Categories
Facts on India Topics

ഇന്ത്യ – 01

ഇന്ത്യയുടെ ഭൂപ്രകൃതിയും, ധാതു സമ്പത്തുകളും, വ്യവസായ  മേഖലകളും, സംസ്ഥാനങ്ങളും എല്ലാം സിലബസിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. അതിനാൽ അവയെ എല്ലാം ഉൾപ്പെടുത്താനായി ഇന്ത്യ എന്നൊരു ക്ലാസ് ഇന്ന് ആരംഭിക്കുകയാണ്. ആദ്യമായി നമുക്ക് ഇന്ത്യയുടെ ഭൂപ്രകൃതിയിൽ നിന്നും തുടങ്ങാം.

  • ഇന്ത്യയുടെ വടക്കേയറ്റം

ഇന്ദിരാകോൾ

 

  • ഇന്ത്യയുടെ തെക്കേയറ്റം

ഇന്ദിരാപോയിൻറ്

 

  • ഇന്ത്യയുടെ കിഴക്കേയറ്റം

കിബിത്തു

 

  • ഇന്ത്യയുടെ പടിഞ്ഞാറേയറ്റം

ഗുഹാർമോത്തി

 

  • ലോകത്തിലെ ഏറ്റവും വലിയ പർവ്വത നിര \ ഏറ്റവും വലിയ മടക്കുപർവ്വതം

ഹിമാലയം

 

  • ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കുപർവ്വതം

ഹിമാലയം

 

  • ഏഷ്യയുടെ വാട്ടർ ടവർ എന്നറിയപ്പെടുന്ന പർവ്വത നിര

ഹിമാലയം

 

  • ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലകൾ

അവസാദ ശിലകൾ

 

  • ഹിമാലയത്തിൻറെ ഉത്ഭവത്തിന് കാരണമായത് ഏതൊക്കെ ഫലകങ്ങളുടെ കൂട്ടിമുട്ടലാണ്

ഇന്തോ ആസ്ട്രേലിയൻ ഫലകവും യൂറേഷ്യൻ ഫലകവും

 

  • ഹിമാലയം ഇന്ത്യയുടെ എത്ര സംസ്ഥാനങ്ങളിൽ വ്യാപിച്ചിരിക്കുന്നു.

12

 

  • ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര \ ഏറ്റവും വടക്കേ അറ്റത്തുള്ള പർവ്വത നിര

ഹിമാദ്രി

 

  • ഹിമാലയത്തിൻറെ നട്ടെല്ല് എന്നറിയപ്പെടുന്ന പർവ്വത നിര

                   ഹിമാദ്രി

 

  • ഹിമാലയത്തിൻറെ തെക്ക് ഭാഗത്തായി കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വത നിരകൾ

സിവാലിക്ക്

 

  • ഹിമാദ്രിക്കും സിവാലിക്കിനും ഇടയിലായി കാണപ്പെടുന്ന പർവ്വത നിര

ഹിമാചൽ

 

  • ഹിമാലയവുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ

ഇന്ത്യ, ചൈന, പാകിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ

 

  • ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി

ഗോഡ്‌വിൻ ആസ്റ്റിൻ (മൗണ്ട് K2) (8611 മീറ്റർ)(ജമ്മു കാശ്മീർ)

 

  • പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമുള്ള കൊടുമുടി

കാഞ്ചൻജംഗ (8586 മീറ്റർ) (സിക്കിം)

 

  • പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി

നന്ദാദേവി (7816 മീറ്റർ)

 

  • ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി

എവറസ്റ്റ് (8850 മീറ്റർ) (നേപ്പാൾ)

 

  • എവറസ്റ്റ്, കാഞ്ചൻജംഗ, നംഗ പർവ്വതം തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഹിമാലയൻ നിര

ഹിമാദ്രി

 

  • പർവതങ്ങളുടെ രാജാവ് (ദയാമിർ എന്ന് പ്രാദേശിക ഭാഷയിൽ) എന്നറിയപ്പെടുന്ന പർവ്വതം

നംഗ പർവ്വതം (8126 മീറ്റർ)

 

  • കാശ്മീർ, കുളു, കാൻഗ്ര എന്നീ താഴ്വരകൾ സ്ഥിതിചെയ്യുന്ന ഹിമാലയൻ നിര

ഹിമാചൽ

 

  • കാശ്മീർ താഴ്വര രൂപപ്പെടുത്തുന്ന നദി

ഝലം

 

  • സഞ്ചാരികളുടെ സ്വർഗം എന്നറിയപ്പെടുന്ന താഴ്വര

കാശ്മീർ താഴ്വര

 

  • ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്നത്

കുളു

 

  • സുഖവാസ കേന്ദ്രങ്ങളുടെ റാണി

മസൂറി

 

  • സുഖവാസ കേന്ദ്രങ്ങളുടെ രാജ്ഞി

കൊടൈക്കനാൽ

 

  • കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി

ബിയാസ്

 

  • ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്, മണികരൺ ഗെയ്സർ എന്നിവ സ്ഥിതിചെയ്യുന്ന താഴ്വര

കുളു

 

  • മനുവിന്റെ വാസസ്ഥലം എന്നറിയപ്പെടുന്ന താഴ്വര

മണാലി

 

  • ശിവൻറെ തിരുമുടി എന്നർത്ഥം വരുന്ന പർവ്വത നിര

സിവാലിക്ക്

 

  • സിംല, മുസോറി, നൈനിറ്റാൾ, അൽമോറ, ഡാർജിലിംഗ് എന്നീ സുഖവാസ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന പർവ്വതനിര

ഹിമാചൽ

 

  • ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗതാഗതയോഗ്യമായ ചുരം

ഖാർതുങ് ലാ ചുരം

 

  • ഗംഗാ സമതലവുമായി ചേർന്നുകിടക്കുന്ന പർവ്വതനിര

സിവാലിക്ക്

 

  • സിവാലിക്ക് പർവ്വതനിരയിൽ കാണപ്പെടുന്ന ലംബവും നീളമേറിയതുമായ താഴ്വരകൾ

ഡൂണുകൾ (ഏറ്റവും വലുത് ഡെറാഡൂൺ)

 

  • പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ രാജ്യങ്ങൾ സ്ഥിതിചെയ്യുന്ന പർവ്വതനിര

ഹിന്ദുക്കുഷ്

 

  • പീക്ക് XV എന്ന് ആരംഭത്തിൽ അറിയപ്പെട്ട കൊടുമുടി

എവറസ്റ്റ്

 

  • ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെട്ട ചുരം

ബോലാൻ ചുരം

 

  • ചുരങ്ങളുടെ നാട്

ലഡാക്ക്

 

  • കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം

പാലക്കാട് ചുരം


(തുടരും)