4561. ഒന്നാംലോക മഹായുദ്ധം ആരംഭിച്ചത്?
Ans : 1914
4562. വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന്?
Ans : 2005 ഒക്ടോബർ 12
4563. ‘ ട്രെയിൻ ടു പാക്കിസ്ഥാൻ ‘ആരുടെ കൃതിയാണ്?
Ans : ഖുശ്വന്ത് സിംഗ്
4564. ‘ഗ്രേറ്റ് ഡിക്റ്റേറ്റർ’ എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ?
Ans : ചാർളി ചാപ്ലിൻ
4565. പെരുമ്പടപ്പ് സ്വരൂപം?
Ans : കൊച്ചി
4566. സുര്യനില് ഏത് ഭാഗത്താണ് സൗരോര്‍ജ നിര്‍മാണം നടക്കുന്നത്?
Ans : ഫോട്ടോസ്ഫിയര്‍
4567. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ ഭൌതികാവശിഷ്ട്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?
Ans : മാന്നാനം
4568. എത്ര വര്‍ഷത്തെ എഴുതപ്പെട്ട ചരിത്രം ഉണ്ട് ശ്രീലങ്കക്ക്?
Ans : ഏകദേശം 3000 വര്‍ഷങ്ങള്‍
4569. ‘സത്യാർഥപ്രകാശം’ രചിച്ചത്?
Ans : സ്വാമി ദയാനന്ദ സരസ്വതി
4570. ഇന്ത്യയിൽ റയിൽവേ കൊണ്ടുവന്ന ഗവർണ്ണർ ജനറൽ?
Ans : ഡൽഹൗസി
4571. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം?
Ans : ഹരിയാന
4572. ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?
Ans : ഐസക് ന്യുട്ടൺ
4573. ‘വിശപ്പിന്റെ രോഗം’ എന്നറിയപ്പെടുന്ന രോഗം?
Ans : മരാസ്മസ്
4574. ഗ്വാണ്ടനാമോ ജയിൽ ഏത് രാജ്യത്താണ്?
Ans : ക്യൂബ
4575. ഏറ്റവും കൂടുതല്‍ കൊക്കോ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം?
Ans : ഘാന
4576. അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക്?
Ans : ബറിംഗ് കടലിടുക്ക്
4577. ‘റേഡിയം’ കണ്ടുപിടിച്ചത്?
Ans : മേരി ക്യുറി
4578. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം?
Ans : ബംഗ്ലാദേശ്
4579. ഏത് വൈറ്റമിന്റെ കുറവ് മൂലമാണ് നിശാന്ധത ഉണ്ടാകുന്നത്?
Ans : വൈറ്റമിൻ എ
4580. രാമസേതു ആഴത്തില്‍ കുഴിച്ച് കപ്പല്ച്ചാല് ഉണ്ടാക്കാന്‍ ഉള്ള പദ്ധതിയുടെ പേര് എന്ത്?
Ans : സേതുസമുദ്രം പദ്ധതി
4581. ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
Ans : ഇ.എം.എസ് നമ്പൂതിരിപ്പാട്
4582. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
Ans : ചൈന
4583. കൊണ്ഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തെ ”അവധിക്കാല വിനോദ പരിപാടി ” എന്ന് കളിയാക്കിയതാര്?
Ans : ബാല ഗംഗാധര തിലകന്
4584. മലയാളത്തിലെ ആദ്യ സാഹിത്യമാസിക?
Ans : വിദ്യാവിലാസിനി(1881)
4585. കേരളത്തിലെ പ്രഥമ വന്യജീവി സംരക്ഷണ കേന്ദ്രം?
Ans : പെരിയാർ
4586. ‘കർഷകന്റെ മിത്രം’ എന്നറിയപ്പെടുന്ന ജീവി?
Ans : ചേര
4587. ഏറ്റവും വലിയ നക്ഷത്ര സമൂഹം?
Ans : ഹൈഡ്ര
4588. മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു?
Ans : ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള)
4589. കറുപ്പ് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?
Ans : ബ്രിട്ടനും ചൈനയും
4590. അച്ചിപ്പുടവ സമരം നയിച്ചത്?
Ans : ആറാട്ടുപുഴ വേലായുധ പണിക്കർ