Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 166

3631. Cyber Phishing?

Ans : മറ്റൊരാളുടെ User Name; Passward; Credit card details എന്നിവ തട്ടിയെടുക്കുന്നത്.

 

3632. മെലനോവ ബാധിക്കുന്ന ശരീരഭാഗം?

Ans : ത്വക്ക്

 

3633. ഓണാഘോഷത്തെ കുറിച്ച് പ്രതിപാദിക്കുന്ന സംഘകാല കൃതി ഏതാണ്?

Ans : മധുരൈകാഞ്ചി

 

3634. 2001 ലെ സെൻസസ്സ് പ്രകരം കേരളത്തിലെ ഏറ്റവും സാക്ഷരതയുള്ള ജില്ല?

Ans : കോട്ടയം

 

3635. ലോകത്തിൻറെ ഫാഷൻ തലസ്ഥാനം എന്നറിയപ്പെടുന്നത്?

Ans : പാരീസ്

 

3636. ‘വൈറ്റ് പ്ലേഗ്’ എന്നറിയപ്പെടുന്ന രോഗം?

Ans : ക്ഷയം

 

3637. നല്ലളം താപനിലയം എത് ജില്ലയിലാണ് സ്ഥ്തി ചെയ്യുന്നത്?

Ans : കോഴിക്കോട്

 

3638. ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി?

Ans : ഫാഹിയാന്‍

 

3639. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?

Ans : സർദാർ കെ. എം. പണിക്കർ

 

3640. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‍റെ ചിഹ്നം?

Ans : താമരയും ചപ്പാത്തിയും

 

3641. ‘അമുക്തമാല്യത’ എന്ന കൃതിയുടെ രചയിതാവ്?

Ans : കൃഷ്ണദേവരായർ

 

3642. അക്ഷരനഗരം?

Ans : കോട്ടയം

 

3643. കടുക്ക ഞാന്നിക്ക നെല്ലിക്ക ഇവ മൂന്നിനും കൂടിയുള്ള പേര്?

Ans : ത്രീഫല

 

3644. ‘എന്‍റെ സഞ്ചാരപഥങ്ങൾ’ ആരുടെ ആത്മകഥയാണ്?

Ans : കളത്തിൽ വേലായുധൻ നായർ

 

3645. ആഹാരമായി ഉപയോഗിക്കുന്ന ഒരു പുഷ്പം?

Ans : ക്വാളിഫ്ളവർ

 

3646. സംഗീതത്തെ പറ്റി പ്രതിപാദിക്കുന്ന വേദം?

Ans : സാമവേദം

 

3647. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?

Ans : കെ.ഒ. ഐഷാ ഭായി

 

3648. അനിശ്ചിതത്വ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

Ans : ഹൈസൻബർഗ്ല്

 

3649. കേരള കലാമണ്ഡലം സ്ഥാപിതമായ വർഷം?

Ans : 1930

 

3650. മണിബില്ലിനെക്കുറിച്ച് പ്രതിബാധിക്കുന്ന ആർട്ടിക്കിൾ?

Ans : ആർട്ടിക്കിൾ 110

 

3651. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?

Ans : നിലമ്പൂർ

 

3652. രാജ തരംഗിണിയുടെ രചയിതാവ്?

Ans : കൽഹണൻ

 

3653. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത?

Ans : അൽഫോൻസാമ്മ

 

3654. ഇന്ത്യയിലെ ആദ്യത്തെ ഇ-സാക്ഷരതാ പഞ്ചായത്ത് ഏത്?

Ans : പള്ളിച്ചൽ (തിരുവനന്തപുരം

 

3655. ‘ഭരണ ഘടനയുടെ ഹൃദയവും ആത്മാവും’ എന്ന് ഡോ.അംബേദ്ക്കർ വിശേഷിപ്പിച്ചത്?

Ans : ആർട്ടിക്കിൾ 32

 

3656. ‘മാർബിളിന്‍റെ നാട്’ എന്നറിയപ്പെടുന്ന രാജ്യം?

Ans : ഇറ്റലി

 

3657. കഴുത്ത് പൂർണ്ണ വൃത്തത്തിൽ തിരിക്കുവാൻ കഴിയുന്ന പക്ഷി?

Ans : മൂങ്ങ

 

3658. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജപ്പാനിസ് രീതി?

Ans : ബോൺസായ്

 

3659. ജൈനമതത്തിലെ തീര്‍ത്ഥങ്കരന്‍?

Ans : പാര്‍ശ്വനാഥന്‍

 

3660. ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏതാണ്?

Ans : DNA