Categories
Facts on Kerala Topics

കുടുംബശ്രീ

കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം – 1998 May 17

●ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ

●നഗരപ്രദേശങ്ങളിൽ ആരംഭിച്ചത് : 1999 ഏപ്രിൽ 1

●നിലവിൽ വന്ന പഞ്ചവത്സര പദ്ധതി : 9th പദ്ധതി

●ഉദ്ഘാടനം ചെയ്തത് : എ ബി വാജ്പേയി

●ഉദ്ഘാടനം ചെയ്ത ജില്ല : മലപ്പുറം

●പ്രവർത്തനം ആരംഭിച്ച ജില്ല : ആലപ്പുഴ

●ആപ്തവാക്യം : “സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്

കുടുംബങ്ങളിലൂടെ സമൂഹത്തിലേയ്ക്ക്”

●കുടുംബശ്രീയ്ക്ക് ധനസഹായം നൽകുന്നത് : നബാർഡ് + കേന്ദ്ര ഗവൺമെന്റ്

●കുടുംബശ്രീ യൂണിറ്റിന്റെ അടിസ്ഥാന യൂണിറ്റ് : അയൽക്കൂട്ടം

●ഗവേണിംഗ് ബോഡി ചെയർമാൻ : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി (2011 മുതൽ പഞ്ചായത്ത് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി )

●യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം : 10 -20 വരെ

●ഏറ്റവും കൂടുതൽ കുടുംബശ്രീ യൂണിറ്റുകൾ : തിരുവനന്തപുരം

●ഏറ്റവും കുറവ് കുടുംബശ്രീ യൂണിറ്റുകൾ : വയനാട്

●കുടുംബശ്രീയുടെ ത്രിതല സംവിധാനം

♤അയൽകൂട്ടങ്ങൾ

♤ഏരിയ ഡവലപ്പ്മെന്റ് സൊസൈറ്റി [ADS]

♤കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് സൊസൈറ്റി [CDS]

● അടിസ്ഥാന ലക്ഷ്യങ്ങൾ

♤സ്ത്രീ ശാക്തീകരണം

♤പ്രാദേശിക സാമ്പത്തിക വികസനം

♤ദാരിദ്ര്യ നിർമാർജനം

●ഭിന്നലിംഗക്കാരുടെ ആദ്യ അയൽക്കൂട്ടം : മനസ്വിനി (കോട്ടയം )

●കേരളത്തിന്റെ മാതൃകയിൽ കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം : ത്രിപുര
⚙കുടുംബശ്രീ പദ്ധതികൾ :

《》സ്പെഷ്യൽ സ്കൂൾ : ബഡ് സ്കൂൾ

《》പോഷകാഹാര പദ്ധതി : അമൃതം

《》ഖരമാലിന്യ സംസ്കരണ പദ്ധതി : തെളിമ

《》സുരക്ഷിത യാത്രയ്ക്കുള്ള ടാക്സി സർവ്വീസ് :കുടുംബശ്രീ ട്രാവൽസ്

《》സ്വയം തൊഴിൽ പദ്ധതി : പശുസഖി

《》യുവജനങ്ങളെ സ്വയംതൊഴിൽ പ്രോത്സാഹിപ്പിച്ച് പുതിയ സംരഭങ്ങൾക്ക് സഹായം നൽകുന്ന പദ്ധതി :യുവശ്രീ

《》അഗതികളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി : ആശ്രയ

《》അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് സഹായം നൽകായുള്ള കുടുംബശ്രീ പദ്ധതി : സ്നേഹിത

《》ചെറുകിട സംരഭങ്ങൾ ലാഭകരമാക്കുന്നതിന് കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി : ജീവനം ഉപജീവനം

《》മൊത്ത ഉത്പാദന വിതരണ ശൃoഗല ശക്തമാക്കുന്ന പദ്ധതി : സമഗ്ര

《》ഭവന നിർമാണ പദ്ധതി : ഭവനശ്രീ

《》ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി : തീർത്ഥം

⚙ കുടുംബശ്രീയുടെ സ്വന്തം :

■വെബ് പോർട്ടൽ : ശ്രീശക്തി

■നാടകട്രൂപ്പ് : രംഗശ്രീ

■പത്രം :ഫ്രെയിം ശ്രീ

■റേഡിയോ പ്രോഗ്രാം : മീന

■ഹോട്ടൽ : കഫേശ്രീ

■സഞ്ചരിക്കുന്ന റസ്റ്റോറന്റ് : ഫുഡ് ഓൺ വീൽ

<>ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ : മഞ്ജുവാര്യർ