BDO / മുനിസിപ്പൽ സെക്രട്ടറി 2015
- നോബൽ സമ്മാനാർഹനായ ആദ്യ ഇന്ത്യക്കാരൻ / ഏഷ്യക്കാരൻ
രവീന്ദ്രനാഥ് ടാഗോർ
- ടാഗോർ നോബൽ സമ്മാനം നേടിയ വർഷം
1913
- ശാസ്ത്ര വിഷയങ്ങൾക്ക് നോബൽ സമ്മാനാർഹനായ ആദ്യ ഇന്ത്യക്കാരൻ / ഏഷ്യക്കാരൻ
സി വി രാമൻ (ഭൗതിക ശാസ്ത്രം)
- സി വി രാമൻ നോബൽ സമ്മാനം നേടിയ വർഷം
1930
- സി വി രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടുത്തം
രാമൻ ഇഫക്ട്
- വൈദ്യ ശാസ്ത്രത്തിൽ ആദ്യമായി നോബൽ നേടിയ അമേരിക്കൻ പൗരനായ ഇന്ത്യൻ വംശജൻ
ഹർഗോവിന്ദ് ഖുറാന
- ഹർഗോവിന്ദ് ഖുറാന നോബൽ സമ്മാനം നേടിയ വർഷം
1968
- ഹർഗോവിന്ദ് ഖുറാനയുടെ പ്രധാന കണ്ടുപിടുത്തം
കൃത്രിമ ജീൻ
- ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ
എസ് ചന്ദ്രശേഖർ
- ചന്ദ്രശേഖർ നോബൽ സമ്മാനം നേടിയ വർഷം
1983
- സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ
അമർത്യാസെൻ
- അമർത്യ സെൻ നോബൽ സമ്മാനം നേടിയ വർഷം
1998
- അമർത്യ സെന്നിന് പേര് നൽകിയ നോബൽ സമ്മാന ജേതാവ്
രവീന്ദ്രനാഥ് ടാഗോർ
- അമർത്യ സെൻ പ്രാഗൽഭ്യം തെളിയിച്ച മേഖല
Welfare Economics
- രസതന്ത്രത്തിൽ ആദ്യമായി നോബൽ സമ്മാന ജേതാവായ ഇന്ത്യൻ വംശജൻ
വെങ്കിട്ടരാമൻ രാമകൃഷ്ണൻ
- വെങ്കിട്ടരാമൻ രാമകൃഷ്ണൻ നോബൽ സമ്മാനാർഹനായ വർഷം
2009
- സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച് നോബൽ സമ്മാന ജേതാവായ ആദ്യ വ്യക്തി
വെങ്കിട്ടരാമൻ രാമകൃഷ്ണൻ
- വെങ്കിട്ടരാമൻ രാമകൃഷ്ണൻ നോബൽ സമ്മാനാർഹനായ കണ്ടുപിടുത്തം
Structure and function of the ribosome
- 2007 ഇൽ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹമായ സംഘടന
Intergovernmental Panel on Climate Change
- Intergovernmental Panel on Climate Change നോബൽ സമ്മാനാർഹമായ സമയത്തെ തലവനായിരുന്ന ഇന്ത്യക്കാരൻ
രാജേന്ദ്ര പച്ചൗരി
- 2014 ഇൽ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായ ഇന്ത്യക്കാരൻ
കൈലാഷ് സത്യാർത്ഥി
- കൈലാഷ് സത്യാർത്ഥിക്കൊപ്പം നോബൽ സമ്മാനാർഹയായ വ്യക്തി
മലാല യൂസഫ്
- ഏറ്റവും കുറഞ്ഞ പ്രായത്തിൽ നോബൽ സമ്മാനാർഹയായ വ്യക്തി
മലാല യൂസഫ്
- 1907 ഇൽ നോബൽ സമ്മാനാർഹനായ ഇന്ത്യൻ വംശജൻ
റുഡ്യാർഡ് കിപ്ലിംഗ്
- ബ്രിട്ടീഷ് ഇന്ത്യയിൽ ജനിച്ചവരിൽ ആദ്യം നോബൽ സമ്മാനാർഹനായത്
റൊണാൾഡ് റോസ് (1902)
- 1902 ഇൽ റൊണാൾഡ് റോസിന് നോബൽ നേടിക്കൊടുത്ത വിഷയം
വൈദ്യശാസ്ത്രം
- 2001 ഇൽ സാഹിത്യ നോബൽ സമ്മാനാർഹനായ ട്രിനിഡാഡ് സ്വദേശിയും ഇന്ത്യൻ വംശജനുമായ വ്യക്തി
വി എസ് നൈപ്പോൾ
- നോബൽ സമ്മാനാർഹനായ ശേഷം ഭാരതരത്ന നേടിയ ആദ്യ വ്യക്തി
സി വി രാമൻ
- സമാധാനത്തിനുള്ള നോബൽ സമ്മാനാർഹയായ ആദ്യ ഇന്ത്യക്കാരിയായ വിദേശവംശജ
മദർ തെരേസ
- മദർ തെരേസയ്ക്ക് നോബൽ ലഭിച്ച വർഷം
1979
- നോബൽ, മാഗ്സാസെ, ഭാരതരത്ന എന്നീ അവാർഡുകൾ നേടിയ ഏക വ്യക്തി
മദർ തെരേസ
- മാഗ്സസെ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ
വിനോബാഭാവെ (1958)
- സമാധാനത്തിനുള്ള നോബൽ നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി
ജവാഹർലാൽ നെഹ്റു
- ഇന്ത്യ രാഷ്ട്രീയ അഭയം നൽകിയ ദലൈലാമയ്ക്ക് സമാധാന നോബൽ ലഭിച്ച വർഷം
1989
- ദലൈലാമയ്ക്ക് ഇന്ത്യ രാഷ്ട്രീയ അഭയം നൽകിയ വർഷം
1959
(തുടരും)