Categories
Facts on Kerala Topics

ഗാന്ധിജിയുടെ കേരള സന്ദർശനം

ഗാന്ധിജി കേരളത്തിൽ അഞ്ചു പ്രാവശ്യം സന്ദർശനം നടത്തി.

അവ താഴെ പറയുന്ന വർഷങ്ങളിൽ ആണ് .

1920 :- ഖിലാഫത്ത് സമരത്തിന്റെ പ്രചാരണാർത്ഥം

1925 :- വൈക്കം സത്യാഗ്രഹസമരത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യം

1927 :- കോഴിക്കോട് ഗാന്ധിജിയുടെ അധ്യക്ഷതയിൽ ഹരിജന സമ്മേളനം

1934 :- ഹരിജൻ ഫണ്ട്‌ പിരിക്കൽ ലക്ഷ്യം

1937 :- അവസാനത്തെ കേരള സന്ദർശനം .

ഇതെങ്ങനെ ഓർത്തിരിക്കാം ??

Memory Trick :- 1920-ൽ ഗാന്ധിജി കേരളത്തിൽ വന്നപ്പോൾ 5273 പേരെ നേരിട്ട് കണ്ടു. ഇങ്ങനെ വർഷം കണ്ടെത്താം.

1920+5 = 1925
1925+2 = 1927
1927+7 = 1934
1934+3 = 1937

  • ഗാന്ധിജിയുടെ എത്രാമത്തെ കേരള സന്ദർശനത്തിലാണ് ശ്രീനാരായണ ഗുരുവിനെയും റാണി ലക്ഷ്മി ബായിയേയും കണ്ടത്- രണ്ടാം കേരള സന്ദർശനത്തിൽ
  • ഗാന്ധിജി യുടെ കേരള സന്ദർശന സമയത്ത് ഹരിജനങ്ങളുടെ ഉയർച്ചയ്ക്കായി തന്റെ സ്വർണാഭരണങ്ങൾ മുഴുവൻ ഊരി നൽകിയത്- കൗമുദി
  • ഒരു തീർത്ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് – അഞ്ചാം കേരള സന്ദർശനം.