Categories
Topics

ആലപ്പുഴ ജില്ല

🎯 ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്നത് –

രാജാ കേശവദാസൻ

 

🎯 കേരളത്തിൽ ബുദ്ധമതം ഏറ്റവും കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ജില്ല –

ആലപ്പുഴ

 

🎯 പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്നത് –

ആലപ്പുഴ

 

🎯 കേരളത്തിലെ ഏറ്റവും ചെറിയ ജില്ല –

ആലപ്പുഴ

 

🎯 പ്രാചീനകാലത്ത് കരപ്പുറം എന്നറിയപ്പെട്ടിരുന്ന പ്രദേശം –

ചേർത്തല

 

🎯 അമ്പലപ്പുഴയുടെ പഴയ പേര് –

ചെമ്പകശ്ശേരി

 

🎯 കേരളത്തിലെ പക്ഷിഗ്രാമം –

നൂറനാട്, ആലപ്പുഴ

 

🎯 കേരളത്തിലെ ആദ്യ കയർ ഗ്രാമം –

വയലാർ

 

🎯 ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ചത് –

കായംകുളം

 

🎯 കേരളത്തിലെ ആദ്യ സീ ഫുഡ് പാർക്ക് –

അരൂർ

 

🎯 കേരളത്തിലെ ആദ്യ സിദ്ധ ഗ്രാമം –

ചന്തിരൂർ

 

🎯 കേരളത്തിലെ ആദ്യ പോസ്റ്റാഫീസ് നിലവിൽ വന്നത് –

ആലപ്പുഴ

 

🎯 കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല –

ആലപ്പുഴ

 

🎯 ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറി –

ഡാറാസ്‌ മെയിൽ (1859)

 

🎯 വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത് –

സി കെ കുമാരപ്പണിക്കർ

 

🎯 ഇന്ത്യയിലാദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്നത് –

ആലപ്പുഴ

 

🎯 കേരളത്തിലെ പ്രമുഖ ചുമർചിത്രമായ ഗജേന്ദ്രമോക്ഷം സ്ഥിതി ചെയ്യുന്നത് –

കൃഷ്ണപുരം കൊട്ടാരം, കായംകുളം

 

🎯 കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചത് –

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

 

🎯 ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം –

അമ്പലപ്പുഴ

 

🎯 ഓട്ടൻതുള്ളലിൻറെ ജന്മനാട് –

അമ്പലപ്പുഴ (ഉപജ്ഞാതാവ് : കുഞ്ചൻ നമ്പ്യാർ)

 

🎯 മയൂരസന്ദേശത്തിൻറെ നാട് എന്നറിയപ്പെടുന്നത് –

ഹരിപ്പാട്

 

🎯 കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത് –

അമ്പലപ്പുഴ, ലക്കിടി (പാലക്കാട്)

 

🎯 സമുദ്രനിരപ്പിൽ നിന്നും താഴെയായി നെൽ കൃഷിചെയ്യുന്ന സ്ഥലം –

കുട്ടനാട്

 

🎯 കേരളത്തിൻറെ നെതർലാന്റ്\ഹോളണ്ട്\ഡച്ച് എന്നറിയപ്പെടുന്നത് –

കുട്ടനാട്

 

🎯 കേരളത്തിൻറെ നെല്ലറ\ പമ്പയുടെ ദാനം –

കുട്ടനാട്

 

🎯 കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ഗ്രന്ഥശാല –

പി കെ മെമ്മോറിയൽ ഗ്രന്ഥശാല (അമ്പലപ്പുഴ)

 

🎯 ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത് –

അമ്പലപ്പുഴ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം

 

🎯 ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത് –

നെഹ്‌റു ട്രോഫി വള്ളംകളി

 

🎯 നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ –

പുന്നമട കായൽ (ആലപ്പുഴ)

 

🎯 നെഹ്‌റു ട്രോഫിയുടെ പഴയ പേര് –

പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി (ആരംഭിച്ച വർഷം : 1952)

 

🎯 ലോകത്തിലെ ഏറ്റവും നീളംകൂടിയ ചുണ്ടൻ വള്ളം –

നടുഭാഗം ചുണ്ടൻ

 

