3) Sentence type നെ കുറിക്കുന്ന ഒരു ചോദ്യം. ഇംഗ്ലീഷിൽ നാല് ടൈപ്പ് sentence കൾ ആണുള്ളത്.
i) Declarative\Assertive\Statement Sentence : ഒരു വസ്തുതയോ കാര്യമോ പറയുന്ന വാക്ക്യം. Subject+verb+Object രൂപത്തിൽ വരുന്നു.
Eg : She is my sister.
ii) Interrogative Sentence: ചോദ്യരൂപത്തിലുള്ള വാക്ക്യം
Eg : Did you go there?
What is your name?
iii) Imperative Sentence : ആജ്ഞ, അപേക്ഷ, ഉപദേശം തുടങ്ങിയവ. സാധാരണം verb ഇൽ ആണ് ഇവ തുടങ്ങുന്നത്.
Eg : Watch the thief
Don’t waste your time.
iv) Exclamatory Sentence : ആശ്ചര്യം, തീവ്രമായ ഒരു വികാരം എന്നിവയൊക്കെ കാണിക്കുന്ന വാക്ക്യം.
Eg : How smart you are!
‘It is a very wonderful opportunity.’ The sentence is
a) Imperative b)Exclamatory c) Assertive d)Interogative (LDC Alappuzha 2014)
ഉത്തരം c) Assertive ആണ്.
4) Question Tag. ഒരു മാർക്ക് ഉറപ്പുള്ള ചോദ്യം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറഞ്ഞിരിക്കുന്നു.
തന്നിരിക്കുന്ന sentence ലെയും Question Tag ലെയും tense ഒന്നായിരിക്കണം.
Sentence പോസിറ്റീവ് ആണെങ്കിൽ tag നെഗറ്റീവ് ആയിരിക്കണം.
Sentance നെഗറ്റീവ് ആണെങ്കിൽ tag പോസിറ്റീവ് ആയിരിക്കണം.
Few, Little, hardly, scarcely, rarely, barely, seldom, nobody, no one, nothing, never തുടങ്ങിയ പദങ്ങൾ നെഗറ്റിവ് ആണ്. അതിനാൽ അവ ഉള്ള sentences ൻറെ tag പോസിറ്റീവ് ആയിരിക്കണം.
Eg : Few workers are present, are they?
A few, A little, തുടങ്ങിയവ പോസിറ്റീവ് വാക്കുകൾ ആയ കൊണ്ട് tag നെഗറ്റീവ് ആയിരിക്കണം.
Eg : A few workers are present, aren’t they?
“am” main verb ആയി വരുന്ന പോസിറ്റീവ് sentence ൻറെ tag “aren’t I” ആയിരിക്കും.
Eg : I am a rockstar, aren’t I?
I am not എന്ന് വരുന്ന വാക്യങ്ങളിൽ “am I” എന്ന ടാഗ് ഉപയോഗിക്കണം.
Eg : I am not a teacher, am I?
Simple present, Simple past, വെർബുകളിൽ split ചെയ്ത് auxiliary verb ടാഗ് നു വേണ്ടി ഉപയോഗിക്കണം.
Eg : He writes well, doesn’t he?
Subject നും gender നും അനുസരിച്ച് ഉള്ള pronoun മാത്രമേ tag വരാൻ പാടുള്ളൂ.
These, those, few, a few, everybody, everyone, somebody, someone, anybody, anyone, nobody, no one, none, neither, either, each, some of them, all of them എന്നീ subject കൾക്ക് “They”ആണ് tag ഇൽ വരുന്നത്.
Eg : Everybody has come to the party, haven’t they? (ബഹുവചന രൂപത്തിലേക്ക് മാറുന്നതിനാൽ has ന് പകരം have വന്നത് ശ്രദ്ധിക്കുക)
This, that, little, a little, infant, child, something, everything, anything, nothing എന്നീ വാക്കുകൾക്ക് ‘it’ ടാഗ് ആയി ഉപയോഗിക്കുന്നു.
Eg : This is the best camera, isn’t it?
There, One എന്നിവ subject ആയി വന്നാൽ there, one എന്നിവ തന്നെ യഥാക്രമം tag ആയി ഉപയോഗിക്കണം.
Eg : One should obey the law, shouldn’t one?
There are plenty of opportunities, aren’t there?
Simple imperative sentence പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും tag “will you” ആയിരിക്കും.
Eg : Think positively, will you?
നിർബന്ധമായും ചെയ്യേണ്ട imperative sentence ഇൽ ‘won’t you” ആയിരിക്കും.
Eg : Be careful when you are driving, won’t you?
അസഹിഷ്ണുതയെ കുറിക്കുന്ന imperative sentence ഇൽ ‘can’t you” ആയിരിക്കും.
Eg : Shut your mouth, can’t you?
“Let us (Let’s)” ഇൽ തുടങ്ങുന്ന sentence ഇൽ tag, shall we ആയിരിക്കും.
Eg : Let’s sing a song, shall we?
“Let me” ഇൽ തുടങ്ങുന്ന sentence ഇൽ tag, will you ആയിരിക്കും.
Eg: Let me watch the TV, will you?
5) Degrees of Comparison നെ കുറിക്കുന്ന ഒരു ചോദ്യം.
സാധാരണയായി ഒരു വിശേഷണത്തിൻറെ ഉചിതമായ degree of comparison തിരഞ്ഞെടുക്കാൻ ആയിരിക്കും ആവശ്യപ്പെടുന്നത്. പ്രധാനമായും മൂന്ന് വിധത്തിൽ degree of comparison ഉണ്ട്.
1) Positive Degree : ഒരു സവിശേഷതയെ കാണിക്കാൻ ഉപയോഗിക്കുന്നു
.
Eg : Elephant is a big animal.
2) Comparative Degree : രണ്ട് കാര്യങ്ങളെ താരതമ്യം ചെയ്തു പറയാൻ ഉപയോഗിക്കുന്നു.
Eg : Elephant is bigger than horse.
Comparative നോട് Than ചേർക്കുന്നു. എന്നാൽ Prefer, Senior, Inferior, Superior, Anterior, Posterior എന്നീ വാക്കുകളോട് than ചേർക്കുന്നതിന് പകരം ‘to’ ചേർക്കുന്നു.
Eg : I prefer coffee to tea.
3) Superlative Degree : രണ്ടിലധികം വസ്തുക്കളെയോ സ്ഥലങ്ങളെയോ താരതമ്യം ചെയ്യുമ്പോൾ അവയിൽ ഒന്നാമത്തേതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
Eg : Elephant is the biggest animal on land.
“One of the” യ്ക്ക് ശേഷം നാമവിശേഷണം വന്നാൽ അതിനെ Superlative Degree ആയി ഉപയോഗിക്കണം.
Adjectives നോട് more, most എന്നിവ ചേർത്ത് യഥാക്രമം Comparative, Superlative Degree കൾ ഉണ്ടാക്കാൻ സാധിക്കും.