Categories
Topics

ഇടുക്കി

🌹ജില്ലാ ആസ്ഥാനം – പൈനാവ്

 

🌹ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല.

 

🌹കേരളത്തിന്റെ സുഗന്ധവ്യഞ്ജന കലവറ എന്നറിയപ്പെടുന്നു.

 

🌹സമുദ്രതീരവും റയിൽവേയും ഇല്ലാത്ത ജില്ല.

 

🌹സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല .

 

🌹ജനസാന്ദ്രതയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല.

 

🌹സ്യഗന്ധവ്യഞ്ജനങ്ങളായ കുരുമുളക്, ഏലം, ഗ്രാമ്പു, കറുവപ്പട്ട ഉത്പാദനത്തിൽ ഒന്നാം സ്ഥാനം.

 

🌹വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല.

 

🌹സമതല പ്രദേശങ്ങൾ തീരെയില്ലാത്ത ജില്ല.

 

🌹ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളും നാഷണൽ പാർക്കുകളുമുള്ള ജില്ല.

 

🌹കേരളത്തിലെ പഴക്കുട എന്നറിയപ്പെടുന്നു.

 

🌹ഇന്ത്യയിലെ ആദ്യ റൂറൽ ബ്രോഡ്-ബാൻഡ് കണ ക്ടിവിറ്റി ലഭിച്ച ജില്ല.

 

നദികൾ

 

🌹പെരിയാർ ,പാമ്പാർ

 

വെള്ളച്ചാട്ടങ്ങൾ

 

🌹തൊമ്മൻകുത്ത്, തേൻമാരികുത്ത്, വാളറ, തുവാനം, ചീയപ്പാറ, കീഴാർകുത്ത്, ആറ്റുകാൽ

 

ടൂറിസ്റ്റു കേന്ദ്രങ്ങൾ

🌹മൂന്നാർ, വാഗമൺ, കുട്ടിക്കാനം, ദേവികുളം, പീരുമേട്, ശിവഗിരിമല, ഇരവികുളം (രാജമല)

 

ജലവൈദ്യുത പദ്ധതികൾ

 

🌹ഇടുക്കി, പള്ളിവാസൽ

 

വന്യജീവിസങ്കേതങ്ങൾ

 

🌹ഇടുക്കി, കുറിഞ്ഞി മല, ചിന്നാർ, പെരിയാർ, തേക്കടി

 

വേറിട്ട വസ്തുതകൾ

 

🌹കേരളത്തിലെ പ്രാചീന സ്മാരകങ്ങളായ മുനിയറകൾ കാണപ്പെടുന്ന സ്ഥലമാണ് *മറയൂർ.*

 

🌹കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ഇടുക്കി ജലവൈദ്യുതപദ്ധതി.

 

🌹ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം ആയ ഇടുക്കി ഡാം കുറവൻ കുറത്തി മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്നു.

 

🌹ഇന്ത്യയിലെ ആദ്യഗ്രാവിറ്റി (ഭൂഗുരുത്വം) ഡാം ഇടുക്കി.

 

🌹കേരളത്തിലെ ആദ്യവന്യജീവി സങ്കേതമാണ് പെരി യാർ (തേക്കടി)

 

🌹1984 ശ്രീചിത്തിരതിരുനാൾ നെല്ലിക്കാംപെട്ടി എന്ന പേരിലാണ് ഈ വന്യജീവി സങ്കേതം പ്രഖ്യാപിച്ചത്.

 

🌹കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതമാണ് പെരിയാർ വന്യജീവി സങ്കേതം.

 

🌹കേരളത്തിലെ ആദ്യ കടുവസങ്കേതമാണ് 1978-ൽ പ്രഖ്യാപിക്കപ്പെട്ട പെരിയാർ കടുവാ സങ്കേതം.

 

🌹കേരളത്തിലെ ആദ്യദേശീയ ഉദ്യാനമാണ് വരയാടുകൾക്ക് പ്രശസ്തമായ ഇരവികുളം (1978)

 

🌹കേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതിയാണ് 1940-ൽ പ്രവർത്തനമാരംഭിച്ച പള്ളിവാസൽ (മുതിരമ്പുഴയാറിൽ).

 

🌹കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി യായ ആനമുടിയുടെ ഉയരം 2695 മീറ്റർ ആണ്.

 

🌹കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് പാമ്പാടുംചോല

 

🌹ഒരു പുഷ്ടത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യ ജീവിസങ്കേതമാണ് കുറിഞ്ഞിമല.

 

🌹കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ പെരിയാർ നദിയിലാണ്.

 

🌹ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ ഉൾപ്പെട്ട മൂന്ന് അണക്കെട്ടുകളാണ് ഇടുക്കി, ചെറുതോണി കുളമാവ്.

 

🌹കേരളത്തിലെ ഉയരം കൂടിയ അണക്കെട്ടാണ് ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട്.

