- കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ അംഗം
വി എസ് അച്യുതാനന്ദൻ (92 ആം വയസിൽ)
- കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ അംഗം
ആർ ബാലകൃഷ്ണപിള്ള (25 ആം വയസിൽ)
- കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായത്
രമേശ് ചെന്നിത്തല
- അഞ്ച് വ്യത്യസ്ത സഭകളിൽ അംഗമായിരുന്ന കേരള മുഖ്യമന്ത്രി
കെ കരുണാകരൻ
- ഏറ്റവും കുറച്ചുകാലം ഭരിച്ച മന്ത്രിസഭ
1977 ലെ കെ കരുണാകരൻ മന്ത്രിസഭ (ഒരു മാസം)
- അഞ്ച് വർഷം തികച്ച് ഭരിച്ച ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി
കെ കരുണാകരൻ
- മാളയുടെ മാണിക്യം എന്നറിയപ്പെട്ടത്
കെ കരുണാകരൻ
- കേരളത്തിൽ ആദ്യമായി ഹേബിയസ് കോർപ്പസ് സമർപ്പിച്ച വ്യക്തി
ഈച്ചര വാര്യർ
- രാജൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട നേതാവ്
കെ കരുണാകരൻ
- രാജൻ കേസുമായി ബന്ധപ്പെട്ട് രാജൻ്റെ അച്ഛൻ ഈച്ചര വാര്യർ രചിച്ച പുസ്തകം
ഒരച്ഛൻറെ ഓർമ്മക്കുറിപ്പുകൾ
- കേരളത്തിലെ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി
കെ കരുണാകരൻ
- തൊഴിലില്ലായ്മ വേതനം, ചാരായ നിരോധനം എന്നിവ നടപ്പിലാക്കിയ മുഖ്യമന്ത്രി
എ കെ ആൻറണി
- കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ആദ്യ കേരള മുഖ്യമന്ത്രി
എ കെ ആൻറണി
- ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്ന മലയാളി
എ കെ ആൻറണി
- രണ്ടുതവണ ഉപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി
സി എച്ച് മുഹമ്മദ് കോയ
- സി എച്ച് മുഹമ്മദ് കോയയുടെ പ്രധാനകൃതികൾ
ഞാൻ കണ്ട മലേഷ്യ, ലിയാഖത് അലിഖാൻ, എൻ്റെ ഹജ്ജ് യാത്രകൾ
- പഞ്ചായത്ത് രാജ് നിയമം പാസാക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി
കെ കരുണാകരൻ
- ത്രിതല പഞ്ചായത്ത് സംവിധാനം സമയത്തെ കേരള മുഖ്യമന്ത്രി
എ കെ ആൻറണി
- സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ കേരള മുഖ്യമന്ത്രി
ഉമ്മൻചാണ്ടി
- ഉമ്മൻചാണ്ടിയുടെ പ്രധാനകൃതികൾ
ചങ്ങല ഒരുങ്ങുന്നു, കേരളത്തിൻറെ ഗുൽസാരി, പോരാട്ടത്തിൻറെ ദിനരാത്രങ്ങൾ
- പിണറായി വിജയൻറെ പ്രധാനകൃതികൾ
നവകേരളത്തിലേക്ക്,കേരളം ചരിത്രവും വർത്തമാനവും, ഇടതുപക്ഷ നിലപാടുകളും തുടരേണ്ട പോരാട്ടങ്ങളും
- കേരളത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ളവരുടെ എണ്ണം
മൂന്ന്
- കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ മുഖ്യമന്ത്രിമാരുടെ എണ്ണം
അഞ്ച്
- ഇ എം എസിൻറെ ആത്മകഥയുടെ പേര്
ആത്മകഥ
- സി അച്യുതമേനോൻ്റെ ആത്മകഥയുടെ പേര്
എൻ്റെ ബാല്യകാല സ്മരണകൾ, സ്മരണയുടെ ഏടുകൾ
- കെ കരുണാകരൻറെ ആത്മകഥയുടെ പേര്
പതറാതെ മുന്നോട്ട്
- ഇ കെ നയനാരിൻറെ ആത്മകഥയുടെ പേര്
മൈ സ്ട്രഗിൾ
- വി എസ് അച്യുതാനന്ദൻറെ ആത്മകഥയുടെ പേര്
സമരം തന്നെ ജീവിതം
- ഉമ്മൻ ചാണ്ടിയുടെ ആത്മകഥയുടെ പേര്
തുറന്നിട്ട വാതിൽ
- രാജ്യസഭ അധ്യക്ഷനായ ആദ്യ മലയാളി
കെ ആർ നാരായണൻ
- രാജ്യസഭ ഉപാധ്യക്ഷനായ ആദ്യ മലയാളി
എം എം ജേക്കബ്
- രാജ്യസഭ ഉപാധ്യക്ഷനായ രണ്ടാമത്തെ മലയാളി
പി ജെ കുര്യൻ
(തുടരും)