Categories
Facts on India Topics

ഐക്യരാഷ്ട്രസഭ

രാജ്യാന്തര സഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌യുഎന്‍ (UN) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഐക്യരാഷ്ട്രസഭലോകസമാധാനംസാമ്പത്തികവികസനംസാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌. 1945-ല്‍ 51 അംഗങ്ങളുമായി തുടക്കം കുറിച്ച്‌ ഈ പ്രസ്ഥാനത്തില്‍ ഇന്ന് 193അംഗരാജ്യങ്ങള്‍ ഉണ്ട്.

രൂപീകരണം

രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്ക പ്രസിഡന്റ്‌ ഫ്രാങ്ക്ലിന്‍.ഡിറൂസ്​വെല്‍റ്റ് സഖ്യകക്ഷികളെ സൂചിപ്പിക്കാനാണ്‌ ആദ്യമായി ഐക്യരാഷ്ട്രങ്ങള്‍ എന്ന പദം ഉപയോഗിച്ചത്‌ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തിനുള്ള വിത്തുകള്‍ പാകിയതും അന്നത്തെ സഖ്യകക്ഷികള്‍ത്തന്നെയായിരുന്നു.

യുദ്ധകാലത്തുതന്നെ മോസ്കോ,കെയ്റോടെഹ്റാന്‍ എന്നിവിടങ്ങളില്‍ച്ചേര്‍ന്ന സഖ്യകക്ഷികളുടെ സമ്മേളനങ്ങളില്‍ ഈ ആശയം കൂടുതല്‍ ചര്‍ച്ചാവിഷയമായി. 1944 ഓഗസ്റ്റ്‌ മുതല്‍ ഒക്ടോബര്‍ വരെ ഫ്രാന്‍സ് ചൈനബ്രിട്ടന്‍അമേരിക്കന്‍ ഐക്യനാടുകള്‍(അമേരിക്കസോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ വാഷിംഗ്ടണ്‍.ഡി.സി.യില്‍ പലതവണ യോഗംചേര്‍ന്ന് പുതിയ രാജ്യാന്തരസഹകരണപ്രസ്ഥാനത്തിനുള്ള ഏകദേശരൂപം തയാറാക്കി.

ലോകസമാധാനത്തിനുംരാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തികസാമൂഹികസഹകരണത്തിനും പ്രാധാന്യം കൊടുത്ത്‌ ഈ രാജ്യങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ലോകംമുഴുവനും ചര്‍ച്ചചെയ്തു.

ഒടുവില്‍ 1945 ഏപ്രില്‍ 25 ന് സാന്‍‍ ഫ്രാന്‍സിസ്കോയില്‍ ഐക്യ രാഷ്ടര സഭ രൂപീകരണയോഗം ചേര്‍ന്നു. വിവിധ രാഷ്ട്രനേതാക്കന്മാരും ലയണ്‍സ് ക്ലബ് പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തു.

രൂപീകരണസമ്മേളനത്തില്‍ പങ്കെടുത്ത 50 രാജ്യങ്ങള്‍ രണ്ടുമാസത്തിനു ശേഷം ജൂണ്‍ 26 ന് ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയില്‍ ഒപ്പുവച്ചു.

ആദ്യയോഗത്തില്‍ പങ്കെടുക്കാത്ത പോളണ്ടും അംഗമായതോടെ 51 രാജ്യങ്ങള്‍ പുതിയ പ്രസ്ഥാനത്തിനായി നിലകൊണ്ടു.

ഭരണഘടന പ്രകാരമുള്ള സുരക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ചൈന, ഫ്രാന്‍സ്‌, സോവിയറ്റ് യൂണിയന്‍,ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും മറ്റംഗങ്ങളില്‍ ഭൂരിഭാഗവും കരട്‌ ഭരണഘടന അംഗീകരിച്ചതിനെത്തുടര്‍ന്ന് 1945 ഒക്ടോബര്‍ 24 ന് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവില്‍വന്നു.

എല്ലാ വര്‍ഷവും ഒക്ടോബർ 24-ന് യു . എന്‍ ദിനം ആചരിക്കുന്നു.

അംഗത്വം

യുഎന്‍ഭരണഘടന അംഗീകരിക്കുന്നലോകസമാധാനത്തില്‍ താല്പര്യമുള്ള ഏതു രാജ്യത്തിനും ഐക്യരാഷ്ട്ര സഭയില്‍ അംഗമാകാം.

ഘടന

ഐക്യരാഷ്ട്രസഭയെ ആറ്‌ ഘടകങ്ങളായി തിരിച്ചിട്ടുണ്ട്‌അവ താഴെപ്പറയും പ്രകാരമാണ്‌.