🎯 ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയ ചുണ്ടൻ വള്ളം –

കാരിച്ചാൽ ചുണ്ടൻ

 

🎯 2016 ലെ (64 മത്) നെഹ്‌റു ട്രോഫി നേടിയ ചുണ്ടൻ വള്ളം –

കാരിച്ചാൽ ചുണ്ടൻ

 

🎯 മണ്ണാറശാല ക്ഷേത്രം, തകഴി മ്യൂസിയം എന്നിവ സ്ഥിതിചെയ്യുന്ന ജില്ല –

ആലപ്പുഴ

 

🎯 മദർ തെരേസ വള്ളംകളി നടക്കുന്ന നദി –

അച്ചൻകോവിലാർ

 

🎯 അയ്യങ്കാളി വള്ളംകളി നടക്കുന്ന കായൽ –

വെള്ളായണി കായൽ

 

🎯 ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്ന കായൽ –

കുമരകം

 

🎯 ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ –

കന്നേറ്റി കായൽ

 

🎯 രാജീവ് ഗാന്ധി വള്ളംകളി നടക്കുന്ന കായൽ –

പുളിങ്കുന്ന്

 

🎯 കുട്ടനാടിൻറെ കഥാകാരൻ എന്നറിയപ്പെടുന്നത് –

തകഴി ശിവശങ്കരപ്പിള്ള

 

🎯 പ്രസിദ്ധമായ വേലകളി നടക്കുന്ന ക്ഷേത്രം –

അമ്പലപ്പുഴ ക്ഷേത്രം

 

🎯 കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം –

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

 

🎯 ആലപ്പുഴയെ കിഴക്കിൻറെ വെനീസ് എന്ന് വിളിക്കുന്നത് –

കഴ്‌സൺ പ്രഭു

 

🎯 പാണ്ഡവൻപാറ സ്ഥിതിചെയ്യുന്നത് –

ചെങ്ങന്നൂർ, ആലപ്പുഴ

 

🎯 കേരളത്തിലെ ആദ്യ സിനിമ സ്റ്റുഡിയോ –

ഉദയ (സ്ഥാപകൻ : എം കുഞ്ചാക്കോ)

 

🎯 ഇന്ത്യയുടെ പശ്ചിമ തീരത്തെ ആദ്യ ലൈറ്റ് ഹൗസ് –

ആലപ്പുഴ (1862)

 

🎯 2012 ഇൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലൈറ്റ് ഹൗസ് –

ആലപ്പുഴ

 

🎯 കാർത്തികപ്പള്ളിയുടെ പഴയപേര് –

ബെറ്റിമെനി

 

🎯 പെരുമ്പളം ദ്വീപ്\തോട്ടപ്പള്ളി സ്പിൽവെ സ്ഥിതിചെയ്യുന്ന ജില്ല –

ആലപ്പുഴ

 

🎯 കായംകുളം താപവൈദ്യുത നിലയത്തിൽ (Rajiv Gandhi Combined Cycle Power Plant) ഉപയോഗിക്കുന്ന ഇന്ധനം –

നാഫ്ത

 

🎯 കേന്ദ്ര നാളികേര ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് –

കായംകുളം

 

🎯 കേന്ദ്ര കയർ ഗവേഷണകേന്ദ്രം, കയർ മ്യൂസിയം എന്നിവ സ്ഥിതി ചെയ്യുന്നത് –

കലവൂർ

 

🎯 കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (KSDP) സ്ഥിതി ചെയ്യുന്നത് –

കലവൂർ

 

🎯 കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട് കോർപറേഷൻ ആസ്ഥാനം –

ആലപ്പുഴ

 

🎯 കേരള കയർ ബോർഡ് ആസ്ഥാനം –

ആലപ്പുഴ

 

🎯 വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് –

ആലപ്പുഴ

 

🎯 കേരള സ്പിന്നേഴ്സ് സ്ഥിതിചെയ്യുന്നത് –

ആലപ്പുഴ, കോമളപുരം

 

🎯 കേരള പീപ്പിൾസ് ആർട്സ് ക്ലബ് (KPAC) സ്ഥിതിചെയ്യുന്നത് –

കായംകുളം

 

🎯 മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് –

ആലപ്പുഴ


【 തുടരും 】

Source: http://pscmunnorukkam.blogspot.in/