31. 1903 ജൂണിൽ ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി ആരംഭിച്ച പത്രം ഏത്?
✔️ഇന്ത്യൻ ഒപ്പീനിയൻ
32. ഗാന്ധിജി തുടങ്ങിയ religion ദിനപത്രം ഏത് ഭാഷയിൽ ആയിരുന്നു?
✔️ഇംഗ്ലീഷ്
33. തന്റെ ആശയങ്ങളുടെ പ്രചാരണത്തിനായി ഗാന്ധിജി തുടങ്ങിയ ഇംഗ്ലീഷ് വാരിയത്?
✔️യങ് ഇന്ത്യ
34. ഗാന്ധിജി തന്റെ ആദ്യ സത്യഗ്രഹ സമരം നടത്തിയത് എവിടെ?
✔️1906 ദക്ഷിണാഫ്രിക്കയിൽ
35. ഗാന്ധിജി ആദ്യമായി സത്യാഗ്രഹം നടത്തിയത് എന്തിനെതിരെ ആയിരുന്നു?
✔️സർക്കാറിന്റെ നിർബന്ധിത രജിസ്ട്രേഷൻ നിയമത്തിനെതിരെ
36. ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചത് എവിടെ?
✔️1915 അഹമ്മദാബാദിൽ
37. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യഗ്രഹ സമരം എവിടെയായിരുന്നു?
✔️ബിഹാറിലെ ചമ്പാരൻ
38. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാര സമരം എവിടെയായിരുന്നു?
✔️അഹമ്മദാബാദ്
39. അഖിലേന്ത്യാതലത്തിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം ഏതായിരുന്നു?
✔️റൗലറ്റ് സത്യാഗ്രഹം
40. 1948 ജനുവരി 30 ന് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റു മരിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം എത്രയായിരുന്നു?
✔️78 വയസ്സ്
41. ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം ഏത്?
✔️രണ്ടാം വട്ടമേശ സമ്മേളനം
42. അർദ്ധനഗ്നനായ ഫക്കീർ എന്ന് ഗാന്ധിജിയെ വിളിച്ചതാര്?
✔️വിൻസ്റ്റൻ ചർച്ചിൽ
43. ക്രിസ്തു ലക്ഷ്യം കാട്ടിത്തന്നു ഗാന്ധി വഴികളും ആരുടെ വാക്കുകളാണിത്?
✔️മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
44. വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?
✔️ആൽബർട്ട് ഐസ്റ്റീൻ
45. ഇന്ത്യയിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്നതെന്ന്?
✔️ജനുവരി 30
46. ഏതു രാജ്യത്താണ് ജനുവരി 30 ഗാന്ധി സ്മൃതി ദിനമായി ആചരിക്കുന്നത്?
✔️ബ്രിട്ടൻ
47. ഗാന്ധി സീരിസിലുള്ള കറൻസി നോട്ടുകൾ ഇന്ത്യയിൽ പുറത്തിറക്കിയ വർഷം?
✔️1996
48. ഗാന്ധി ശിക്ഷ്യനായ ഇംഗ്ലീഷുകാരി മാൻഡലിൻ സ്ലേഡ് ഏത് പേരിലാണ് അറിയപ്പെട്ടത്?
✔️മീരാബെൻ
49. ന്യൂഡൽഹിയിലെ ഗാന്ധിജിയുടെ അന്ത്യ വിശ്രമ സ്ഥാനം ഏത്?
✔️രാജ്ഘട്ട്
50. ആകെ എത്ര വർഷമാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ചിലവഴിച്ചത്?
✔️21 വർഷം
51. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി അഭിസംബോധന ചെയ്തതാര്?
✔️സുഭാഷ് ചന്ദ്ര ബോസ്
52. ഗാന്ധിജിയെ മഹാത്മ എന്ന് വിളിച്ചതാര്?
✔️രവീന്ദ്രനാഥ ടാഗോർ
53. ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയത് എന്ന്?
✔️1920
54. ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചു?
✔️അഞ്ചുതവണ
55. എന്തിന്റെ സ്മരണാർത്ഥമാണ് പ്രവാസി ഭാരതീയ ദിനം ആചരിക്കുന്നത്?
✔️ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയതിന്റെ