 • പൊതുസഭ. (General Assembly)
 • സുരക്ഷാ സമിതി. (Security Counsil)
 • സാമ്പത്തിക-സാമൂഹിക സമിതി ( Economic and social Counsil)
 • ട്രസ്റ്റീഷിപ്‌ കൗണ്‍സില്‍ (Trusteeship Counsil)
 • സെക്രട്ടേറിയേറ്റ് (Secretariat)
 • രാജ്യാന്തര നീതിന്യാ കോടതി. (International Court of Justice)

പൊതുസഭ (General Assembly)

പൊതുസഭയിലേക്ക് എല്ലാ അംഗരാഷ്ട്രങ്ങള്‍ക്കും അഞ്ചു പ്രതിനിധികളെ വീതം അയക്കാം, പക്ഷെ ഒരു വോട്ടേ ഉണ്ടാകൂ.വര്‍ഷത്തിലൊരിക്കല്‍ മാത്രമേ പൊതുസഭ യോഗം ചേരൂ. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനു ശേഷമുള്ള ആദ്യത്തെ ചൊവ്വാഴ്ച തുടങ്ങുന്ന സമ്മേളനം രണ്ടാഴ്ച നീണ്ടു നില്ക്കും.

രക്ഷാസമിതിയുടെ(സെക്യൂരിറ്റി കൗണ്‍സില്‍) ആവശ്യപ്രകാരം മറ്റ് അടിയന്തരസന്ദര്‍ഭങ്ങളിലും യോഗം ചേരാറുണ്ട്. പ്രധാന പ്രശ്നങ്ങളില്‍ പ്രമേയം പാസാക്കാന്‍ പൊതുസഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം.

പൊതുസഭയ്ക്ക് ഏഴു പ്രധാന കമ്മറ്റികളുണ്ട് :

 1. നിരായുധീകരണവും രാജ്യാന്തര സുരക്ഷിതത്വവും
 2. സാമ്പത്തികം, ധനകാര്യം
 3. സാമൂഹികം, സാംസ്കാരികം, മനുഷ്യത്വപരം
 4. പ്രത്യേക രാഷ്ട്രീയം, കോളനി വിമോചനം
 5. ഭരണം, ബജറ്റ്
 6. നിയമകാര്യം
 7. പൊതുസഭയുടെ നടപടികളുടെ ഏകോപനത്തിനു ചുമതലപ്പെട്ട ജനറല്‍ കമ്മിറ്റി

സുരക്ഷാ സമിതി (Security Counsil)

അഞ്ചു സ്ഥിരം അംഗരാഷ്ട്രങ്ങളും രണ്ടു വര്‍ഷ കാലാവധിക്കു തെരെഞ്ഞെടുക്കുന്ന പത്ത് അംഗരാഷ്ട്രങ്ങളും ചേര്‍ന്നതാണു രക്ഷാസമിതി. ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ, അമേരിക്ക എന്നിവയാണ് സ്ഥിരം അംഗങ്ങള്‍. അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ രക്ഷാസമിതി അധ്യക്ഷപദം ഓരോ മാസവും മാറി വരും.

രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഗണിക്കുക, ആയുധനിയന്ത്രണ നടപടികള്‍ ആസൂത്രണം ചെയ്യുക, അക്രമങ്ങള്‍ക്കെതിരെ ഉപരോധവും സൈനിക നടപടിയും സ്വീകരിക്കുക, പുതിയ അംഗങ്ങളെ സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുക,സെക്രട്ടറി ജനറലിന്റെ നിയമനം സംബന്ധിച്ചു പൊതുസഭയ്ക്കു ശുപാര്‍ശ നല്‍കുക തുടങ്ങിയവയാണ് രക്ഷാസമിതിയുടെ ഉത്തരവാദിത്തങ്ങള്‍.

അഞ്ചു സ്ഥിരാംഗങ്ങള്‍ക്കും വീറ്റോ പവറുണ്ട്. അതായത്, ഈ രാജ്യങ്ങളിലൊന്ന് എതിര്‍ത്ത് വോട്ട് ചെയ്യുന്ന എന്തു നടപടിയും സഭ തള്ളിക്കളയുന്നു. സഭാ നടപടികളൊഴികെയുള്ള എന്തു കാര്യത്തിലും തീരുമാനമെടുക്കാന്‍ അഞ്ചു സ്ഥിരം അംഗങ്ങളുടേതുള്‍പ്പെടെ ഒന്‍പത് അംഗങ്ങളുടെ വോട്ട് വേണം.

