Categories
Topics

കൊല്ലം ജില്ല

🎯 തെൻ വഞ്ചി, ദേശിംഗനാട്, പന്തലായനി (മലബാറിൽ), കുരക്കേനി (തിരുവിതാംകൂറിൽ) എന്നൊക്കെ അറിയപ്പെട്ട ജില്ല – കൊല്ലം

 

🎯 കൊല്ലം നഗരം പണികഴിപ്പിച്ച സിറിയൻ സഞ്ചാരി – സാപിർ ഈസോ

 

🎯 തിരുമുല്ലവാരം ബീച്ച്, തങ്കശ്ശേരി ലൈറ്റ് ഹൗസ്, ചീന കൊട്ടാരം, ആശ്രാമം പിക്നിക് വില്ലേജ് എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല – കൊല്ലം

 

🎯 ചെമ്മീൻ, എള്ള് എന്നിവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല – കൊല്ലം

 

🎯 നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രൊജക്ട് സ്ഥാപിച്ചത് ഏത് രാജ്യത്തിൻറെ സഹകരണത്തോടെയാണ് – നോർവേ

🎯 ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം – ഫ്രാൻസ്

 

 

🎯 കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം \ കൊല്ലം-ചെങ്കോട്ട റെയിൽപ്പാത കടന്നുപോകുന്ന ചുരം – ആര്യങ്കാവ് ചുരം

 

🎯 ലക്ഷം വീട് പദ്ധതി ഉദ്‌ഘാടനം ചെയ്യപ്പെട്ട സ്ഥലം – ചിതറ (ഉപജ്ഞാതാവ് :എം എൻ ഗോവിന്ദൻ നായർ)

 

🎯 ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല \കേരളത്തിലെ കശുവണ്ടി വ്യവസായത്തിൻറെ ഈറ്റില്ലം – കൊല്ലം

 

🎯 ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപ്പാദിപ്പിക്കുന്ന ജില്ല – കണ്ണൂർ

 

🎯 നീണ്ടകര പാലത്തിന് ആരുടെ പേരാണ് നൽകിയിരിക്കുന്നത് – സേതുലക്ഷ്മി ഭായ്

 

🎯 മാതാ അമൃതാനന്ദമയി ആശ്രമം സ്ഥിതിചെയ്യുന്നത് – വള്ളിക്കാവ്, കൊല്ലം

 

🎯 കളിമൺ വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം – കുണ്ടറ, കൊല്ലം

 

🎯 കേരളത്തിലെ ഏറ്റവും ആദ്യത്തെ ജലസേചനപദ്ധതി – കല്ലട

 

🎯 ഏറ്റവും കുറച്ച് വില്ലേജുകൾ ഉള്ള താലൂക്ക് – കുന്നത്തൂർ

 

🎯 ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി – തെന്മല

 

🎯 കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ  – അഷ്ടമുടി കായൽ

 

🎯 കേരളത്തിലൂടെയുള്ള ആദ്യ ദേശീയ ജലപാത – നാഷണൽ വാട്ടർ വേ 3 (കൊല്ലം-കോട്ടപ്പുറം)

 

🎯 കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം – പുനലൂർ

 

🎯 ജലനഗരം എന്നർത്ഥം വരുന്ന സ്ഥലം\ പശ്ചിമഘട്ടത്തിൻറെ മടിത്തട്ട് എന്നറിയപ്പെടുന്നത് – പുനലൂർ

 

🎯 കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലം സ്ഥിതിചെയ്യുന്ന സ്ഥലം – പുനലൂർ (1877, കല്ലടയാറിന് കുറുകെ, ആൽബർട്ട് ഹെൻട്രി ശില്പി)

 

🎯 കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തമായ പെരുമൺ ദുരന്തം നടന്ന കായൽ  – അഷ്ടമുടി കായൽ

 

🎯 അഷ്ടമുടി കായൽ കടലുമായി ചേരുന്ന പ്രദേശം – നീണ്ടകര

 

🎯 കൊല്ലത്തെ കടൽ തീരത്ത് നിന്നും കണ്ടെടുത്ത ധാതുക്കൾ – ഇൽമനൈറ്റും മോണോസൈറ്റും

 

