Categories
Renaissance Topics

ഗാന്ധിജി

1.1869 ഒക്ടോബർ രണ്ടിന് ഗാന്ധിജി ജനിച്ച പോർബന്തർ പുരാണങ്ങളിൽ പ്രസിദ്ധിയാർജ്ജിച്ച ഒരു കഥാപാത്രത്തിന്റെ ജൻമ സ്ഥലം എന്ന നിലയിൽ പ്രസിദ്ധമാണ് ആരുടെ ?

✔കുചേലൻ

 

2.1883 മെയിൽ പതിനാലുകാരിയായ കസ്തൂർഭായ് മഖാൻജിയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം എത്രയായിരുന്നു?

✔ 13 വയസ്സ്

 

3.ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിയമപഠനത്തിനായി ഗാന്ധിജി തിരിച്ച വർഷം ഏത്?

✔1888 സെപ്റ്റംബർ

 

4.കുട്ടിക്കാലത്ത് ഏതോ ഓമനപ്പേരിലാണ് ഗാന്ധിജിയെ വിളിച്ചിരുന്നത് ?

✔manu

 

5.1893ൽ ഏത് സ്ഥാപനത്തിന്റെ കേസ് വാദിക്കാനാൺയാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയത് ?

✔ദാദാ അബ്ദുള്ള ആൻഡ് കമ്പനി

 

6.പ്രിട്ടോറിയയിലേക്കുള്ള യാത്രമധ്യേ ഗാന്ധിജിയെ ട്രെയിനിൽ നിന്നും പുറത്താക്കിയ സ്റ്റേഷൻ ഏത് ?

✔പീറ്റർ മാരിറ്റ്സ് ബർഗ്

 

7.ഗാന്ധിജി തന്റെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിളിച്ചത്?

✔ദക്ഷിണാഫ്രിക്ക

 

8.ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർ രൂപംനൽകിയ സംഘടനയേത്?

✔നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് 1894

 

9.ഗാന്ധിജിയെ വളരെയേറെ സ്വാധീനിച്ച ജോൺ റസ്ൺക്കിന്റ പുസ്തകം ഏത് ?

✔അൺ ടു ദിസ് ലാസ്റ്റ്

 

10.ആൽബർട്ട് വെസ്റ്റ്,ഫാദർ ഡോക്ക്‌ ,പോളക്ക്‌ എന്നിവരുടെ സഹായത്തോടെ ദക്ഷിണാഫ്രിക്കയിലെ ഡർബൻ നഗരത്തിന് സമീപം ഗാന്ധിജി സ്ഥാപിച്ച ആശ്രമം ഏത്‌?

✔ഫീനിക്സ് സെറ്റിൽ മെന്റ്

 

11.ട്രാൻസ്വാൾ സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നതിന് ജയിൽവാസം അനുഭവിക്കുന്നവരുടെ കുടുംബത്തെ സംരക്ഷിക്കാനായി ജോഹന്നാസ് ബർഗ് സമീപം ഗാന്ധിജി സ്ഥാപിച്ച ആശ്രമം ഏത്?

✔ടോൾസ്റ്റോയ്‌ ഫാം

 

12.ദക്ഷിണാഫ്രിക്കയിലെ വാസം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചെത്തിയതെന്ന്?

✔1915 ജനുവരി 9

 

13. ഗാന്ധിജിയുടെ 100 ജന്മദിനത്തോടനുബന്ധിച്ച് 1969ൽ വിദ്യാർഥികൾക്കായി ആരംഭിച്ച സാമൂഹിക സംഘടന ഏത്?

✔നാഷണൽ സർവീസ് സ്കീം

 

14. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്?

✔ഗോപാലകൃഷ്ണ ഗോഖലെ

 

15. ഇന്ത്യയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ഒരു വർഷം രാജ്യം ചുറ്റി സഞ്ചരിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചതാര്?

✔ഗോപാലകൃഷ്ണ ഗോഖലെ

 

16. ബൂവർ യുദ്ധത്തിൽ ആംബുലൻസ് യൂണിറ്റ് സംഘടിപ്പിച്ചത് കണക്കിലെടുത്ത് 1915ൽ ഗാന്ധിജിക്ക് ബ്രിട്ടീഷുകാർ നൽകിയ ബഹുമതി ഏത്?

✔കൈസർ ഇ ഹിന്ദ്

 

17.1920ൽ ഏതു സംഭവത്തിൽ പ്രതിഷേധിച്ചാണ് ഗാന്ധിജി കൈസർ ഇ ഹിന്ദ് തിരിച്ചു നൽകിയത് ?

✔ജാലിയൻ വാലാബാഗ് കൂട്ടക്കൊല

 

18.1916ൽ ഏതു സർവകലാശാലയുടെ ശിലാസ്ഥാപനകർമ്മത്തിൽ സംസാരിക്കാനാണ് ഗാന്ധിജി ക്ഷണിക്കപ്പെട്ടത്?

✔ബനാറസ് ഹിന്ദു സർവ്വകലാശാല

 

19.ഗാന്ധി ആശ്രമം,ഹരിജൻ ആശ്രമം, സത്യാഗ്രഹ ആശ്രമം എന്നീ പേരുകളുള്ള ആശ്രമം ഏത്?

✔സാബർമതി ആശ്രമം

 

20.ഗാന്ധിജി നിത്യബ്രഹ്മചര്യപ്രതിജ്ഞയെടുത്ത വർഷം ഏത്?

✔1906

 

21. ഗാന്ധിജി തന്റെ ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ്?

✔ഗുജറാത്തി ഭാഷ

 

22. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്?

✔മഹാദേവ് ദേശായി

 

23. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടതാര്?

✔സി രാജഗോപാലാചാരി

 

24. ഗാന്ധിജിയോടൊത്തു കഴിഞ്ഞകാലത്തെ മഹാദേവ് ദേശായിയുടെ ഡയറിക്കുറിപ്പുകൾ അറിയപ്പെടുന്നതെങ്ങനെ?

✔ഡേ ടു.ഡേ വിത്ത് ഗാന്ധി

 

25. ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ഗുജറാത്തിൽ അറിയപ്പെടുന്നത് എങ്ങനെ?

✔സത്യനാപ്രയോഗോ അഥവാ ആത്മകഥ

 

26. ഗാന്ധിജിയുടെ ആത്മകഥ പരമ്പരയായി 1925-28 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച വാരിക ഏത്?

✔നവ്ജീവൻ

 

27. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെടുന്നത് കാലഘട്ടം ഏത്?

✔1869 -1923

 

28. 1922 ഫെബ്രുവരി നാലിന് ഉണ്ടായ ചൗരിചൗര അക്രമങ്ങളെ തുടർന്ന് ഗാന്ധിജി നിർത്തിവച്ച പ്രക്ഷോഭം ഏത്?

✔നിസ്സഹകരണ പ്രക്ഷോഭം

 

29.1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം കോൺഗ്രസിനെ ഒരു സാമൂഹിക സംഘടന ക്കാനാണ് ഗാന്ധിജി ഉദ്ദേശിച്ചത് .എന്തായിരുന്നു ഇതിനു നൽകിയ പേര്?

✔ലോക് സേവക് സംഘം

 

30. ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഏക അവസരം ഏത്?

✔1924ലെ ബെൽഗാം സമ്മേളനം