സാമ്പത്തികസാമൂഹിക സമിതി ( Economic and social Counsil)

മൂന്നുവര്‍ഷ കാലാവധിക്കു തെരെഞ്ഞെടുക്കപ്പെടുന്ന 54 അംഗ സമിതിയാണിത്. മൂന്നിലൊന്ന് ഭാഗം വര്‍ഷം തോറും റിട്ടയര്‍ ചെയ്യുന്നു.രാജ്യാന്തര സാമ്പത്തിക, സാംസ്കാരിക സാമൂഹിക മാര്‍ഗ്ഗങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ഈ സമിതിയുടെ ചുമതല.

ഗതാഗത, വാര്‍ത്താവിനിമയ കമ്മീഷന്‍, സ്ഥിതിവിവരക്കണക്ക് കമ്മീഷന്‍, സാമൂഹിക കമ്മീഷന്‍, ജനസംഖ്യാ കമ്മീഷന്‍, മയക്കുമരുന്നു വിരുദ്ധ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, സ്ത്രീസമത്വ കമ്മീഷന്‍, രാജ്യാന്തര വാണിജ്യ ചരക്ക് കമ്മീഷന്‍, തുടങ്ങിയവ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ട്രസ്റ്റീഷിപ്‌ കൗണ്‍സില്‍ (Trusteeship Counsil)

പൂര്‍ണ്ണമായി സ്വയംഭരണം നേടിയിട്ടില്ലാത്ത പ്രദേശങ്ങളിലെ (ട്രസ്റ്റീഷിപ്പുകളിലെ) ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. രക്ഷാ സമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളാണ് ട്രസ്റ്റീഷിപ്പ് കൗണ്‍സിലിലെ അംഗങ്ങള്‍. അമേരിക്കയുടെ ഭരണത്തിലായിരുന്ന പലാവു ആണ് ഏറ്റവും അവസാനം സ്വാതന്ത്ര്യം നേടിയ യു . എന്‍ ട്രസ്റ്റീഷിപ്പ്. പലാവുവിന് സ്വാതന്ത്ര്യം ലഭിച്ചതോടെ കോളനി വിമോചനം പൂര്‍ത്തിയായതായാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തല്‍.

സെക്രട്ടേറിയേറ്റ് (Secretariat)

രക്ഷാസമിതിയുടെ ശുപാര്‍ശയനുസരിച്ച് പൊതുസഭ നിയമിക്കുന്ന സെക്രട്ടറി ജനറലും ലോകത്താകെ പരന്നു കിടക്കുന്ന 8900ഉദ്യോഗസ്ഥന്മാരും അടങ്ങുന്നതാണ് സെക്രട്ടേറിയറ്റ്. അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുക, അംഗരാജ്യങ്ങൾ തമ്മിലുള്ള വിവാദങ്ങൾക്കു നയതന്ത്ര ഇടപെടലിലൂടെ പരിഹാരങ്ങളഅ‍ ഉണ്ടാക്കുക തുടങ്ങിയവയാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന ചുമതലകള്‍.

അഞ്ചു വര്‍ഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയാണ് സെക്രട്ടറി ജനറല്‍, അദ്ദേഹത്തെ സഹായിക്കാന്‍ അണ്ടര്‍ സെക്രട്ടറി, ജനറല്‍മാര്‍, ഡെപ്യൂട്ടി സെക്രട്ടറി ജനറര്‍ എന്നിവരുണ്ട്.

രാജ്യാന്തര നീതിന്യാ കോടതി (International Court of Justice)

ന്യൂയോര്‍ക്കിനു പുറത്ത് ആസ്ഥാനമുള്ള ഏക ഐക്യരാഷ്ട്രസഭാ ഘടകം. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസ്സംബ്ലിയും സെക്യൂരിറ്റി കൗണ്‍സിലും കൂടി 9 വര്‍ഷ കാലയളവിലേക്ക് 15 ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നു.

ഒരു അംഗരാജ്യത്തില്‍ നിന്നു ഒന്നിലധികം ജഡ്ജിമാരുണ്ടായിരിക്കാന്‍ പാടില്ല. ഒന്‍പത് വര്‍ഷമാണ് ജഡ്ജിമാരുടെ കാലാവധി , പ്രസിഡന്റിനു മൂന്നു വര്‍ഷവും. രാജ്യങ്ങളാണ് കക്ഷികളായി കോടതിയെ സമീപിക്കുക, വ്യക്തികളല്ല. രാജ്യാന്തര നീതിന്യായ വ്യവസ്ഥകള്‍, നിയമപരമായ കാര്യങ്ങള്‍ തുടങ്ങിയവയെപ്പറ്റി ലോകകോടതി തീര്‍പ്പ് കല്‍പ്പിക്കുന്നു.

