Categories
Facts on India Topics

ആദ്യ കേന്ദ്ര മന്ത്രിസഭ

സ്വാതന്ത്ര്യാനന്തരം ആദ്യ കേന്ദ്ര മന്ത്രിസഭയെ നിയമിച്ചത് ഗവർണർ ജനറൽ മൌണ്ട് ബാറ്റണ്‍ പ്രഭുവാണ്. 1947 ആഗസ്റ്റ്‌ 15 നാണ് ആദ്യ മന്ത്രിസഭ ചുമതലയേറ്റത്. ആഭ്യന്തര വകുപ്പിലെ അസാധാരണ ഗസറ്റിലൂടെയാണ് മന്ത്രിമാരുടെ പേരുകൾ പ്രസിദ്ധികരിച്ചത്.

1. പ്രധാനമന്ത്രി – ജവഹർലാൽ നെഹ്‌റു
2. ഉപപ്രധാനമന്ത്രി – സർദാർ വല്ലഭായി പട്ടേൽ
3. ആഭ്യന്തരമന്ത്രി –  സർദാർ വല്ലഭായി പട്ടേൽ
4. കൃഷി,ഭഷ്യ മന്ത്രി –  ഡോ .രാജേന്ദ്രപ്രസാദ്‌ (1948-ൽ ഇദ്ദേഹത്തിന്റെ അഭാവത്തിൽ ഭക്ഷ്യ,കൃഷി വകുപ്പുകൾ ജയറാം ദാസ് ദൗലത്രയാണ് കൈകാര്യം ചെയ്തത്.)
5. വിദ്യാഭ്യാസമന്ത്രി –  മൌലാന അബ്ദുൾകലാം ആസാദ്
6. പ്രതിരോധമന്ത്രി –  ബൽദേവ് സിംഗ്
7. നിയമമന്ത്രി –  ബി.ആർ.അംബേദ്‌കർ
8. റെയിൽവേ ,ഗതാഗതം മന്ത്രി –  ജോണ്‍ മത്തായി (ആദ്യ മലയാളി, 1948-ൽ ഷണ്മുഖം ചെട്ടി രാജി വച്ചപ്പോൾ ധനകാര്യ വകുപ്പിന്റെ ചുമതലയും ലഭിച്ചു.)
9. ആരോഗ്യ മന്ത്രി –  രാജ്കുമാരി അമൃത് കൗർ (ആദ്യ വനിത)
10. ധനകാര്യ മന്ത്രി –  ആർ .കെ.ഷണ്മുഖം ചെട്ടി
11. തൊഴിൽ മന്ത്രി – ജഗ്ജീവൻ റാം
12. വാണിജ്യ മന്ത്രി – സി.ഏച്ച്.ഭാഭ
13. കമ്മ്യൂണിക്കേഷൻ മന്ത്രി – ആർ.എ.കിദ്വായി
14. റിലീഫ് , റിഹാബിലിറ്റെഷൻ മന്ത്രി – കെ.സി.നിയോഗി
15. വ്യവസായ മന്ത്രി – ശ്യാമപ്രസാദ് മുഖർജി
16. പൊതുമരാമത്ത്,ഖനി, ഊർജം മന്ത്രി – ഗാഡ്ഗിൽ
17. വകുപ്പിലാത്ത മന്ത്രി – നരസിംഹം ഗോപാലസ്വാമി