പരീക്ഷകളിൽ ഒഴിവാക്കാനാവാത്ത ഒരു വിഭാഗം ആണ് കേരള ചരിത്രം. നവോത്ഥാനം വേറൊരു വിഭാഗം ആയി കരുതിയാൽ ബാക്കി ഭാഗങ്ങളിൽനിന്നും ചോദ്യങ്ങൾ കുറവാണെങ്കിലും കടുത്ത മത്സരം നേരിടുന്ന PSC പരീക്ഷകളിൽ റാങ്ക് നിശ്ചയിക്കാൻ ഈ വിഭാഗത്തിലെ ചോദ്യങ്ങൾക്ക് സാധിക്കും.
പ്രാധാന്യം ഉള്ളതെന്ന് തോന്നിയ ചില ചോദ്യങ്ങൾ കൊടുത്തിരിക്കുന്നു.
- കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?
ഹെർമൻ ഗുണ്ടർട്ട്
- കേരളത്തിൽ പ്രാചീന മൺഭരണികളായ നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം?
ഏങ്ങണ്ടിയൂർ, തൃശൂർ
- എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര?
അമ്പുകുത്തി മല, വയനാട്
- കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ?
വാഴപ്പള്ളി ശാസനം
- വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി?
രാജശേഖരവർമ്മൻ
- നമഃ ശിവായ എന്ന് ആരംഭിക്കുന്ന ശാസനം?
വാഴപ്പള്ളി ശാസനം
- കൃത്യമായി തിയതി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം?
തരിസാപ്പള്ളി ശാസനം (AD 849)
- തരിസാപ്പള്ളി ശാസനം (കോട്ടയം ചേപ്പേട്) പുറപ്പെടുവിച്ച ഭരണാധികാരി?
സ്ഥാണു രവി വർമ്മൻ
- തരിസാപ്പള്ളി ശാസനം എഴുതിയ വേണാട് ഗവർണ്ണർ?
അയ്യനടികൾ തിരുവടികൾ
- കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം?
മാമ്പള്ളി ശാസനം
- മാമ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി?
ശ്രീവല്ലഭൻ കോത
- ഓടനാട് എന്നറിയപ്പെട്ട സ്ഥലം?
കായംകുളം
- മരച്ചിപട്ടണം, മുസിരിസ്, മഹോദയപുരം, മുചിരി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സ്ഥലം?
കൊടുങ്ങല്ലൂർ
- തിണ്ടിസ് എന്നറിയപ്പെട്ട സ്ഥലം?
പൊന്നാനി
- ബറക്കെ എന്നറിയപ്പെട്ട സ്ഥലം?
പുറക്കാട്
- നെൽക്കിണ്ട എന്നറിയപ്പെട്ട സ്ഥലം?
നീണ്ടകര
- തമിഴ് ഇലിയഡ് എന്നറിയപ്പെട്ട കൃതി?
ചിലപ്പതികാരം (ഇളങ്കോവടികൾ)
- തമിഴ് ഒഡീസി എന്നറിയപ്പെട്ട കൃതി?
മണിമേഖല (സാത്തനാർ)
- തമിഴ്ബൈബിൾ എന്നറിയപ്പെട്ട കൃതി?
തിരുക്കുറൾ (തിരുവള്ളുവർ)
- ജൈന മതത്തെ പ്രതിപാദിച്ച സംഘം കൃതി?
ചിലപ്പതികാരം
- ബുദ്ധ മതത്തെ പ്രതിപാദിച്ച സംഘം കൃതി?
മണിമേഖല
- കേരളത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി?
പതിറ്റുപ്പത്ത് (കപിലർ)
- ഓണത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി?
മധുരൈകാഞ്ചി
- തമിഴ് വ്യാകരണത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി?
തൊൽക്കാപ്പിയം
തുടരും …
Source: http://pscclassmuri.blogspot.in/