Categories
Renaissance Topics

കേരളാ നവോത്ഥാനം 01

ഒന്ന് മനസ്സുവെച്ചാൽ മുഴുവൻ മാർക്കും നേടാൻ സാധിക്കുന്ന ഒരു വിഭാഗം ആണ് കേരളാ നവോത്ഥാനം. കുറച്ചു വർഷങ്ങളും, പുസ്തകങ്ങളുടെ പേരുകളും, സംഘടനകളുടെ പേരുകളും മാത്രമാണ് ഈ വിഭാഗത്തിലെ ബുദ്ധിമുട്ടേറിയ കാര്യങ്ങൾ.

സംഘടനകളും പ്രസിദ്ധീകരണങ്ങളും പലപ്പോഴും പരീക്ഷാവേളയിൽ മാറിപ്പോകാതിരിക്കാൻ ഇവയൊക്കെ നന്നായി റിവിഷൻ ചെയ്യേണ്ടത് ആവശ്യമാണ്.

കേരള നവോത്ഥാനം സമഗ്ര പരിശീലനം ഇന്നു മുതൽ. ഇതുപോലുള്ള സുപ്രധാന വിഷയങ്ങൾ ‘Favorites’ ആക്കി ഓഫ്‌ലൈൻ ആയി സേവ് ചെയ്യുന്നത് നന്നായിരിക്കും.

ശ്രീ നാരായണഗുരു 

ജന്മ ദിനം                : 1856 ഓഗസ്റ്റ് 20

ജന്മ സ്ഥലം            : വയൽവാരം വീട്, ചെമ്പഴന്തി, തിരുവനന്തപുരം

മാതാപിതാക്കൾ : മാടനാശാൻ, കുട്ടിയമ്മ

ഭാര്യ                          : കാളി

സമാധി                    : 1928 സെപ്റ്റംബർ 20

സമാധി സ്ഥലം    : ശിവഗിരി, വർക്കല

 

  • ശ്രീ നാരായണ ഗുരുവിൻറെ കുട്ടിക്കാലത്തെ വിളിപ്പേര്:

 

നാണു

 

  • ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം:

 

1882

 

  • ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ സ്ഥലം :

 

അണിയൂർ ക്ഷേത്രം, ചെമ്പഴന്തി

 

  • ശ്രീ നാരായണ ഗുരുവിൻറെ യോഗാ ഗുരു :

 

തൈക്കാട് അയ്യാ

 

  • ശ്രീ നാരായണ ഗുരു ആദ്യമായി ഒരു പള്ളിക്കൂടം സ്ഥാപിച്ച സ്ഥലം :

 

അഞ്ചു തെങ്ങ് (1881)

 

  • ശ്രീ നാരായണ ഗുരുവിന് ആത്മീയ ബോധോദയം ലഭിച്ച സ്ഥലം :

 

പിള്ളത്തടം ഗുഹ, മരുത്ത്വ മല, കന്യാകുമാരി

 

  • ശ്രീ നാരായണ ഗുരു സ്ഥാപിച്ച ആദ്യ ക്ഷേത്രം :

 

അരുവിപ്പുറം ശിവ ക്ഷേത്രം

 

  • ഗുരു അരുവിപ്പുറം പ്രതിഷ്‌ഠ നടത്തിയ വർഷം  :

 

1888

 

  • അരുവിപ്പുറം ക്ഷേത്രം ഏതു നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് :

 

നെയ്യാർ

 

  • “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരന്വേന വാഴുന്ന മാത്യകാ സ്ഥാനമാണിത്” എന്ന് എഴുതിയത് എവിടെ ആണ് :

 

അരുവിപ്പുറം ക്ഷേത്രത്തിൽ

 

  • ശ്രീ നാരായണ ഗുരുവിൻറെ  ആദ്യ കൃതി :

 

ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

 

  • ശ്രീ നാരായണ ഗുരു ഗജേന്ദ്രമോക്ഷം സമർപ്പിച്ചിരിക്കുന്നത് ആരുടെ പേരിലാണ് :

 

ചട്ടമ്പി സ്വാമിയുടെ

 

  • ശ്രീ നാരായണ ഗുരു കുമാരനാശാനെ കണ്ടുമുട്ടിയത് എവിടെ വെച്ച് :

 

കായിക്കര

 

  • ശ്രീ നാരായണ ഗുരു കുമാരനാശാനെ കണ്ടുമുട്ടിയ വർഷം :

 

1891

 

  • ശ്രീ നാരായണ ഗുരു ഡോ. പൽപ്പുവിനെ കണ്ടുമുട്ടിയത് എവിടെ വെച്ച് :

 

ബാംഗ്ലൂർ

 

  • ശ്രീ നാരായണ ഗുരു ഡോ. പൽപ്പുവിനെ കണ്ടുമുട്ടിയ വർഷം :

 

1895

 

  • അരുവിപ്പുറം ക്ഷേത്ര കമ്മിറ്റി “വാവൂട്ടുയോഗം” എന്ന പേരിൽ ആരംഭിച്ച വർഷം :

 

1898

 

  • SNDP യോഗത്തിൻറെ മുൻഗാമി :

 

വാവൂട്ടുയോഗം

 

  • ഗുരുവിനെ പെരിയ സ്വാമി എന്ന് വിളിച്ചിരുന്നത്  :

 

ഡോ. പൽപ്പു

 

  • SNDP യോഗം ആരംഭിച്ചതെന്ന്  :

 

1903 മേയ് 15

 


തുടരും …

Source: http://pscclassmuri.blogspot.in/