേന്ത്യയിൽ ഹിന്ദുമതം വൻ പ്രചാരം നേടിയത് ഏത് കാലത്ത്?
= ചേരഭരണകാലത്ത്.

രണ്ടാം ചേരസാമ്രാജ്യ സ്ഥാപകൻ?
= കുലശേഖര ആഴ്വാർ.

ശങ്കരാചാര്യരുടെ സമകാലീനനായ ചേരരാജാവ് ആര്?
=കുലശേഖര ആഴ്വാർ.

പെരുമാൾ തിരുമൊഴി, മുകുന്ദമാല എന്നിവ രചിച്ചത്?
=കുലശേഖര ആഴ്വാർ.

‘ചേരമാൻ പെരുമാൾ നായനാർ’ എന്നറിയപ്പെട്ടത്?
=രാജശേഖരവർമ്മൻ.

AD 825 ൽ കൊല്ലവർഷം ആരംഭിച്ചതാര്?
=രാജശേഖരവർമ്മൻ.

തരിസാപ്പിളളി ശാസനം പുറപ്പെടുവിച്ചതാര്?
= സ്ഥാണു രവിവർമ്മ.

മഹോദയപുരത്തെ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചതാര്?
= സ്ഥാണു രവിവർമ്മ.

AD 851 ൽ സുലൈമാൻ കേരളത്തിലെത്തിയത് ആരുടെ ഭരണകാലത്ത്?
= സ്ഥാണു രവിവർമ്മയുടെ.

ജൂതശാസനം പുറപ്പെട്ടവിച്ചതാര്?
= ഭാസ്ക്കര രവിവർമ്മൻ.

ചേരവംശത്തിന് അന്ത്യം കുറിച്ച ചോള-ചേര യുദ്ധം നടന്നത് ആരുടെ ഭരണകാലത്ത്?
= ഭാസ്ക്കര രവിവർമ്മന്റെ.