- പ്രാചീന കാലത്തെ പർവ്വത പ്രദേശം അറിയപ്പെട്ടിരുന്നത്?
കുറിഞ്ചി
- പ്രാചീന കാലത്ത് മുല്ലൈ എന്ന് അറിയപ്പെട്ടിരുന്നത്?
കുന്ന്, പുൽമേട്
- പ്രാചീന കാലത്ത് പാലൈ എന്ന് അറിയപ്പെട്ടിരുന്നത്?
മണൽ കലർന്ന പാഴ്പ്രദേശം
- പ്രാചീന കാലത്ത് മരുതം എന്ന് അറിയപ്പെട്ടിരുന്നത്?
വയൽപ്രദേശം
- പ്രാചീന കാലത്ത് നെയ്തൽ എന്ന് അറിയപ്പെട്ടിരുന്നത്?
കടൽത്തീരം
- കേരളത്തിലെ ആദ്യ രാജവംശം?
ആയ് വംശം
- ആയ് വംശ സ്ഥാപകൻ?
ആയ് അന്തിരൻ
- ആയ് രാജ തലസ്ഥാനം?
വിഴിഞ്ഞം
- ആയ് രാജകീയ മുദ്ര?
ആന
- ആയ് രാജകീയ പുഷ്പം?
കണിക്കൊന്ന
- ആയ് രാജവംശത്തിൻറെ ആദ്യകാല ആസ്ഥാനം?
ആയ്ക്കുടി (പൊതിയിൽ മല )
- പൊതിയിൽ മല ഇപ്പോൾ അറിയപ്പെടുന്ന പേര്?
അഗസ്ത്യകൂടം
- ആയ് തലസ്ഥാനം ആയ്ക്കുടിയിൽ നിന്നും വിഴിഞ്ഞത്തേക്ക് മാറ്റിയത്?
കരുനന്തടക്കൻ
- കേരള അശോകൻ?
വിക്രമാദിത്യ വരഗുണൻ (ആയ് രാജവംശം)
- ദക്ഷിണ നളന്ദ?
കാന്തള്ളൂർ ശാല
- കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ?
കരുനന്തടക്കൻ
- ചേര വംശത്തിൻറെ ആസ്ഥാനം?
വഞ്ചി
- ചേര വംശത്തിൻറെ രാജമുദ്ര?
അമ്പും വില്ലും
- രണ്ടാം ചേര വംശത്തിൻറെ (കുലശേഖരന്മാരുടെ) ആസ്ഥാനം?
മഹോദയപുരം
- കുലശേഖരന്മാര വംശ സ്ഥാപകൻ?
കുലശേഖര വർമ്മൻ (കുലശേഖര ആൾവാർ)
- കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം?
കുലശേഖര ഭരണകാലം
- കേരള ചൂഢാമണി എന്നറിയപ്പെട്ട രാജാവ്?
കുലശേഖര ആൾവാർ
- ശങ്കരാചാര്യരുടെ സമകാലികനായ രാജാവ്?
കുലശേഖര ആൾവാർ
- AD 825 ന് കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ്?
രാജശേഖര വർമ്മൻ
- AD 829 ഇൽ മാമാങ്കം ആരംഭിച്ച കുലശേഖര രാജാവ്?
രാജശേഖര വർമ്മൻ