Categories
Topics

എറണാകുളം ജില്ല

🎯 കൊച്ചി തുറമുഖത്തിൻറെ ശില്പി\വെല്ലിങ്ടൺ ദ്വീപിലെ റോബിൻസൺ ക്രൂസോ എന്നറിയപ്പെടുന്നത് –

റോബർട്ട് ബ്രിസ്റ്റോ

 

🎯 കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിൻറെ കർത്താവ് –

റോബർട്ട് ബ്രിസ്റ്റോ

 

🎯 പ്രാചീനകാലത്ത് എറണാകുളം അറിയപ്പെട്ടിരുന്ന പേര് –

ഋഷിനാഗകുളം

 

🎯 ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല –

എറണാകുളം (1990)

 

🎯 കേരളത്തിൽ ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല –

എറണാകുളം

 

🎯 എറണാകുളം ജില്ലയുടെ ആസ്ഥാനം –

കാക്കനാട്

 

🎯 കേരളത്തിൽ ഏറ്റവും കൂടുതൽ വാഹന രജിസ്‌ട്രേഷൻ നടക്കുന്ന ജില്ല –

എറണാകുളം

 

🎯 ഇടമലയാർ പദ്ധതി, ഭൂതത്താൻ കെട്ട് അണക്കെട്ട് എന്നിവ സ്ഥിതിചെയ്യുന്ന ജില്ല –

എറണാകുളം

 

🎯 കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ –

റാണി പദ്മിനി (1981)

 

🎯 കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം –

കാലിയമേനി

 

🎯 കേരളത്തിലെ ആദ്യ മെട്രോ –

കൊച്ചി

 

🎯 ബിനാലെയ്ക്ക് വേദിയായ ആദ്യ ഇന്ത്യൻ നഗരം –

കൊച്ചി

 

🎯 കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെൻറർ –

എറണാകുളം

 

🎯 കേരളത്തിലെ ആദ്യ ബാലപഞ്ചായത്ത് –

നെടുമ്പാശ്ശേരി

 

🎯 കേരളത്തിൻറെ വ്യവസായ തലസ്ഥാനം –

കൊച്ചി

 

🎯 കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ ജില്ല –

എറണാകുളം

 

🎯 കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതിചെയ്യുന്നത് –

ഇടപ്പള്ളി

 

🎯 കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ജില്ല –

എറണാകുളം

 

🎯 കേരളത്തിൽ ജൂതന്മാർ ഏറ്റവും കൂടുതലുള്ള ജില്ല –

എറണാകുളം

 

🎯 ഓണത്തിൻറെ വരവറിയിച്ചുള്ള അത്തച്ചമയം നടക്കുന്ന സ്ഥലം –

തൃപ്പൂണിത്തുറ

 

🎯 ഇന്ത്യയിലെ ആദ്യ റബർ പാർക്ക് –

ഐരാപുരം

 

🎯 കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം –

തൃപ്പൂണിത്തുറ ഹിൽ പാലസ്

 

🎯 ഇന്ത്യയിലെ ആദ്യത്തെ ടെലികോം സ്റ്റാർട്ടപ്പ് വില്ലേജ് സ്ഥിതിചെയ്യുന്നത് –

കളമശ്ശേരി

 

🎯 കേരളത്തിലെ ആദ്യ മാതൃക മത്സ്യബന്ധന ഗ്രാമം –

കുമ്പളങ്ങി

 

🎯 കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം –

കുമ്പളങ്ങി

 

🎯 കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത് –

ശക്തൻ തമ്പുരാൻ

 

🎯 കൊച്ചി രാജകുടുംബത്തിലെ കിരീടധാരണം നടന്നിരുന്ന സ്ഥലം –

ചിത്രകൂടം

 

🎯 കൊച്ചിയിലെ ആദ്യ ദിവാൻ –

കേണൽ മൺറോ

 

🎯 കൊച്ചിയിലെ അവസാനത്തെ ദിവാൻ –

സി പി കരുണാകരമേനോൻ

 

🎯 കൊച്ചിയിൽ അടിമത്തം നിർത്തലാക്കിയ ദിവാൻ –

ശങ്കരവാര്യർ

 

🎯 കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം –

1341

 

🎯 കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ് –

വെല്ലിങ്‌ടൺ ദ്വീപ്

 