നെതര്‍ലാന്റിലെ ദി ഹേഗിലാണ്ആസ്ഥാനമെങ്കിലും കോടതിക്ക് ഏത് രാജ്യം ആസ്ഥാനമാക്കിയും കേസ് വിചാരണ ചെയ്യാം.

ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം ഔദ്യോഗിക ഭാഷകള്‍

ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം (Headquartersന്യൂയോര്‍ക്കില്‍ മാന്‍ഹാട്ടന്‍ ആണ്.

ചൈനീസ്ഇംഗ്ലീഷ് (ഭാഷ)ഫ്രഞ്ച്റഷ്യന്‍സ്പാനിഷ്അറബിക്.എന്നിവയാണ് ഔദ്യോഗിക ഭാഷകള്‍.

ഐക്യരാഷ്ട്ര സഭയുടെ തലവന്‍മാരായി ഇരുന്നിട്ടുള്ളവര്‍

നോര്‍വെകാരനായ ട്രിഗ്വേ ലീ (Trygve Lie) യായിരുന്നു പ്രഥമ യുഎന്.. സെക്രട്ടറി ജനറല്‍. 1946 ഫെബ്രുവരി മുതല്‍ 1952 നവംബര്10 വരെ ചുമതലയില്‍ തുടര്‍ന്ന അദ്ദേഹം രാജി വെച്ചൊഴിയുകയായിരുന്നു.

1953 ഏപ്രില്‍ 10 ന് സ്വീഡന്റെ ഡാഗ് ഹാമര്‍ഷോള്‍ഡ് (Dag Hammarskjöld)രണ്ടാമത് സെക്രട്ടറി ജനറലായി നിയമിക്കപ്പെട്ടുഎന്നാല്‍ 1961 സെപ്തമ്പര്‍ 18 ന് അധികാരത്തിലിരിക്കെ മരണപ്പെട്ടു.

1961 നവംബര്‍ 30 ന് ഏഷ്യയില്‍ നിന്നുള്ള ആദ്യ സെക്രട്ടറി ജനറലായി ബര്‍മയില്‍ നിന്നുള്ള ഊതാന്റ് (U Thant) ചുമതലയേറ്റു. 1971 ഡിസംബര്‍ 31 വരെ പദവിയില്‍ തുടര്‍ന്നു.

1972 ജനുവരി ഒന്നിന് അധികാരമേറ്റ ഓസ്ട്രിയയില്‍ നിന്നുള്ള ഡോകുര്‍ട്ട് വാള്‍സ് ഹൈം (Kurt Waldheim) 1981 ഡിസംബര്‍ 31 വരെ സെക്രട്ടറി ജനറലായിരുന്നു.

1982 ജനുവരിയില്‍ അധികാരമേറ്റ പെറു സ്വദേശി ജാവിയര്‍ പരസ് ഡിക്വയര്‍ (Javier Pérez de Cuéllar) ആണ് അമേരിക്കാനായില്‍ നിന്നുള്ള ആദ്യ സെക്രട്ടറി ജനറല്‍. 1991ഡിസംബര്‍ 31 ന് അധികാരമൊഴിഞ്ഞു.

ഈജിപ്ത് കാരനായ ഡോബുത്രോസ് ബുത്രോസ് ഘാലി (Boutros Boutros-Ghali) 1992ജനുവരി മുതല്‍ 1996 ഡിസംബര്‍ 31 വരെയാണ് അധികാരത്തില്‍ ഇരുന്നത്.

1997 ജനുവരി 1 മുതല്‍ 2006 ഡിസംബര്‍31 വരെ ആഫ്രിക്കയില്‍ നിന്നുള്ള ആദ്യ സെക്രട്ടറി ജനറലായിരുന്നു ഘാനക്കാരനായ കോഫി അന്നാന്‍ (Kofi Annan).

2007 ജനുവരി മുതൽ 2016 ഡിസംബർ വരെ സൗത്ത് കൊറിയക്കാരനായ ബാൻ കി മൂൺ ആയിരുന്നു സെക്രട്ടറി ജനറൽ.

2017 ജനുവരി മുതൽ സെക്രട്ടറി ജനറൽ ആയി സ്ഥാനാരോപിതനായിരിക്കുന്നത് പോർട്ടുഗീസുകാരൻ അന്റോണിയോ ഗുട്ടെറേസ് ആണ് .