Categories
Facts on India Topics

ഇന്ത്യ – 06

  • ഇന്ത്യയുടെ ദേശീയ നദി

ഗംഗ

 

  • ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചതെന്ന്

2008 നവംബർ 4

 

  • ഗംഗയുടെ ഉത്ഭവസ്ഥാനം

ഹിമാലയത്തിലെ ഗംഗോത്രി ഹിമപാടത്തിലെ ഗായ്മുഖ് ഗുഹയിൽ

 

  • ഗംഗയുടെ പ്രധാന പോഷകനദികൾ

ഭാഗീരഥി, അളകനന്ദ, മന്ദാകിനി, ധൗളിഗംഗ, പിണ്ടാർ, യമുന, കോസി, സോൺ, ഗോമതി, ദാമോദർ

 

  • ഇന്ത്യയിലെ ഏറ്റവും വലിയ നദി

ഗംഗ (2510 കി മീ)

 

  • ഗംഗയുടെ ഏറ്റവും വലിയ പോഷകനദി

യമുന

 

  • ഡൽഹി, ആഗ്ര എന്നീ പട്ടണങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം

യമുന

 

  • ഉത്തരാഖണ്ഡിലെ ഗംഗോത്രി ഗായ്‌മുഖിൽ നിന്നും ഉത്ഭവിക്കുമ്പോൾ ഗംഗ അറിയപ്പെടുന്ന പേര്

ഭാഗീരഥി

 

  • ഭാഗീരഥിയും അളകനന്ദയും സംഗമിച്ച ശേഷം എവിടെ നിന്നാണ് ഗംഗ എന്ന പേരിൽ ഒഴുകിത്തുടങ്ങുന്നത്

ദേവപ്രയാഗ്

 

  • ഗംഗ ഉത്തരേന്ത്യൻ സമതലത്തിൽ പ്രവേശിക്കുന്നത് എവിടെ വെച്ചാണ്

ഹരിദ്വാറിൽ

 

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ള നദി

ഗംഗ

 

  • വരുണ, അസി എന്നീ പോഷകനദികൾ ഗംഗയോട് ചേരുന്ന സ്ഥലം

വാരണാസി

 

  • ഗംഗ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം

ഉത്തർപ്രദേശ്

 

  • അമർനാഥ് സ്ഥിതിചെയ്യുന്ന നദീതീരം

അമരാവതി

 

  • കേദാർനാഥ് സ്ഥിതിചെയ്യുന്ന നദീതീരം

മന്ദാകിനി

 

  • ബദരീനാഥ് സ്ഥിതിചെയ്യുന്ന നദീതീരം

അളകനന്ദ

 

  • ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ

ഗംഗ-ബ്രഹ്മപുത്ര ഡെൽറ്റ

 

  • ഗംഗയും യമുനയും കൂടിച്ചേരുന്നത് എവിടെ വെച്ച്

അലഹബാദിൽ വെച്ച്

 

  • 12 വർഷത്തിലൊരിക്കൽ മഹാ കുംഭമേള നടക്കുന്ന സ്ഥലം

ത്രിവേണി സംഗമം, അലഹബാദ്

 

  • കുംഭമേളകൾ നടക്കുന്ന സ്ഥലങ്ങൾ

ഹരിദ്വാർ, അലഹബാദ്, നാസിക്ക്, ഉജ്ജയിനി

 

  • ത്രിവേണിയിൽ സംഗമിക്കുന്ന മൂന്നാമത്തെ നദി

സരസ്വതി

 

  • യമുനയുടെ ഉത്ഭവസ്ഥാനം

യമുനോത്രി, ഉത്തരാഖണ്ഡ് (1376 കി മീ)

 

  • യമുനയുടെ പോഷകനദികൾ

ചമ്പൽ, കെൻ, ടോൺസ്, ബേത്വ

 

  • പശ്ചിമ ബംഗാളിലൂടെ ഒഴുകുന്ന ഗംഗയുടെ കൈവഴി

ഹൂഗ്ലി

 

  • ഹൂഗ്ലിയുടെ പ്രധാന പോഷകനദി

ദാമോദർ

 

