- ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗം
ജലഗതാഗതം
- ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത
അലഹബാദ്-ഹാൽഡിയ (1620 കി മീ)
- 2016 ലെ ദേശീയ ജലഗതാഗത നിയമം അനുസരിച്ച് ഇന്ത്യയിലെ ആകെ ദേശീയ ജലപാതകളുടെ എണ്ണം
111
- 2016 ലെ ദേശീയ ജലഗതാഗത നിയമം അനുസരിച്ച് കേരളത്തിലെ ദേശീയ ജലപാതകളുടെ എണ്ണം
4
- കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയ ജലപാത
National Waterway 3 (കൊല്ലം-കോഴിക്കോട്, 365 കി മീ)
- ദേശീയ ജലപാത 8 : ആലപ്പുഴ-ചങ്ങനാശ്ശേരി
- ദേശീയ ജലപാത 9 : ആലപ്പുഴ-കോട്ടയം
- ദേശീയ ജലപാത 59 : കോട്ടയം- വൈക്കം
- ഇന്ത്യൻ മഹാസമുദ്രത്തെയും ബംഗാൾ ഉൾക്കടലിനെയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കപ്പൽ ചാൽ
സേതു സമുദ്രം കപ്പൽ ചാൽ
- ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സേതു സമുദ്രം പദ്ധതി എവിടെയാണ് നിർമ്മിക്കുന്നത്
പാക്ക് കടലിടുക്കിൽ
- സേതു സമുദ്രം പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നതാര്
തൂത്തുക്കുടി പോർട്ട് ട്രസ്റ്റ്
- കേരളത്തിലെ ആദ്യത്തെ ദേശീയ പാത
NH 544 (പഴയ NH 47)
- കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ പാത
NH 66
- കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ പാത
NH 966 B
- കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻറെ ആസ്ഥാനം
ആലപ്പുഴ
- ഈസ്റ്റ്-കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്
ദേശീയ ജലപാത 5
- വെസ്റ്റ്-കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്
ദേശീയ ജലപാത 3
- കേരളത്തിലാദ്യമായി ജലവിമാന സർവീസ് ആരംഭിച്ചത്
അഷ്ടമുടിക്കായലിൽ
- തൊണ്ണൂറ് ശതമാനവും ജലഗതാഗതത്തെ ആശ്രയിക്കുന്ന കേരളത്തിലെ പ്രദേശം
കുട്ടനാട്
- പ്രധാന തുറമുഖങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നത്
കേന്ദ്രസർക്കാർ
- ചെറുകിട തുറമുഖങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നത്
സംസ്ഥാന സർക്കാർ
- ഇന്ത്യയുടെ മേജർ തുറമുഖങ്ങളുടെ എണ്ണം
13 (പൊതുമേഖലയിൽ 12 സഹകരണ മേഖലയിൽ 1)
- അവസാനമായി മേജർ തുറമുഖത്തിൻറെ പദവിയിലേക്ക് ഉയർത്തപ്പെട്ട തുറമുഖം
പോർട്ട് ബ്ലെയർ
- ഇന്ദിര, പ്രിൻസ്, വിക്ടോറിയ എന്നീ ഡോക്കുകൾ ഏത് തുറമുഖത്തിലാണ്
മുംബൈ
- ഹാൽഡിയ ഏത് തുറമുഖത്തിൻറെ ഭാഗമാണ്
കൊൽക്കത്ത
- പ്രകൃതിദത്ത തുറമുഖങ്ങൾക്ക് ഉദാഹരണം
മുംബൈ, കൊച്ചി
- ഇന്ത്യയിൽ ആദ്യമായി കണ്ടെയ്നർ എത്തിയ തുറമുഖം
കൊച്ചി
- ഇന്ത്യയിൽ തുറമുഖങ്ങളുടെ നിയന്ത്രണ ചുമതലയുള്ള ഏജൻസി
പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ
- ഇന്ത്യയുടെ പശ്ചിമതീരത്ത് ഏറ്റവും വടക്ക് സ്ഥിതിചെയ്യുന്ന തുറമുഖം
കണ്ട്ല (ഗൾഫ് ഓഫ് കച്ച്, ഗുജറാത്ത്)
- ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം
അലാങ് (ഗുജറാത്ത്)
- കർണ്ണാടകയിലെ ഏക മേജർ തുറമുഖം
ന്യൂ മംഗളൂർ
(തുടരും)