Categories
Facts on India Topics

ഇന്ത്യ – 23

  • മണ്ണിനെ കുറിച്ചുള്ള പഠനം

പെഡോളജി

 

  • ഐക്യ രാഷ്ട്ര സഭ, അന്താരാഷ്ട്ര മണ്ണ് വർഷമായി പ്രഖ്യാപിച്ചത്

2015

 

  • കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിൻറെ പി എച്ച് എത്ര

6-7.5

 

  • ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ണിനം

എക്കൽ മണ്ണ് (Alluvial Soil)

 

  • ഉത്തരേന്ത്യൻ സമതലങ്ങളിലും നദീ തീരങ്ങളിലും കണ്ടുവരുന്ന ഫലഭൂയിഷ്ടമായ മണ്ണ്

എക്കൽ മണ്ണ്

 

  • നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനം

എക്കൽ മണ്ണ്

 

  • എക്കൽ മണ്ണ് കാണപ്പെടുന്ന കേരളത്തിലെ സ്ഥലങ്ങൾ

ആലപ്പുഴ, കൊല്ലം

 

  • ഖാദർ, ഭംഗർ എന്നിങ്ങനെ വേർതിരിവ് കാണപ്പെടുന്നത് ഏത് മണ്ണിനത്തിനാണ്

എക്കൽ മണ്ണ്

 

  • ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ചുണ്ടാകുന്ന മണ്ണിനം

കരി മണ്ണ് (Black Soil)

 

  • ഇന്ത്യയിൽ കരിമണ്ണ് കൂടുതലായി കണ്ടുവരുന്ന പ്രദേശം

ഡക്കാൻ പീഠഭൂമി

 

  • പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണിനം

കരി മണ്ണ്

 

  • ഈർപ്പം സൂക്ഷിച്ച് നിർത്താനുള്ള കഴിവ് ഏറ്റവും കൂടുതലുള്ള  മണ്ണിനം

കരി മണ്ണ്

 

  • ഇന്ത്യയിൽ പരുത്തി കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങൾ

ഗുജറാത്ത്, മഹാരാഷ്ട്ര

 

  • റിഗർ, ചെർണോസേം എന്നിങ്ങനെ അറിയപ്പെടുന്ന മണ്ണിനം

കരി മണ്ണ്

 

  • ഇരുമ്പിൻറെ അംശം കൂടുതൽ കാണപ്പെടുന്ന മണ്ണ്

ചെമ്മണ്ണ് (Red soil)

 

  • കായാന്തരിത ശിലകളും പരൽ രൂപ ശിലകളും പൊടിഞ്ഞുണ്ടാകുന്ന  മണ്ണ്

ചെമ്മണ്ണ്

 

  • ചെമ്മണ്ണിൻറെ ചുവപ്പുനിറത്തിന് കാരണം

ഇരുമ്പിൻറെ അംശം ഉള്ളതിനാൽ

 

  • ചോട്ടാ നാഗ്പ്പൂർ പ്രദേശത്ത് കാണപ്പെടുന്ന മണ്ണ്

ചെമ്മണ്ണ്

 

  • കേരളം, തമിഴ്‌നാട്, കർണ്ണാടകം എന്നിവിടങ്ങളിൽ കാണപ്പെടുന്ന മണ്ണ്

ചെങ്കൽ മണ്ണ് (Laterite soil)

 

  • മൺസൂൺ മേഖലയിൽ രൂപം കൊള്ളുന്ന ഫലപുഷ്ടി കുറഞ്ഞ മണ്ണ്

ചെങ്കൽ മണ്ണ്

 

  • ലാറ്റെറൈറ് മണ്ണിനു ചുവപ്പ്‌നിറം നൽകുന്നത്

അയൺ ഓക്സൈഡ്

 

  • ചതുപ്പ് നിലങ്ങളിൽ ജൈവ വസ്തുക്കൾ നിക്ഷേപിക്കപ്പെട്ട് ഉണ്ടാകുന്ന  മണ്ണ്

പീറ്റ് മണ്ണ്

 

  • കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണ്

പീറ്റ് മണ്ണ്

 

  • തേയില കൃഷിക്ക് യോജിച്ച മണ്ണ്

പർവ്വത മണ്ണ്

 

  • ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ്

പർവ്വത മണ്ണ്

 

  • നിബിഡ വനങ്ങളുടെ വളർച്ചയ്ക്ക് സഹായകരമായ മണ്ണ്

പർവ്വത മണ്ണ്

 

  • ജലാംശവും ജൈവ വസ്തുക്കളും ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്

മരുഭൂമിയിലെ മണ്ണ്

 

  • അലിയുന്ന ലവണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്

മരുഭൂമിയിലെ മണ്ണ്

 

  • ലവണാംശം കൂടുതൽ ഉള്ളതിനാൽ സസ്യങ്ങൾക്ക് വളരാൻ പ്രയാസമുള്ള മണ്ണിനം

ലവണ മണ്ണ്

 

  • ഇന്ത്യയിൽ ലവണ മണ്ണ് കൂടുതലായി കാണപ്പെടുന്നത്

റാൻ ഓഫ് കച്ച്, ഗുജറാത്ത്

 

  • ഓൾ ഇന്ത്യ സോയിൽ ആൻഡ് ലാൻഡ് യൂസ് സർവ്വേയുടെ ആസ്ഥാനം

റാഞ്ചി (ജാർഖണ്ഡ്)


(തുടരും)