🎯 ജടായു നേച്ചർ പാർക്ക് സ്ഥിതിചെയ്യുന്നത് – ചടയമംഗലം, കൊല്ലം

 

🎯 ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ സ്ഥിതിചെയ്യുന്നത് – ജടായു നേച്ചർ പാർക്ക് (രൂപകൽപ്പന : രാജീവ് അഞ്ചൽ)

 

🎯 ജടായു നേച്ചർ പാർക്കിൻറെ ബ്രാൻഡ് അംബാസിഡർ – സുരേഷ് ഗോപി

 

🎯 കേരളത്തിലാദ്യത്തെ സീ പ്ലെയിൻ സർവ്വീസ് ആരംഭിച്ചത് – അഷ്ടമുടി – പുന്നമട

 

🎯 കൊല്ലം ജില്ലയിലെ പ്രശസ്ത വെള്ളച്ചാട്ടം – പാലരുവി

 

🎯 ഒരു മരത്തിൻറെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം – ചെന്തുരുണി

 

🎯 തെന്മല ഇക്കോ ടൂറിസം പദ്ധതി ഏത് വന്യജീവി സങ്കേതത്തിലാണ് – ചെന്തുരുണി

 

🎯 കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം  – മലനട (കൊല്ലം)

 

🎯 കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം – തിരുവല്ലം (തിരുവനന്തപുരം)

 

🎯 കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം – പുൽപ്പള്ളി (വയനാട്)

 

🎯 കേരളത്തിലെ ഏക സൂര്യ ക്ഷേത്രം – ആദിത്യപുരം (കോട്ടയം)

 

🎯 കേരളത്തിലെ ഏക തടാക ക്ഷേത്രം – അനന്തപുരം ക്ഷേത്രം (കാസർഗോഡ്)

 

🎯 ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ കൊല്ലം ജില്ലയിലെ സ്ഥലം – പട്ടാഴി

 

🎯 പോർച്ചുഗീസുകാർ കൊല്ലത്ത് കോട്ട സ്ഥാപിച്ചത്  – തങ്കശ്ശേരിയിൽ

 

🎯 കേരളത്തിലെ ചുറ്റമ്പലമില്ലാത്ത പരബ്രഹ്മ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം – ഓച്ചിറ

 

🎯 കോട്ടുക്കൽ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം  – കൊല്ലം

 

🎯 കഥകളിയുടെ ആദിരൂപമായ രാമനാട്ടം രൂപം കൊണ്ട സ്ഥലം – കൊട്ടാരക്കര

 

🎯 ഇളയിടത്ത് സ്വരൂപത്തിൻറെ ആസ്ഥാനം – കൊട്ടാരക്കര

 

🎯 കേരളത്തിലെ ആദ്യത്തെ തുണി മില്ലും, പുസ്തക പ്രസാധനശാലയും സ്ഥാപിച്ചത് – കൊല്ലം

 

🎯 ദൈവത്തിൻറെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്നത് – കൊല്ലം

 

🎯 കൊല്ലം നഗരത്തിൻറെ ഹാൾ മാർക്ക് എന്നറിയപ്പെടുന്നത് – തേവള്ളി കൊട്ടാരം

 

🎯 ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം – സർദ്ദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം, കൊല്ലം

 

🎯 കൊല്ലം ജില്ലയിൽ കെട്ടുവള്ളങ്ങളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം – ആലുംകടവ്

 

🎯 കൺസ്യൂമർ ഫെഡിൻറെ സഞ്ചരിക്കുന്ന ത്രിവേണി ആരംഭിച്ച ജില്ല – കൊല്ലം

 

🎯 ഇന്ത്യയിലെ ആദ്യത്തെ സുനാമി മ്യൂസിയം – അഴീക്കൽ, കൊല്ലം

 

🎯 പീരങ്കി മൈതാനം ഏത് ജില്ലയിലാണ്  – കൊല്ലം

 

🎯 അഷ്ടമുടി കായലിൽ നടത്തപ്പെടാറുള്ള വള്ളംകളി – പ്രസിഡന്റ്‌സ്‌ ട്രോഫി വള്ളംകളി


【 തുടരും 】
Source: http://pscmunnorukkam.blogspot.in/