- ജനസംഖ്യ വളർച്ചാ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല
മലപ്പുറം (13.39)
- കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്ക് തുടക്കം കുറിച്ച ജില്ല
മലപ്പുറം
- കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല
മലപ്പുറം (1998)
- കേരളത്തിലെ ആദ്യത്തെ അക്ഷയകേന്ദ്രം ആരംഭിച്ച പഞ്ചായത്ത്
പള്ളിക്കൽ, മലപ്പുറം
- ആഢ്യൻപാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല
മലപ്പുറം
- മാമാങ്കത്തിന് വേദിയായിരുന്ന ക്ഷേത്രം
തിരുനാവായ, മലപ്പുറം
- മാമാങ്കം ഏത് നദീ തീരത്താണ് നടന്നിരുന്നത്
ഭാരതപ്പുഴ
- മാമാങ്കത്തിന് ചാവേറുകളെ അയച്ചിരുന്ന രാജാവ്
വള്ളുവക്കോനാതിരി
- കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്ന ജില്ല
മലപ്പുറം (കരിപ്പൂർ)
- മലപ്പുറം ജില്ലയിലെ ഏക തുറമുഖം
പൊന്നാനി
- കേരളത്തിലെ മെക്ക, ചെറിയ മെക്ക എന്നറിയപ്പെടുന്ന സ്ഥലം
പൊന്നാനി
- കൊച്ചി രാജവംശമായ പെരുമ്പടപ്പ് സ്വരൂപത്തിൻറെ ആദ്യകാല ആസ്ഥാനം
പൊന്നാനി
- ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം
പൊന്നാനി
- കേരളത്തിലെ ആദ്യത്തെ സ്ത്രീധന രഹിത പഞ്ചായത്ത്
നിലമ്പൂർ
- കേരളത്തിലെ ആദ്യത്തെ ബയോ റിസോർസ് നാച്ചുറൽ പാർക്ക് സ്ഥിതിചെയ്യുന്നത്
നിലമ്പൂർ
- ഇന്ത്യയിൽ നൂറുശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ പഞ്ചായത്ത്
നിലമ്പൂർ
- ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടം സ്ഥിതിചെയ്യുന്ന സ്ഥലം
നിലമ്പൂർ (കനോലിപ്ലോട്ട്)
- ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്നത്
വെളിയന്തോട്, നിലമ്പൂർ
- കോട്ടയ്ക്കൽ ആര്യ വൈദ്യശാല സ്ഥിതിചെയ്യുന്ന ജില്ല
മലപ്പുറം
- ഇന്ത്യയിലെ ഏക ഗവൺമെൻറ് ആയുർവേദ മാനസികരോഗാശുപത്രി
കോട്ടയ്ക്കൽ ആര്യ വൈദ്യശാല
- കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ സ്ഥാപകൻ
ബി എസ് വാര്യർ
- പ്രാചീനകാലത്ത് കോട്ടയ്ക്കൽ അറിയപ്പെട്ടിരുന്ന പേര്
വെങ്കടക്കോട്ട
- 2016 ലെ സംസ്ഥാന ശാസ്ത്ര കോൺഗ്രസ് നടന്ന സ്ഥലം
തേഞ്ഞിപ്പലം, മലപ്പുറം
(തുടരും)