Categories
Repeating Questions

ആവർത്തന ചോദ്യങ്ങൾ – 156

3331. നെൽസൺ മണ്ടേല എത്ര വര്ഷം ജയില് ശിക്ഷയനുഭവിച്ചിരുന്നു?

Ans : 27വര്ഷം

 

3332. നന്ദവംശത്തിന്‍റെ ഭരണം അവസാനിപ്പിച്ച രാജാവ്?

Ans : ചന്ദ്രഗുപ്ത മൗര്യൻ

 

3333. ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലോഹം?

Ans : സ്വര്‍ണ്ണം

 

3334. ഇന്ത്യാഗേറ്റ് (ഓൾ ഇന്ത്യാ വാർ മെമ്മോറിയല്) ഉയരം?

Ans : 42 മീറ്റര്‍

 

3335. ജപ്പാനിൽ ‘ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്’ എന്ന പ്രസ്ഥാനം ആരംഭിച്ചതാരാണ്?

Ans : റാഷ് ബിഹാരി ബോസ്

 

3336. ‘ഉമാകേരളം’ – രചിച്ചത്?

Ans : ഉള്ളൂര് എസ്പരമേശ്വരയ്യര് (കവിത)

 

3337. കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം?

Ans : പെരമ്പാടി ചുരം

 

3338. പേർഷ്യനു പകരം ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയ ഭരണാധികാരി?

Ans : വില്യം ബെന്റിക്ക്

 

3339. ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത?

Ans : ലീലാ സേഥ്

 

3340. ‘ദക്ഷിണ ഗുരുവായൂര്‍’ എന്നറിയപ്പെടുന്ന ക്ഷേത്രം?

Ans : അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

 

3341. ‘ചെമ്മീന്’ – രചിച്ചത്?

Ans : തകഴി (നോവല് )

 

3342. ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ ഏവ?

Ans : സ്വർണം; വെള്ളി; പ്ലാറ്റിനം

 

3343. ആന്ധ്ര പ്രദേശിന്‍റെ സംസ്ഥാന മൃഗം?

Ans : കൃഷ്ണ മൃഗം

 

3344. നർമ്മദയുടെ തീരത്ത് വച്ച് ഹർഷനെ പരാജയപ്പെടുത്തിയ ചാലൂക്യരാജാവ്?

Ans : പുലികേശി രണ്ടാമൻ

 

3345. രോഗ പ്രതിരോധ ശാസ്ത്രത്തിന്‍റെ പിതാവ്?

Ans : എഡ്‌വേർഡ് ജന്നർ

 

3346. മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്ത്?

Ans : വൈഗ

 

3347. ‘അപ്പുണ്ണി’ എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്?

Ans : നാലുകെട്ട്

 

3348. എസ്.കെ.പൊറ്റക്കാടിന്‍റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ?

Ans : വിഷകന്യക

 

3349. ചെസ്ബോര്ഡില് എത്ര കളങ്ങളുണ്ട്?

Ans : 64

 

3350. കണ്ണ് സംബന്ധിച്ച ശാസ്ത്രിയ പഠനം?

Ans : ഒഫ്താല്മോളജി

 

3351. ‘ചരിത്രത്തിനു മറക്കാന്‍ കഴിയാത്ത മനുഷ്യന്‍’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്‌ ആരെയാണ്?

Ans : ബി.ആര്‍. അംബേദ്‌ ക്കര്‍

 

3352. ചെസ്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?

Ans : തമിഴ്‌നാട്

 

3353. ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത?

Ans : ആരതി സാഹ

 

3354. ഭരണഘടനയുടെ 51എ വകുപ്പ് പ്രകാരം ഉള്‍പ്പെടുത്തിയത്?

Ans : മൗലിക കര്‍ത്തവ്യങ്ങള്‍

 

3355. വംശപാരമ്പര്യവും വ്യതിയാനവും സംബന്ധിച്ച ശാസ്ത്രീയ പഠനം?

Ans : ജനറ്റിക്സ്

 

3356. വൈറസുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

Ans : വൈറോളജി

 

3357. ‘ദക്ഷിണ ഗംഗ’ എന്ന് വിശേഷിപ്പിക്കുന്ന നദിയേത്?

Ans : കാവേരി

 

3358. ബംഗാള്‍ ഉള്‍ക്കടല്‍ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്?

Ans : ചോളതടാകം

 

3359. ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

Ans : ജോൺ ഡാൽട്ടൻ

 

3360. അക്ബര്‍ രൂപീകരിച്ച മതം ഏത്?

Ans : ദിന്‍ ഇലാഹി