 

🌹ചെമ്പൻ കൊലുമ്പൻ എന്ന ആദിവാസിയാണ് ഇടുക്കി പദ്ധതി പ്രദേശം കാണിച്ചുകൊടുത്തത്.

 

🌹ചെമ്പൻ കൊലുമ്പൻ പ്രതിമ ചെറുതോണിയിൽ സ്ഥിതി ചെയ്യുന്നു.

 

🌹കാനഡയുടെ സഹായത്തോടെയാണ് ഇടുക്കി പദ്ധതി നടപ്പിലാക്കിയത്.

 

🌹കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രദേശ മാണ് രാമയ്ക്കൽമേട്

🌹കന്നുകാലി വേഷണത്തിനായുള്ള ഇൻഡോസിസ്പ്രോജക്ട് മാട്ടുപ്പെട്ടിയിലാണ്.

 

🌹തേക്കടിയുടെ കവാടം-കുമളി.

 

🌹തെക്കിന്റെ കശ്മീർ- മൂന്നാർ.

 

🌹കേരളത്തിലെ സ്വിറ്റ്സർലൻഡ്-വാഗമൺ.

 

🌹കേരളത്തിന്റെ ചന്ദനമരങ്ങളുടെ നാട്- മറയൂർ.

 

🌹ഇൻഡോ-സ്വിസ് പ്രോജക്ടിലൂടെ വികസിപ്പിച്ചെടുത്ത കന്നുകാലിയിനമാണ് *സ്വിസ്ബ്രൗൺ.*

 

🌹രാജ്യത്തെ ആദ്യമാതൃകാ കന്നുകാലി ഗ്രാമമാണ് മാട്ടുപ്പെട്ടി.

 

🌹സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത ആദ്യ പഞ്ചായത്ത്-മാങ്കുളം.

 

🌹കേരളത്തിലെ ആദ്യ ജൈവഗ്രാമവും തേൻ ഉത്പാദക ഗ്രാമവുമാണ് ഉടുമ്പന്നൂർ.

 

🌹കിഴക്കോട്ടൊഴുകുന്ന നദികളിലൊന്നായ പാമ്പാറിലാണ് തുവാനം വെള്ളച്ചാട്ടം.

 

🌹പെരിയാറിന്റെ പോഷകനദികളാണ്. *മുല്ലപ്പെരിയാർ, പെരുന്തുറയാർ, കട്ടപ്പനയാർ, ചെറുതോണിയാർ, മുതിരമ്പുഴ, തൊട്ടിയാർ, ഇടമലയാർ.*

 

🌹ചാമ്പൽ മലയണ്ണാനുകൾക്കും നക്ഷത്ര ആമകൾക്കും പ്രശസ്തമാണ് ചിന്നാർ വന്യജീവി സങ്കേതം.

 

🌹സുഗന്ധവ്യഞ്ജന പാർക്ക്പുറ്റടിയിൽ സ്ഥിതിചെയ്യുന്നു.

 

🌹ഇടുക്കി ജില്ലയെ തമിഴ്നാട്ടിലെ തേനിയുമായി ബന്ധിപ്പിക്കുന്ന ചുരമാണ് ബോഡിനായ്ക്കനൂർ ചുരം.

 

🌹കേരളത്തിലെ ആദിവാസി പഞ്ചായത്ത് ഇടമലക്കുടി.

 

🌹ജനസംഖ്യ ഏറ്റവും കുറഞ്ഞ പഞ്ചായത്ത് ഇടമലക്കുടി.

 

🌹സമ്പൂർണ റൂറൽ ബ്രോഡ്-ബാൻഡ്സേവനം ലഭിച്ച ഇന്ത്യയിലെ ആദ്യ പഞ്ചായത്ത് ഇടമലക്കുടി.

 

🌹ഇന്ത്യയിലെ ഏറ്റവും വലിയ ഏലം ലേല കേന്ദ്രമാണ് വണ്ടൻമേട്.

 

🌹ഏലം ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്.പാമ്പാടുംപാറ

 

🌹കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈ ദ്യുത പദ്ധതിയാണ് കുത്തുങ്ങൽ.

 

🌹ചന്ദനമരങ്ങൾക്ക് പ്രശസ്തമായ സ്ഥലമാണ് മറയൂർ.

 

🌹കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന നഗരമാണ് മൂന്നാർ.

 

🌹മുതിരമ്പുഴ,നല്ലതണ്ണി, കുണ്ടല്ല എന്നീ മൂന്ന് ആറുകൾ ചേരുന്ന സ്ഥലമാണ് മൂന്നാർ.

 

🌹കേരളത്തിലെ ആദ്യ ഹൈഡൽ ടൂറിസം പദ്ധതി ആരംഭിച്ചത് മൂന്നാറിലാണ്.