🎯 കൊച്ചി തുറമുഖത്തിൻറെ ആഴം കൂട്ടാൻ എടുത്ത മണ്ണ് നിക്ഷേപിച്ച് ഉണ്ടാക്കിയ ദ്വീപ് –

വെല്ലിങ്‌ടൺ ദ്വീപ്

 

🎯 കൊച്ചി എണ്ണശുദ്ധീകരണ ശാല സ്ഥിതിചെയ്യുന്ന സ്ഥലം –

അമ്പലമുകൾ

 

🎯 ഇന്ത്യയിലെ ആദ്യ ഇ-തുറമുഖം നിലവിൽ വന്നത് –

കൊച്ചി

 

🎯 കേരളത്തിലെ സൈനിക ആവശ്യത്തിനുള്ള വിമാനത്താവളം –

വെല്ലിങ്‌ടൺ

 

🎯 കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം –

ബ്രഹ്മപുരം

 

🎯 കേരളത്തിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ –

ഫോർട്ട് കൊച്ചി

 

🎯 കൊച്ചിയുടെ പഴയ പേര് –

ഗോശ്രീ

 

🎯 കൊച്ചി തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട രാജ്യം-

ജപ്പാൻ

 

🎯 കൊച്ചി എണ്ണശുദ്ധീകരണ ശാലയുമായി സഹകരിച്ച രാജ്യം –

അമേരിക്ക

 

🎯 കൊച്ചിയെ ”അറബിക്കടലിൻറെ റാണി” എന്ന് വിശേഷിപ്പിച്ചത് –

ആർ കെ ഷൺമുഖം ചെട്ടി

 

🎯 ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ട്രാൻഷിപ്‌മെൻറ് കണ്ടെയ്‌നർ ടെർമിനൽ സ്ഥിതി ചെയ്യുന്നത് –

കൊച്ചി (വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ)

 

🎯 വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ ഉദ്‌ഘാടനം ചെയ്തത് –

മൻമോഹൻ സിങ്

 

🎯 വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൻറെ പ്രവർത്തന ചുമതല വഹിക്കുന്നത് –

ദുബായ് പോർട്ട്സ് വേൾഡ് (DP വേൾഡ്)

 

🎯 രാജ്യത്തെ നീളം കൂടിയ റെയിൽവെ പാലം –

ഇടപ്പള്ളി-വല്ലാർപാടം പാലം (4.62 KM)

 

🎯ഇന്ത്യയിൽ പോർട്ടുഗീസുകാർ നിർമ്മിച്ച ആദ്യ പള്ളി –

സെൻറ് ഫ്രാൻസിസ് പള്ളി

 

🎯 ഇന്ത്യയിലെ(കോമ്മൺവെൽത്ത് രാജ്യങ്ങളിലെ) ഏറ്റവും പഴയ പള്ളിയായ ജൂതപ്പള്ളി സ്ഥിതിചെയ്യുന്നത് –

മട്ടാഞ്ചേരി

 

🎯 ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കൊട്ടാരം –

മട്ടാഞ്ചേരി കൊട്ടാരം

 

🎯 ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചത് –

ഡച്ചുകാർ

 

🎯 കേരളത്തിൽ ജൂതത്തെരുവ് സ്ഥിതിചെയ്യുന്നത് –

മട്ടാഞ്ചേരി

 

🎯 പെരുമ്പടപ്പ് എന്നറിയപ്പെട്ടിരുന്ന പ്രദേശം –

ബോൾഗാട്ടി ദ്വീപ്

 

🎯 രാജ്യാന്തര പദവി ലഭിച്ച കേരളത്തിലെ ആദ്യ തീർത്ഥാടന കേന്ദ്രം –

മലയാറ്റൂർ കുരിശു മല

 

🎯 കേരളത്തിലെ ആദ്യ നിയമസർവ്വകലാശാലയുടെ ആസ്ഥാനം –

കളമശ്ശേരി (NUALS)

 

🎯 NUALS ൻറെ ചാൻസലർ –

കേരളാ ഹൈ കോടതി ചീഫ് ജസ്റ്റിസ്

 

🎯 2017 U-17 ലോകകപ്പ് ഫുട്ബാളിന് വേദിയായ സ്റ്റേഡിയം –

ജവാഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം

 

🎯 കേരളത്തിലെ ആദ്യ സ്വകാര്യ ഐ ടി പാർക്ക് –

മുത്തൂറ്റ് ടെക്നോ പോളിസ് (കൊച്ചി)

 

