Categories
Facts on India Topics

ഇന്ത്യ – 02

  • ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധക്കളം

സിയാച്ചിൻ

 

  • ലോകത്തിൽ ധ്രുവപ്രദേശങ്ങളിൽ അല്ലാതെ രണ്ടാമത്തെ നീളമേറിയ ഹിമാനി \മൂന്നാം ധ്രുവം എന്നറിയപ്പെടുന്നത്

സിയാച്ചിൻ

 

  • ലോകത്തിലെ ഏറ്റവും ഉയരമേറിയ ഹിമ പീഠഭൂമി\ ഉയരമേറിയ ഹെലിപ്പാഡ്

സിയാച്ചിൻ

 

  • സിയാച്ചിനിൽ നിന്നും ആരംഭിക്കുന്ന നദി

നുബ്ര

 

  • സിയാച്ചിൻ എന്ന വാക്കിൻറെ അർത്ഥം

റോസാപ്പൂക്കൾ സുലഭം

 

  • ജമ്മു കാശ്മീരിന്റെ വടക്കും വടക്ക് കിഴക്കുമായി സ്ഥിതിചെയ്യുന്ന പർവ്വത നിര

ട്രാൻസ് ഹിമാലയൻ (കാരക്കോറം, ലഡാക്ക്, സസ്‌ക്കർ)

 

  • മൗണ്ട് K2 സ്ഥിതിചെയ്യുന്നത്

കാരക്കോറം നിരകളിൽ

 

  • കൈലാസം സ്ഥിതിചെയ്യുന്നത്

തിബറ്റിൽ (അവിടെ അറിയപ്പെടുന്നത് കാങ് റിംപോച്ചെ)

 

  • കൃഷ്ണഗിരി എന്ന് സംസ്കൃത കൃതികളിൽ \ റുഡ്യാർഡ് കിപ്ലിംഗ്, “കിം” എന്ന കൃതിയിൽ പരാമർശിച്ചിരിക്കുന്ന പർവ്വതം

കാരക്കോറം

 

  • പൂർവ്വാചലിൽ ഉള്ള പ്രധാനപ്പെട്ട കുന്നുകൾ

ഖാസി, ഗാരോ, മിസോ, നാഗാ, പട്കായ്

 

  • മൗസിൻറാം സ്ഥിതിചെയ്യുന്ന പർവ്വതനിര

ഖാസി

 

  • ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം

മൗസിൻറാം

 

  • ചിറാപ്പുഞ്ചിയുടെ പുതിയ പേര്

സോഹ്രാ

 

  • ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചി

അഗുംബെ (കർണ്ണാടക)

 

  • കേരളത്തിലെ ചിറാപ്പുഞ്ചി

ലക്കിടി

 

  • ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രങ്ങളായ മുസോറി, നൈനിറ്റാൾ, അൽമോറ, ഡെറാഡൂൺ, ബദരീനാഥ്, റാണിഘട്ട് എന്നിവ ഏത് സംസ്ഥാനത്താണ്.

ഉത്തരാഖണ്ഡ്

 

  • ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രമായ ഡാർജലിംഗ് ഏത് സംസ്ഥാനത്താണ്.

പശ്ചിമ ബംഗാൾ

 

  • ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രമായ ഗുൽമാർഗ് ഏത് സംസ്ഥാനത്താണ്.

ജമ്മു കാശ്മീർ

 

  • ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രങ്ങളായ സിംല, ചമ്പ, ധർമ്മശാല, ഡൽഹൗസി എന്നിവ ഏത് സംസ്ഥാനത്താണ്.

ഹിമാചൽ പ്രദേശ്

 

  • ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രമായ തവാങ് ഏത് സംസ്ഥാനത്താണ്.

അരുണാചൽ പ്രദേശ്

 

  • നാഥുലാ ചുരം (സിക്കിം-ടിബറ്റ്), ജെലപ്പ്ലാ ചുരം എന്നിവ ഏത് സംസ്ഥാനത്താണ്.

സിക്കിം

 

  • ഷിപ്‌കില (ഹിമാചൽ പ്രദേശ് – ടിബറ്റ്), റോഹ്‌തങ് ചുരങ്ങൾ ഏത് സംസ്ഥാനത്താണ്.

ഹിമാചൽ പ്രദേശ്

 

  • സോജില (ശ്രീനഗർ –  കാർഗിൽ), ഫോട്ടുലാ, നാമികാ ലാ ചുരങ്ങൾ ഏത് സംസ്ഥാനത്താണ്.

ജമ്മു കാശ്മീർ

 

  • ലോകത്തിലെ ഏറ്റവും വിസ്താരമായ എക്കൽ സമതലം

ഉത്തര മഹാ സമതലം

 

  • ഇന്ത്യയുടെ ധാന്യപ്പുര, ഭാരതീയ സംസ്കാരത്തിൻറെ ഈറ്റില്ലം എന്നൊക്കെ അറിയപ്പെടുന്നത്

ഉത്തര മഹാ സമതലം

 

  • ഉത്തരമഹാസമതലത്തിലെ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണ്

ഖാദർ (Khadar)

 

  • ഉത്തരമഹാസമതലത്തിൽ കാണപ്പെടുന്ന പഴയ എക്കൽ നിക്ഷേപം

ഭംഗർ (Bhangar)

 

  • രണ്ട് നദികൾക്കിടയിലുള്ള എക്കൽ പ്രദേശം

ഡോബ്

            ബിയാസ് – രവി = ബാരി ഡോബ്
            ബിയാസ് – സത്‌ലജ് = ബിസ്ത ഡോബ്
            ചിനാബ് – രവി = രചെന ഡോബ്
             ഝലം – ചിനാബ് = ഝച് ഡോബ്
             സിന്ധു – ഝലം = സിന്ധു സാഗർ
  • സിവാലിക്ക് മലനിരകൾക്ക് സമാന്തരമായി പാറക്കഷ്ണങ്ങൾ നിറഞ്ഞ ഇടുങ്ങിയ പ്രദേശം

ഭാബർ

 

  • ഭാബർ പ്രദേശത്തിന് തെക്കായി സസ്യജാലങ്ങൾ തഴച്ചുവളരുന്ന ഇടുങ്ങിയ പ്രദേശം

ടെറായ്

 

  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഭൂവിഭാഗം

ഉപദ്വീപീയ പീഠഭൂമി

 

  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മടക്കുപർവ്വതം\പർവ്വത നിര

ആരവല്ലി പർവ്വതം

 

  • രാജസ്ഥാനെ കിഴക്കും പടിഞ്ഞാറുമായി തിരിച്ചുകൊണ്ട് ഇന്ത്യയുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പർവ്വത നിര

ആരവല്ലി

 

  • ആരവല്ലി പർവ്വത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

മൌണ്ട് ഗുരുശിഖർ

 

  • ആരവല്ലി പർവ്വത നിരയിലെ പ്രശസ്ത സുഖവാസകേന്ദ്രം

മൌണ്ട് അബു (രാജസ്ഥാൻ)

 

  • ആരവല്ലി പർവ്വത നിരയിലെ ജൈന തീർത്ഥാടന കേന്ദ്രം

ദിൽവാര ക്ഷേത്രം

 

  • ആരവല്ലി പർവ്വത നിരയുടെ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന നഗരം

അജ്മീർ

 

  • ഡൽഹിയുടെ ഭാഗമായ ആരവല്ലി പർവ്വത നിരയിലെ കുന്നുകൾ

റെയ്സിന കുന്നുകൾ


(തുടരും)