Categories
Bulletin

കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് ബിരുദധാരികള്‍ക്കെല്ലാം അപേക്ഷിക്കാം

കമ്പനി/ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് വിജ്ഞാപനത്തിന് നവംബര്‍ 15 വരെ അപേക്ഷിക്കാം. സ്ഥാപനങ്ങളെ രണ്ടു കാറ്റഗറികളായി തിരിച്ച്‌ രണ്ടു വിജ്ഞാപനങ്ങളാണ് (കാറ്റഗറി നമ്ബര്‍ 399/2017, 400/2017) അസിസ്റ്റന്റ് തസ്തികയ്ക്ക് തയ്യാറാക്കിയത്.

യോഗ്യതയുള്ളവര്‍ക്ക് രണ്ടിനും അപേക്ഷിക്കാം.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നു ലഭിച്ച ബി.എ./ ബി.എസ്സി./ ബി.കോം ബിരുദം അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യതയായി വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ളത്. ബി.ടെക്., ബി.ബി.എ., ബി.സി.എ. തുടങ്ങിയവയും സര്‍വകലാശാലകള്‍ ബിരുദമായാണ് കണക്കാക്കുന്നത്. അതിനാല്‍ ഈ യോഗ്യതയുള്ളവര്‍ക്കും അസിസ്റ്റന്റിന് അപേക്ഷിക്കാം. തത്തുല്യ യോഗ്യതയാണെന്ന് വ്യക്തമാക്കിയാണ് ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ടത്.

ഈ അപേക്ഷകള്‍ പരിഗണിക്കുന്നുണ്ടെന്ന് പി.എസ്.സി. അധികൃതര്‍ അറിയിച്ചു. കേരളത്തിനു പുറത്തുനിന്ന് ബി.ടെക്., ബി.ബി.എ., ബി.സി.എ. തുടങ്ങിയവ നേടിയവര്‍ അത് കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയുടെ അതത് കോഴ്സുകള്‍ക്ക് തത്തുല്യമാണെന്നു തെളിയിക്കുന്ന രേഖ ഹാജരാക്കണം. അവര്‍ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കുന്നതിന് തടസ്സമില്ല. പി.എസ്.സി. ആവശ്യപ്പെടുമ്ബോള്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയുടെ തത്തുല്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. പ്രായം 1836 ആണ് നിശ്ചയിച്ചിട്ടുള്ളത്.

ഉദ്യോഗാര്‍ഥികള്‍ 02.01.1981 നും 01.01.1999 നും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. മറ്റു പിന്നാക്കവിഭാഗത്തില്‍പ്പെട്ടവര്‍ക്കും പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്കും പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. സ്ഥാപനങ്ങള്‍ അനുസരിച്ച്‌ തസ്തികയുടെ പേര് ജൂനിയര്‍ അസിസ്റ്റന്റ്, കാഷ്യര്‍, അസിസ്റ്റന്റ് ഗ്രേഡ്2, ക്ലാര്‍ക്ക് ഗ്രേഡ്1, ടൈംകീപ്പര്‍ ഗ്രേഡ്2, സീനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ്, ജൂനിയര്‍ ക്ലാര്‍ക്ക്, എല്‍.ഡി. ക്ലാര്‍ക്ക് എന്നിങ്ങനെ മാറും.