🎯 ഇൻഫോ പാർക്ക് സ്ഥിതിചെയ്യുന്നത് –

കാക്കനാട്

 

🎯 കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം –

മംഗളവനം

 

🎯 കേരളത്തിലെ ആദ്യ പക്ഷി സങ്കേതം –

തട്ടേക്കാട്

 

🎯 തട്ടേക്കാട് പക്ഷിസങ്കേതത്തിൻറെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ചത് –

ഡോ സലിം അലി

 

🎯 തട്ടേക്കാട് ബോട്ട് ദുരന്തം അന്വേഷിച്ച കമ്മീഷൻ –

ജസ്റ്റിസ് പരീതുപിള്ള കമ്മീഷൻ

 

🎯 കേരളത്തിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി നടന്നത് –

അമൃത ഹോസ്‌പിറ്റൽ (കൊച്ചി)

 

🎯 ATM മെഷീനിലൂടെ പാൽ വിതരണം ലഭ്യമാക്കുന്ന മിൽമയുടെ സംരംഭം ആരംഭിച്ച സ്ഥലം –

കൊച്ചി

 

🎯 കേരളത്തിലെ ആദ്യ മറീന സ്ഥാപിച്ചത് –

കൊച്ചിയിൽ

 

🎯 കേരളത്തിലെ ആദ്യ ഐപിൽ ടീം –

കൊച്ചിൻ ടസ്‌കേഴ്‌സ് കേരള

 

🎯 കേരളത്തിലെ ആദ്യ പ്രൊഫഷണൽ ഫുട്ബാൾ ടീം –

എഫ് സി കൊച്ചിൻ

 

🎯 കേരളത്തിലെ ഏക കയറ്റുമതി സംസ്‌ക്കരണ മേഖല –

കൊച്ചി

 

🎯 വ്യവസായവൽക്കരണത്തിൽ എറണാകുളത്തിന് പിന്നിൽ നിൽക്കുന്ന ജില്ല –

പാലക്കാട്

 

🎯 കേരള ഹൈക്കോടതിയുടെ ആസ്ഥാനം –

എറണാകുളം

 

🎯 കേരള വെയർ ഹൗസിങ് കോർപറേഷൻ, സിവിൽ സപ്ലൈസ് കോർപറേഷൻ എന്നിവയുടെ ആസ്ഥാനം –

കൊച്ചി

 

🎯 നാളികേര വികസന ബോർഡിൻറെ ആസ്ഥാനം –

കൊച്ചി

 

🎯 കേരള പ്രസ് അക്കാഡമി, കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി എന്നിവയുടെ ആസ്ഥാനം –

കാക്കനാട്

 

🎯 കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസ് ആസ്ഥാനം –

പനങ്ങാട് (കൊച്ചി)

 

🎯 കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ആസ്ഥാനം –

കളമശ്ശേരി (കൊച്ചി)

 

🎯 കേരളത്തിലെ ദുർഗുണ പരിഹാരപാഠശാല സ്ഥിതിചെയ്യുന്നത് –

കാക്കനാട് (കൊച്ചി)

 

🎯 കേരളത്തിലെ സിബിഐ ആസ്ഥാനം സ്ഥിതിചെയ്യുന്നത് –

കൊച്ചി

 

🎯 ബാംബൂ കോർപറേഷൻ ആസ്ഥാനം –

അങ്കമാലി

 

🎯 കേരളത്തിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം –

ഓടക്കാലി

 

🎯 ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (HMT) ആസ്ഥാനം –

കളമശ്ശേരി

 

🎯 കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ ആസ്ഥാനം –

അത്താണി

 

🎯 FACT, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്നിവയുടെ ആസ്ഥാനം –

ഉദ്യോഗമണ്ഡൽ

 

🎯 ചങ്ങമ്പുഴ സ്മാരകം സ്ഥിതിചെയ്യുന്നത് –

ഇടപ്പള്ളി

 

🎯 ദക്ഷിണ മേഖലാ നാവിക കമാൻഡിന്റെ ആസ്ഥാനം –

കൊച്ചി

 

🎯 കോടനാട് ആന പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല –

എറണാകുളം

 

🎯 INS ഗരുഡ, INS വെണ്ടുരുത്തി, INS ദ്രോണാചാര്യ ഇവയെല്ലാം സ്ഥിതിചെയ്യുന്ന നാവിക കേന്ദ്രം –

കൊച്ചി


Source: http://pscmunnorukkam.blogspot.in/