Categories
Facts on Kerala Topics

കേരളം – 01

കേരളത്തിൻറെ ചരിത്രം നാം നോക്കിത്തുടങ്ങിയെങ്കിലും അടിസ്ഥാന വിവരങ്ങളും ഭൂമിശാസ്ത്രപരമായും സാമ്പത്തികവും വ്യവസായപരവും ആയ ചോദ്യങ്ങൾ കൂടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതിനാൽ അവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് കേരളം വിഭാഗം ആരംഭിക്കുന്നു.

  • കേരളത്തിൻറെ വിസ്തീർണ്ണം      :  38,863 ച കി മി
  • കേരളത്തിലെ ജനസംഖ്യ                 :    3,34,06,061
  • ജില്ലകൾ\ജില്ലാ പഞ്ചായത്തുകൾ   :    14
  • ബ്ലോക്ക് പഞ്ചായത്തുകൾ                :    152
  • ഗ്രാമ പഞ്ചായത്തുകൾ                       :    941
  • റവന്യൂ ഡിവിഷനുകൾ                     :    21
  • താലൂക്കുകൾ                                          :    75
  • കോർപ്പറേഷനുകൾ                             :    6
  • മുനിസിപ്പാലിറ്റികൾ                            :    87
  • നിയമസഭാ മണ്ഡലങ്ങൾ                    :    140
  • നിയമസഭ അംഗങ്ങൾ                          :    141 (ആംഗ്ലോ ഇന്ത്യൻ ഉൾപ്പെടെ)
  • പട്ടികജാതി സംവരണ മണ്ഡലങ്ങൾ :    14
  • പട്ടികവർഗ സംവരണ മണ്ഡലങ്ങൾ :    2 (സുൽത്താൻ ബത്തേരി, മാനന്തവാടി)
  • ലോക്സഭാ മണ്ഡലങ്ങൾ                        :    20
  • ലോക്സഭാ സംവരണ മണ്ഡലങ്ങൾ  :    2 (ആലത്തൂർ, മാവേലിക്കര)
  • രാജ്യസഭാ സീറ്റുകൾ                                :    9
  • നദികൾ                                                          :    44
  • കിഴക്കോട്ടൊഴുകുന്ന നദികൾ              :    3 (കബനി, ഭവാനി, പാമ്പാർ)
  • കായലുകൾ                                                  :    34
  • തെക്ക് വടക്ക് ദൂരം                                    :    560 കി മി
  • തീരപ്രദേശ ദൈർഘ്യം                             :    580 കി മി
  • ഏറ്റവും വലിയ ജില്ല                               :    പാലക്കാട്
  • ഏറ്റവും ചെറിയ ജില്ല                             :    ആലപ്പുഴ
  • ജനസംഖ്യ കൂടിയ ജില്ല                            :    മലപ്പുറം
  • ജനസംഖ്യ കുറഞ്ഞ ജില്ല                          :    വയനാട്
  • ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൻറെ സ്ഥാനം

22

  • ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിൻറെ സ്ഥാനം

13

  • കേരള സംസ്ഥാനം രൂപം കൊണ്ടതെന്ന്

1956 നവംബർ 1

  • സംസ്ഥാന രൂപീകരണ സമയത്ത് കേരളത്തിൽ ഉണ്ടായിരുന്ന ജില്ലകളുടെ എണ്ണം

5 (തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ മലബാർ)

  • ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളം എത്ര ശതമാനം

1.18 %

  • ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനമാണ് കേരളത്തിലെ ജനസംഖ്യ

2.76 %

  • കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം

1084\1000

  • ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീ പുരുഷ അനുപാതത്തിൽ കേരളത്തിൻറെ സ്ഥാനം

ഒന്നാമത്

  • സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല

കണ്ണൂർ (1136\1000)

  • സ്ത്രീ പുരുഷ അനുപാതം കുറഞ്ഞ ജില്ല

ഇടുക്കി (1006\1000)

  • ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസാന്ദ്രതയിൽ കേരളത്തിൻറെ സ്ഥാനം

മൂന്നാമത് (ഒന്നാമത് ബീഹാർ (1102/ ച കി മി , രണ്ടാമത് പശ്ചിമ ബംഗാൾ)

  • കേരളത്തിലെ ജനസാന്ദ്രത

860\ച കി മി

  • കേരളത്തിലെ ജനസാന്ദ്രത കൂടിയ ജില്ല

തിരുവനന്തപുരം (1509\ച കി മി)

  • കേരളത്തിലെ ജനസാന്ദ്രത കുറഞ്ഞ ജില്ല

ഇടുക്കി (254\ച കി മി)


(തുടരും)