Categories
Facts on Kerala Topics

ക്ഷേത്ര കൗതുകങ്ങൾ

ലോകത്തിൽ ഏറ്റവും നേരത്തെ നടതുറക്കുന്ന ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ *തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം*. വെളുപ്പിന് 2 മണിക്കാണ് നട തുറക്കുന്നത്

🔹 *വിധവകൾ* പൂജ നടത്തുന്ന ലോകത്തിലെ ഏക ക്ഷേത്രമാണ് *കുദ്രോളി ഗോകർണനാഥ ക്ഷേത്രം*. മംഗലാപുരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. *ശ്രീ നാരായണ ഗുരുവാണ് ഇവിടെ പ്രതിഷ്‌ഠ നടത്തിയത്*

🔹 *ശകുനി*യെ ആരാധിക്കുന്ന കേരളത്തിലെ ഒരേയൊരു ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കൊല്ലം ജില്ലയിലെ *പവിത്രേശ്വരം*

🔹കേരളത്തിലെ ഏക  *ദുര്യോധന*ക്ഷേത്രം സ്ഥിതി ചെയ്യുന്നത് – *മലനട* (കൊല്ലം)

🔹 *എലികളെ* ആരാധിക്കുന്ന *കർണിമാതാ ക്ഷേത്രം* സ്ഥിചെയ്യുന്നത് *രാജസ്ഥാനി*ലാണ്

🔹 *റോയൽ എൻഫീൽഡ് ബുള്ളറ്റി*നെ ആരാധിക്കുന്ന *’ബുള്ളറ്റ് ബാബ ക്ഷേത്രം’* സ്ഥിതി ചെയ്യുന്നത് *രാജസ്ഥാനിലെ ‘ചോട്ടില ഗ്രാമ’*ത്തിലാണ്

🔹അഭീഷ്ട സിദ്ധിക്കായി ബ്രാഹ്മണർ ഭക്ഷിച്ച ഇലയിലെ എച്ചിലിൽ കൂടി ഉരുളുന്ന *’മഡൈസ് നാന’* എന്ന ദുരാചാരം ഉള്ള *കുക്കൈ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം* സ്ഥിതി ചെയ്യുന്നത് *മംഗലാപുരത്താണ്*

🔹 *കായംകുളം കൊച്ചുണ്ണി*യെ ആരാധിക്കുന്ന ‘കൊച്ചുണ്ണിനട’യുള്ള *ഇടപ്പാറ മഹാദേവർ ക്ഷേത്രം* സ്ഥിതി ചെയ്യുന്നത് – *കോഴഞ്ചേരി* (പത്തനംതിട്ട)

🔹കേരളത്തിൽ *സ്വർണ്ണ രഥ*മുള്ള ഏക ക്ഷേത്രമാണ് തൃശ്ശൂരിലെ *പൂങ്കുന്നം സീതാരാമക്ഷേത്രം*

🔹അഭീഷ്ട സിദ്ധിക്കായി പുരുഷൻ സ്ത്രീ വേഷം കെട്ടി വിളവെടുക്കുന്ന *കൊറ്റംകുളങ്ങര ദേവി ക്ഷേത്രം* സ്ഥിതി ചെയ്യുന്നത് *ചവറ*യിലാണ് (കൊല്ലം ജില്ല)

❓ *കോഴിക്കറി🐔 പ്രസാദമായി ലഭിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമേത്.. ?*

*അത് എവിടെയാണ്  സ്ഥിതി  ചെയ്യുന്നത്…?*
✅ *മാടായിക്കാവ്*

*കണ്ണൂർ*

🔻കേരളത്തിലെ രണ്ടാമത്തെ ഭദ്രകാളിക്ഷേത്രമാണ് മാടായിക്കാവ്.  ഒന്നാമത്തേത് *കൊടുങ്ങല്ലൂർ* സ്ഥിതിചെയ്യുന്നു.

🔻 *ചിറക്കൽ കോവിലക*ത്തിന്റെ പരദേവതയാണ് മാടായിക്കാവിലമ്മ.

🔻ഭദ്രകാളി ക്ഷേത്രമെന്നാണ് മാടായിക്കാവ് അറിയപ്പെടുന്നതെങ്കിലും ക്ഷേത്രനാഥന്‍ ശിവനാണ്.

🔻 *മാടായി തിരുവർക്കാട്ടുകാവ്* എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്.

🔻 ടിപ്പുവിന്റെ പടയോട്ടത്തിൽ നശിച്ചുപോയ ക്ഷേത്രം ചിറയ്ക്കൽ കോവിലകത്തെ “കൂനൻ’ രാജാവിന്റെ കാലത്ത് പുതുക്കിപ്പണിതു.

🔻ഈ ക്ഷേത്രത്തിലെ പൂജാരിമാർ മാംസം കഴിക്കുന്നവരാണ്. *കോഴിക്കറി നിവേദ്യം അർപ്പിച്ച് പ്രസാദമായി ഭക്തർക്ക് നൽകുന്നു*

മാടായിയിലെ മറ്റ് വിശേഷങ്ങൾ

▫ *മാടായി കലാപം* നടന്ന വർഷം – *1970*.

കണ്ണൂർ ജില്ലയിലെ പഴയ മാടായി നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരെഞ്ഞെടുപ്പിന്റെ ഭാഗമായി ഉടലെടുത്ത ഇടവിട്ട അക്രമ സംഭവങ്ങൾ ഒരു കലാപമായി മാറി. ഈ കലാപമാണ്  *”മാടായി കലാപം”* എന്നറിയപ്പെടുന്നത്

▫ *മാടായിപള്ളി* സ്ഥാപിക്കപ്പെട്ട വർഷം- *1124*.

ചേരമാൻ ജുമാ മസ്ജിദ്,  മാലിക് ബിൻ ദീനാർ പള്ളി എന്നിവയ്ക്ക് ശേഷം കേരളത്തിൽ പണികഴിപ്പിക്കപ്പെട്ട മൂന്നാമത്തെ മുസ്‌ലിം പള്ളിയാണ് മാടായിപള്ളി എന്ന് കരുതുന്നു. ഈ പള്ളി നിർമ്മിച്ചത് *മാലിക് ബിൻ ദിനാർ* ആണെന്നാണ് വിശ്വാസം.

▫കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിൻ പ്രദേശമാണ് *മാടായിപ്പാറ*.

▫ മാടായിപ്പാറക്ക് മുകളിൽ തെക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു പുരാതന കോട്ടയാണ് *മാടായിക്കോട്ട*. “തെക്കിനാക്കീൽ കോട്ട” എന്നും ഇത് അറിയപ്പെടുന്നുണ്ട്.

2000 വർഷം മുമ്പ് മൂഷകവംശത്തിലെ *ഭല്ലവൻ രാജാവ്* പണികഴിപ്പിച്ചതാണ് മാടായിപ്പാറയിലെ ഈ കോട്ട.