Categories
Facts on India Topics

ഇന്ത്യ – 05

 

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി

സിന്ധു നദി

 

  • സിന്ധു നദിയുടെ ഉത്ഭവം

ടിബറ്റിലെ മാനസസരോവറിന് അടുത്തുള്ള ബോഗാർ ചു ഗ്ലേസിയർ

 

  • സിന്ധു നദിയുടെ ആകെ നീളം

3200 കി മീ (ഇന്ത്യയിലൂടെ 709 കി മീ)

 

  • സിന്ധു എന്ന വാക്കിൻറെ അർത്ഥം

സമുദ്രം\നദി

 

  • ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന നദി

സിന്ധു നദി

 

  • ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന ഏക നദി

സിന്ധു നദി

 

  • പാകിസ്ഥാൻ സിന്ധു നദിയിൽ നിർമ്മിച്ചിരിക്കുന്ന ഏറ്റവും വലിയ ഡാം

ടർബെലാ ഡാം

 

  • സപ്തസിന്ധു എന്നറിയപ്പെടുന്ന നദികൾ

സിന്ധു, സരസ്വതി, ബിയാസ്, രവി, സത്‌ലജ്, ഝലം, ചിനാബ്

 

  • മോഹൻജൊദാരോ സ്ഥിതി ചെയ്തിരുന്ന നദീ തീരം

സിന്ധു നദി തടം

 

  • ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാർ ഒപ്പുവെച്ചത്

1960 സെപ്റ്റംബർ 19 (കറാച്ചിയിൽ വെച്ച്)

 

  • സിന്ധു നദീജല കരാർ ഒപ്പുവെച്ച വ്യക്തികൾ

ജവഹർലാൽ നെഹ്‌റു, മുഹമ്മദ് അയൂബ് ഖാൻ

 

  • സിന്ധു നദീജല കരാറിന് മധ്യസ്ഥം വഹിച്ചത്

ലോകബാങ്ക്

 

  • സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യയ്ക്ക് അവകാശമുള്ള നദികൾ

സത്‌ലജ്, ബിയാസ്, രവി

 

  • സിന്ധു നദീജല കരാർ പ്രകാരം പാക്കിസ്ഥാന് അവകാശമുള്ള നദികൾ

സിന്ധു, ഝലം, ചിനാബ്

 

  • പാക്കിസ്ഥാനിലെ ഏറ്റവും വലിയ നദി, പാക്കിസ്ഥാൻറെ ദേശീയ നദി, പാക്കിസ്ഥാൻറെ ജീവരേഖ

സിന്ധു നദി

 

  • പഞ്ച നദികളുടെ നാട് എന്നറിയപ്പെടുന്നത്

പഞ്ചാബ്

 

  • സിന്ധു നദിയുടെ പോഷക നദികൾ

സത്‌ലജ്, ബിയാസ്, രവി, ചിനാബ്, ഝലം

 

  • സിന്ധു നദി ചുറ്റി ഒഴുകുന്ന ഇന്ത്യയിലെ പട്ടണം

ലെ

 

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറുള്ള നദി

സിന്ധു

 

  • പടിഞ്ഞാറോട്ടൊഴുകുന്ന\ അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി

സിന്ധു

 

  • സിന്ധു നദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം

ജമ്മു കാശ്മീർ

 

  • പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിൻറെ പോഷകനദി

ബിയാസ്

 

  • സിന്ധു നദിയുടെ ഏറ്റവും ചെറിയ പോഷകനദി

ബിയാസ്

 

  • ബിയാസ് നദിയുടെ ഉത്ഭവസ്ഥാനം

റോഹ്ടാങ് ചുരം

 

  • കംഗാര, കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി

ബിയാസ്

 

  • പോങ് അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി

ബിയാസ്

 

  • ടിബറ്റിൽ നിന്നും ഉത്ഭവിക്കുന്ന സിന്ധുവിൻറെ ഏക പോഷകനദി

സത്‌ലജ്

 

  • ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിൻറെ ഏറ്റവും നീളം കൂടിയ പോഷകനദി

സത്‌ലജ്

 

  • ഇന്ദിരാ ഗാന്ധി കനാൽ സ്ഥിതിചെയ്യുന്ന നദി

സത്‌ലജ്

 

  • സിന്ധുവിൻറെ പോഷകനദികളിൽ ഏറ്റവും തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന നദി

സത്‌ലജ്

 

  • സത്‌ലജിനെ യമുനയുമായി ബന്ധിപ്പിക്കുന്ന കനാൽ പദ്ധതി

സത്‌ലജ് യമുന 8 ലിങ്ക് കനാൽ

 

  • ചാന്ദ്ര, ഭാഗ നദികൾ യോജിച്ച് രൂപംകൊണ്ട നദി

ചിനാബ്

 

  • സിന്ധുവിൻറെ ഏറ്റവും വലിയ പോഷകനദി

ചിനാബ്

 

  • ദുൽഹസ്തി പവർ പ്രോജക്ട്, ബഗ്ലിഹാർ ഡാം എന്നിവ സ്ഥിതിചെയ്യുന്ന നദി

ചിനാബ്

 

  • ലാഹോറിൻറെ നദി എന്നറിയപ്പെടുന്നത്

രവി

 

  • നൂർജഹാൻറെയും ജഹാംഗീറിൻറെയും ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം

രവി

 

  • തെയിൻ ഡാം സ്ഥിതിചെയ്യുന്ന നദി

രവി

 

  • രവി ഉത്ഭവിക്കുന്നത്

ഹിമാചൽ പ്രദേശിലെ കുളു മലകളിൽ നിന്ന്

 

  • കാശ്മീരിലെ വൂളർ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദി

ഝലം

 

  • കിഷൻ ഗംഗ ജലവൈദ്യുത പദ്ധതി, ഉറി പവർ പ്രോജക്ട് എന്നിവ സ്ഥിതിചെയ്യുന്ന നദി

ഝലം

 

  • കാശ്മീർ താഴ്വരയിലൂടെ ഒഴുകുന്ന നദി\ ശ്രീനഗർ സ്ഥിതിചെയ്യുന്ന നദീ തീരം

ഝലം

 

  • അലക്‌സാണ്ടറും പോറസ് രാജാവും തമ്മിൽ യുദ്ധം നടന്ന നദീ തീരം

ഝലം

 

  • ജമ്മുവിനെ രണ്ടായി ഭാഗിച്ചുകൊണ്ട് ഒഴുകുന്ന നദി

താവി നദി


(തുടരും)