Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 178

3961. ധവള വിപ്ലവത്തിന്‍റെ പിതാവ്?

Ans : ഡോ.വർഗ്ഗീസ് കുര്യൻ

 

3962. ഹജ്ജ് ഏത് രാജ്യത്തേക്കുള്ള തീർഥാടനമാണ്?

Ans : സൗദി അറേബ്യ

 

3963. അവസാന സുംഗവംശരാജാവ്?

Ans : ദേവഭൂതി

 

3964. രോഗനിദാന ശാസ്ത്രം?

Ans : പാതോളജി

 

3965. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?‌

Ans : ഹീലിയം

 

3966. കിന്റര്‍ഗാര്‍ട്ടന്‍ എന്ന പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

Ans : ഫ്രോബല്‍

 

3967. പക്ഷികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : ഓർണിത്തോളജി

 

3968. ചേരന്മാരുടെ തലസ്ഥാനം?

Ans : വാഞ്ചി

 

3969. സ്ത്രീയ്ക്ക് എത്ര ചതുരശ്ര അടി ത്വക്ക് ഉണ്ട്?

Ans : 17

 

3970. വാസ്കോഡ ഗാമ ആദ്യം ഇന്ത്യയിൽ വന്ന വർഷം?

Ans : 1498

 

3971. അസ്ഥികളെക്കുറിച്ചുള്ള പഠനം?

Ans : ഒസ്റ്റിയൊളജി

 

3972. ഒരു വര്ഷത്തില്‍ ഭുമിയെ ചന്ദ്രന്‍ എത്ര തവണ ചുറ്റും?

Ans : പതിമൂന്ന്

 

3973. ‘വളകളുടെ നഗരം’ എന്നറിയപ്പെടുന്ന നഗരം?

Ans : ഫിറോസാബാദ്

 

3974. നൈട്രോ ഗ്ലിസറിൻ കണ്ടു പിടിച്ചത്?

Ans : ആൽഫ്രഡ് നൊബേൽ

 

3975. ഭാരതപുഴയുടെ ഉത്ഭവസ്ഥാനം എവിടെ നിന്നാണ് വരുന്നത്?

Ans : ആനമല

 

3976. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?

Ans : തിരുവനന്തപുരം കാഴ്ചബംഗ്ലാവ്

 

3977. എത്ര ലോകസഭാ മണ്ഡലങ്ങളാണ് കേരളത്തിൽ നിന്നുമു ള്ളത്?

Ans : 20

 

3978. ഉരഗങ്ങളില്ലാത്ത വൻകര?

Ans : അന്റാർട്ടിക്ക

 

3979. ഇന്ത്യയുടെ ആദ്യത്തെ ഭൗമ നീരിഷണ ഉപഗ്രഹം?

Ans : ഭാസ്കര 11

 

3980. ‘ദൈവത്തിന്‍റെ കണ്ണ്’ – രചിച്ചത്?

Ans : എന്പി മുഹമ്മദ് (നോവല് )

 

3981. അർജുനാ അവാർഡ് നേടിയ ആദ്യ ക്രിക്കറ്റർ?

Ans : സലീം ദുരാനി

 

3982. പ്രകൃതിയിൽനിന്ന് ലഭിക്കുന്ന ഇലാസ്തികതയുള്ള പോളിമർ ഏത്?

Ans : റബർ

 

3983. വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?

Ans : ഇരവികുളം

 

3984. കൊട്ടാരനഗരം?

Ans : തിരുവനന്തപുരം

 

3985. ‘ രാച്ചിയമ്മ ‘ എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്?

Ans : ഉറൂബ്

 

3986. പുരുഷന്മാരില്‍ മീശ വരാൻ സഹായിക്കുന്ന ഫോര്‍മോണിന്‍റെ പേര്?

Ans : ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)

 

3987. രാജ്യസഭാംഗമായ ആദ്യ ജ്ഞാനപീഠ ജേതാവ്?

Ans : ജി.ശങ്കരക്കുറുപ്പ്

 

3988. സമുദ്ര ഗുപ്തനെ ‘ഇന്ത്യന്‍ നെപ്പോളിയന്‍’ എന്ന് വിശേഷിപ്പിച്ചത് ആര്?

Ans : വിന്‍സെന്റ് സ്മിത്ത്

 

3989. ഇന്ത്യില്‍ സമഗ്ര ജലനയത്തിന് രൂപം നല്‍കിയ ആദ്യ സംസ്ഥാനം?

Ans : കേരളം

 

3990. തടാകങ്ങളുടെയും പർവ്വതങ്ങളുടെയും നാട്?

Ans : മാസിഡോണിയ