  • വിദ്യാസാഗർ സേതു, വിവേകാന്ദ സേതു, ഹൗറ എന്നീ പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഏത് നദിയുടെ കുറുകെയാണ്

ഹൂഗ്ലി

 

  • താജ്മഹൽ സ്ഥിതിചെയ്യുന്ന നദീതീരം

യമുന

 

  • പുരാണങ്ങളിൽ ‘കാളിന്ദി’ എന്ന് അറിയപ്പെട്ടിരുന്ന നദി

യമുന

 

  • ഗംഗയുടെ തെക്കുനിന്നുള്ള പോഷകനദികളിൽ ഏറ്റവും വലുത്

സോൺ (അമർഖണ്ഡക്ക്)

 

  • സോൺ നദിയുടെ പ്രധാനപോഷക നദി

റിഹാന്ത്

 

  • ഗോവിന്ദ് വല്ലഭ് പന്ത് സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിൽ

റിഹാന്ത്

 

  • ഗംഗ നദിയെ സംരക്ഷിക്കാൻ ഇന്ത്യ ഗവൺമെൻറ് ആവിഷ്കരിച്ച പദ്ധതി

നമാമി ഗംഗ

 

  • കേന്ദ്ര സർക്കാരിൻറെ റിവർ ഡെവലപ്മെൻറ് ആൻഡ് ഗംഗ റജുവെനേഷൻ വകുപ്പിൻറെ ചുമതല വഹിച്ച കേന്ദ്രമന്ത്രി

ഉമാഭാരതി

 

  • നമാമി ഗംഗ പദ്ധതിപ്രകാരം ഉത്തർപ്രദേശിലെ 5 ഗ്രാമങ്ങളെ ദത്തെടുത്ത IIT

കാൺപൂർ IIT

 

  • പാറ്റ്നയ്ക്ക് അടുത്ത് ഗംഗയിൽ പതിക്കുന്ന നദി

കോസി

 

  • ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി

കോസി

 

  • ഇന്ത്യയുടെയും നേപ്പാളിൻറെയും സംയുക്ത വിവിധോദ്ദേശ പദ്ധതി

കോസി പദ്ധതി

 

  • ഗംഗയ്ക്ക് കുറുകെ പശ്ചിമ ബംഗാളിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ട്

ഫറാക്കാ ബാരേജ്

 

  • ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ മഹാത്മാ ഗാന്ധി സേതു നിർമ്മിച്ചിരിക്കുന്നത് ഏത് നദിക്ക് കുറുകെയാണ്

ഗംഗ (പാറ്റ്‌ന, 5575 മീ)

 

  • കോർബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഗംഗയുടെ പോഷകനദി

രാംഗംഗ

 

  • ബംഗ്ലാദേശിൽ വെച്ച് ഗംഗാ നദിയുമായി ചേരുന്ന നദികൾ

ജമുന, മേഘ്ന

 

  • വാല്മീകി ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി

ഗന്ധകി

 

  • കോർബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഗംഗയുടെ പോഷകനദി

ഗന്ധകി

 

  • ബംഗ്ലാദേശിൽ ഗംഗ അറിയപ്പെടുന്നത്

പത്മ

 

  • ഗംഗയുടെ പതനസ്ഥാനം

ബംഗാൾ ഉൾക്കടൽ

 

  • ഗംഗയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന ദ്വീപ്

ഗംഗാ സാഗർ

 

  • ഗംഗ ആക്ഷൻപ്ലാൻ നടപ്പിലാക്കിയ വർഷം

1986 (രാജീവ് ഗാന്ധി വാരണാസിയിൽ വെച്ച്)

 

  • ഭാരതത്തിൻറെ മർമ്മസ്ഥാനം എന്നറിയപ്പെടുന്ന നദി

ഗംഗ

 

  • ഗംഗ ജല സന്ധിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ

ഇന്ത്യ, ബംഗ്ലാദേശ് (1996)

 

  • മഹാകാളി സന്ധിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ

ഇന്ത്യ, നേപ്പാൾ (1996)

 

  • ഗംഗയിൽ കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗം

ഗംഗാ ഡോൾഫിൻ

 

  • ഇന്ത്യയുടെ ദേശീയ ജലജീവി

ഗംഗാ ഡോൾഫിൻ


(തുടരും)