- 24 മെയ് 1885ൽ എറണാകുളം ജില്ലയിൽ ചേരാനെല്ലൂരിൽ ധീവര വിഭാഗത്തിൽ ജനനം.
- അമ്മ – കൊച്ചുപെണ്ണ്
- അച്ഛൻ – അയ്യൻ
- സാഹിത്യ കുടീരം എന്നായിരുന്നു ഇദ്ദേഹത്തിന്റെ വീട്ടുപേര്.
- 1910ൽ ജാതിമതഭേതത്തെ വിമർശിച്ചുകൊണ്ട് എഴുതിയ കവിതയാണ് ജാതിക്കുമ്മി .
- എറണാകുളം മഹാരാജാസ് കോളേജിൽ സംസ്കൃത അധ്യാപകനായിരുന്നു.
- കേരളവർമ്മ വലിയകോയി തമ്പുരാൻ ‘വിദ്വാൻ‘ ബഹുമതി നല്കി.
- കൊച്ചി രാജാവ് ‘കവിതിലക‘ ബിരുദം നല്കി.
- 1910 ൽ ‘വാല സമുദായ പരിഷ്കാരിണി സഭ. (തേവരയിൽ)
- 1912 ൽ കല്യാണദായിനി സഭ കൊടുങ്ങല്ലുരിനു സമിപത്തുള്ള ആനാപ്പുഴയിൽ
- വൈക്കത്ത് വാലസേവാസമിതി .
- പറവൂരിൽ സമുദായ സേവിനി
- ഇടക്കൊച്ചിയിൽ ജനോദയം
- കുമ്പളത്ത് സന്മാർഗ പ്രദീപ സഭ
- വടക്കൻ പറവൂരിൽ പ്രബോദന ചന്ദ്രോദയം സഭ എന്നിവ സ്ഥാപിച്ചു.
- 1927-ൽ ആലപ്പുഴയിൽ നടന്ന അരയവംശോദ്ധാരണി സഭയുടെ നടത്തിപ്പിലും നേത്രുത്വം നല്കി.
- 1924 ൽ കൊച്ചിൻ ലെജിസ്ലേറ്റിവ് കൌണ്‍സിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു.
- 23 മാർച്ച് 1938ൽ അന്തരിച്ചു.
കൃതികൾ
- ഉദ്യാനവിരുന്ന്
- ബാലാകലേശം (നാടകം )
- പാവങ്ങളുടെ പാട്ട്
- ശാകുന്തളം വഞ്ചിപ്പാട്ട്
- ലളിതോപഹാരം
- ജൂബിലി ഗാനങ്ങൾ
- കാവ്യാപേടകം (കവിതകൾ )
- കൈരളീ കൌ തുകം (3 ഭാഗങ്ങളിലായി രചിച്ചു )
- ജാതിക്കുമ്മി
- എഡ്വേർഡ് വിജയം (നാടകം )
- ലങ്കാമർദ്ദനം
- ധർമ്മകാഹളം
- ബാലോദ്യാനം
- കാളിയമർദ്ദനം
- ദീനസ്വരം
- ഭാഷാ ഭൈമീപരിണയം / ഭൈമീപരിണയം
- ധ്രുവചരിതം
- സംഗീത നൈഷധം / നൈഷധം
- സൗദാമിനി
- പഞ്ചവടി
- ആചാരഭുഷണം
- ചിത്രലേഖ
- ധീവരതരുണിയുടെ വിലാപം
- അരയപ്രശസ്തി
- ഉർവശി (വിവർത്തനം )
- ചിത്രലങ്കാരം
- രാജരാജപർവ്വം
- വിലാപഗീതം